UDF

2012, ജനുവരി 2, തിങ്കളാഴ്‌ച

22,000ത്തിലേറെ ഒഴിവുകളിലേക്ക് ഏപ്രില്‍ 30നകം നിയമനം നടത്തണം -മുഖ്യമന്ത്രി

22,000ത്തിലേറെ ഒഴിവുകളിലേക്ക് ഏപ്രില്‍ 30നകം നിയമനം നടത്തണം -മുഖ്യമന്ത്രി



തിരുവനന്തപുരം: പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലേക്കും ഏപ്രില്‍ 30നകം അഡൈ്വസ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ 41,260 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19,109 ഒഴിവുകളിലേക്കാണ് അഡൈ്വസ് ലഭിച്ചത്. ബാക്കി 22,151 ഒഴിവുകളിലേക്കുള്ള അഡൈ്വസ് വേഗം ലഭ്യമാക്കണം.
അഡൈ്വസ് ചെയ്യാത്ത തസ്തികകളില്‍ റാങ്ക്ലിസ്റ്റ് ഇല്ലാത്തതാണെങ്കില്‍ തയാറാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ലിസ്റ്റുള്ളതാണെങ്കില്‍ ഉടന്‍ അഡൈ്വസ് തരണം. കഴിഞ്ഞ സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ട വികലാംഗ സംവരണത്തിലേക്കുള്ള നിയമനവും വേഗം പൂര്‍ത്തിയാക്കണം. മൂന്ന് ശതമാനമാണ് വികലാംഗര്‍ക്ക് സംവരണം അനുവദിച്ചിട്ടുള്ളത്. 2005 മുതലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതടക്കം ഒഴിവുകളെല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 31ന് ഉണ്ടാകുന്ന മുഴുവന്‍ ഒഴിവുകളും നേരത്തെ കണ്ടെത്തി പി.എസ്.സിയെ അറിയിക്കണം. വീഴ്ചവരുത്തിയാല്‍ കര്‍ശനനടപടി സ്വീകരിക്കും.

ഏപ്രില്‍ 30ന് 500ഓളം ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിക്കുന്നത്. പിന്‍വാതില്‍ നിയമനത്തില്‍ സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാല്‍ വ്യവസ്ഥാപിത മാര്‍ഗത്തില്‍ നിയമനം നടത്തണം. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത തസ്തികകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലിസ്റ്റ് തയാറാക്കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും സര്‍ക്കാറിന്‍െറ ആവശ്യപ്രകാരം ലിസ്റ്റ് നീട്ടിയതില്‍ സന്തോഷമുണ്ട്. തനിക്കെതിരെ പ്രമേയം പാസാക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഭരണഘടനാ സ്ഥാപനമായ പി.എസ്.സി പ്രമേയം പാസാക്കാന്‍ പാടില്ളെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. താന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. സ്ഥാനത്തിരിക്കുമ്പോള്‍ ചില കടമകളുണ്ട്. തൊഴില്‍രഹിതരുടെ വികാരമാണ് പ്രകടിപ്പിച്ചത്. റാങ്ക്ലിസ്റ്റ് തയാറായിട്ടുണ്ടെങ്കില്‍ കാലാവധി നീട്ടണമെന്ന് പറഞ്ഞിട്ടില്ല. പെന്‍ഷന്‍ ഏകീകരണം കൊണ്ടുവന്നതിനാല്‍ ഏപ്രില്‍ ഒന്നിനുശേഷമേ നിയമനം നടത്താന്‍ കഴിയൂ. ആ സമയത്ത് ലിസ്റ്റില്ളെങ്കില്‍ ആരാണ് സമാധാനം പറയുക. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാറിന്‍െറ പ്രതിനിധിയായതിനാല്‍ ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെടേണ്ടിവന്നു. പിന്നാക്ക ജില്ലകളിലടക്കം നിരവധി ഒഴിവുകള്‍ നികത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.