കരുവാരകുണ്ട്:സൗജന്യങ്ങള്‍ നല്‍കിയതുകൊണ്ടുമാത്രം ഒരു വ്യക്തിയോ സമൂഹമോ ശാശ്വതമായി രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ ശാശ്വത വിജയം സാധ്യമാകൂ. സര്‍ക്കാറിന്‌പോലും ചെയ്യാനാകാത്ത കാര്യങ്ങളാണ് സമുദായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
അനാഥരെ സംരക്ഷിക്കുക ഏറ്റവും വലിയ പുണ്യം കിട്ടുന്ന പ്രവര്‍ത്തനമാണ്. കെ.ടി. ഉസ്താദ് ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഇന്ന് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററില്‍ കാണുന്നത് - ഉമ്മന്‍ചാണ്ടി പറഞ്ഞു.
മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി. ഉബൈദുള്ള എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, കളക്ടര്‍ എം.സി. മോഹന്‍ദാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.വി. പ്രകാശ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, പി. സൈതാലി മുസ്‌ലിയാര്‍, എന്‍.കെ. അബ്ദുറഹ്മാന്‍, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഫരീദ് റഹ്മാനി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മൊയ്തീന്‍ ബാഖവി, എം. അലവി, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, റഫീഖ് അഹമ്മദ്, എം. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ദാറുന്നജാത്ത് ഖത്തര്‍ കമ്മിറ്റി അന്തേവാസികള്‍ക്കായി സംഭാവനചെയ്ത ഒന്നരലക്ഷം രൂപയുടെ വസ്ത്രങ്ങളുടെ വിതരണം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.
Saturday, January 21, 2012
Home »
ഉമ്മന്‍ചാണ്ടി
» സൗജന്യം നല്‍കിയതുകൊണ്ടുമാത്രം സമൂഹം രക്ഷപ്പെടില്ല- ഉമ്മന്‍ചാണ്ടി