UDF

2012, ജനുവരി 4, ബുധനാഴ്‌ച

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി

‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി



തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ നയം പത്തുദിവസത്തിനുള്ളില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ജനങ്ങളില്‍ നിന്നും സദ്ധസംഘടനകളില്‍ നിന്നും ലഭിച്ച പുതിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് നയം തയ്യാറാക്കേണ്ടത്.

സാമ്പത്തിക ബാധ്യതയുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുതെന്ന് നിര്‍ഭയ പദ്ധതിയുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പോലീസിന്‍്റെ സത്വരനടപടി ഉണ്ടാകണം. കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം, പുനരധിവാസ സൗകര്യം എന്നിവ അടിയന്തരമായി ഏര്‍പ്പെടുത്തണമെും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ മുതല്‍ ആരംഭിക്കാനും ട്രാഫിക്കിംഗിന്‍്റെ നിര്‍വചനം വിപുലപ്പെടുത്തി ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിര്‍ഭയയുടെ കരട്നയം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അവ കൂടി പരിഗണനയിലെടുത്ത് നയത്തിന് അന്തിമരൂപം നല്‍കും.

മന്ത്രിമാരായ അബ്ദു റബ്, ഡോ.എം. കെ. മുനീര്‍ എന്നിവരും സുഗതകുമാരി, സുനിതാ കൃഷ്ണന്‍, ലിഡാ ജേക്കബ്, കെ.ജയകുമാര്‍, ശാരദ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു