തിരുവനന്തപുരം: ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പി.സി. ജോര്‍ജ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജോര്‍ജിനെ കേരള കോണ്‍ഗ്രസ്സില്‍നിന്ന് പുറത്താക്കിയിട്ടില്ല. അദ്ദേഹം യു.ഡി.എഫില്‍ തുടരണമോയെന്ന കാര്യം ഇനിയുള്ള ജോര്‍ജിന്റെ നിലപാടുകളെ ആശ്രയിച്ചിരിക്കും.പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കെ.എം. മാണി തന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ ഒഴിവാക്കുന്നത്. ഓരോ പാര്‍ട്ടിക്കും അനുവദിക്കുന്ന സ്ഥാനങ്ങളില്‍ നിയമനം നടത്തുന്നതും ഒഴിവാക്കുന്നതും അതത് പാര്‍ട്ടികളുടെ നിര്‍ദേശപ്രകാരമാണ്. അതാണ് മുന്നണി മര്യാദ. സമവായത്തിന് ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല - മുഖ്യമന്ത്രി പറഞ്ഞു.
2015, ഏപ്രിൽ 8, ബുധനാഴ്‌ച
ഇനി തീരുമാനിക്കേണ്ടത് ജോര്‍ജ്