UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല


തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍െറ ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്‍േറത് ഉദാസീന നിലപാടല്ല. ഈ നിലപാട് ദൗര്‍ബല്യമല്ല,ശക്തിയാണ്. ന്യായം മാത്രം പറയുന്നതാണ് നമ്മുടെ ശക്തി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തമിഴ്നാട് മുമ്പ് സമ്മതിച്ച ഡാമിന്‍െറ ബലക്ഷയം മുന്‍നിര്‍ത്തിയുള്ള ആവശ്യമാണ് ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജല’മെന്ന നമ്മുടെ മുദ്രാവാക്യം.യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വിശ്വാസം പുലര്‍ത്തുകയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും.ഇതേ നിലപാട് തന്നെയാണ് ഡി.എം.കെ പ്രസിഡന്‍റ് കരുണാനിധിക്കും. തമിഴ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ ധാരണകളാണ് അവര്‍ക്ക്.കരുണാനിധിയും ഇതാണ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നാണ് തന്‍െറ കത്തിന് അദ്ദേഹം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.

ഇന്ന് കൊടുക്കുന്നത് പോലെ ജലം തമിഴ്നാടിന് തുടര്‍ന്നും കൊടുക്കുമെന്ന വാഗ്ദാനം കേരളത്തിലെ ഏതെങ്കിലും സംഘടനയോ ഒരു വ്യക്തി പോലുമോ എതിര്‍ത്തിട്ടില്ളെന്ന് തമിഴ്നാട് കണക്കിലെടുക്കേണ്ടതാണ്.കേരളത്തിന്‍െറ ആത്മാര്‍ഥത കാണാതെ പോകുന്നതില്‍ പ്രയാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.