UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 15, തിങ്കളാഴ്‌ച

ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യൻ

ഉമ്മന്‍ചാണ്ടി - ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുമനുഷ്യ 





ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇപ്പോഴുള്ള ഉരുക്കുമനുഷ്യനാണ് ഉമ്മന്‍ചാണ്ടിയെന്ന് നടി ഖുശ്ബു. ഊട്ടിയില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് ഖുശ്ബു ഉമ്മന്‍ചാണ്ടിയെ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇങ്ങനെ വിശേഷിപ്പിച്ചത്.

സര്‍ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമെങ്കിലും മദ്യം നിരോധിക്കാന്‍വേണ്ടിയെടുത്ത തീരുമാനങ്ങള്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയെന്ന് ഖുശ്ബു പറഞ്ഞു. എപ്പോഴും വിദേശപര്യടനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണത്തില്‍ ശ്രദ്ധിക്കാതെയായി എന്ന് ഖുശ്ബു ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്യേണ്ടിയിരുന്നത്. കാര്‍മേഘംകൊണ്ട് ഊട്ടി ആവരണം ചെയ്യപ്പെട്ടതിനാല്‍ ഹെലിക്കോപ്റ്ററില്‍ ഊട്ടിയിലേക്ക് പുറപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് യാത്ര റദ്ദാക്കേണ്ടിവന്നു. പണി പൂര്‍ത്തിയാക്കി ഏഴുവര്‍ഷത്തിന് ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. രാജീവ്ഗാന്ധിയുടെ സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍. പ്രഭുവാണ് അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവന്‍, സെക്രട്ടറി സെല്‍വം എന്നിവര്‍ പങ്കെടുത്തു.



തമിഴ്നാട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഊട്ടിയിൽ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ അനാച്‌ഛാദനം ചെയ്യാൻ വേണ്ടി ഹെലികോപ്റ്ററിൽ പോകാൻ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരക്കിട്ട് രാവിലെ ലഭിച്ച അപേക്ഷകൾ നോക്കി ഒപ്പിട്ട് കൊടുക്കുന്നു.

2014, ഡിസംബർ 14, ഞായറാഴ്‌ച

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

മലയാളി അധ്യാപകനെ മോചിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്



മാലദ്വീപില്‍ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകന്‍ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. 

തിരുവനന്തപുരത്തുള്ള മാലദ്വീപ് കോണ്‍സലിനെ നാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയചന്ദ്രന്റെ മോചനം വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. മാലെയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷണറോടും പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ നിര്‍ദേശിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

മാസങ്ങള്‍ക്കു മുന്‍പു തന്നെ ജയചന്ദ്രന്റെ ഭാര്യ ജ്യോതിയും സുഹൃത്തുക്കളും ഈ പ്രശ്‌നം തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരുമായും ഹൈക്കമ്മിഷനുമായും ബന്ധപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാനുള്ള സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് മോചനം വൈകുന്നതെന്നാണ് കരുതിയത്. ഇത്രയും നീണ്ടുപോയ സ്ഥിതിക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു വേണ്ടതു ചെയ്യുമെന്നു  ജയചന്ദ്രന്റെ അമ്മ ജാനകിയമ്മയ്ക്കും മക്കളായ അഭിജിത്തിനും കാര്‍ത്തികയ്ക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജയചന്ദ്രന്റെ സഹോദരങ്ങള്‍ക്കും കര്‍മ സമിതി ഭാരവാഹികള്‍ക്കും ഒപ്പമാണ് ബന്ധുക്കള്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ഉദാസീനതയാണ് പ്രശ്‌നം വഷളാക്കിയതെന്നു ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അറസ്റ്റിലായപ്പോഴും തുടര്‍ന്നും ഒരു വിവരവും ബന്ധുക്കളെ അറിയിച്ചിട്ടില്ല. ജയചന്ദ്രനെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ചിട്ട് ഒന്‍പതു മാസമായിട്ടും അദ്ദേഹം ജയിലിലാണ്. മറ്റു കള്ളക്കേസുകള്‍ ചുമത്താനുള്ള ഗൂഢനീക്കങ്ങളും ഇതോടൊപ്പം നടക്കുന്നു. രാജ്യാന്തര ഉടമ്പടികള്‍ക്കു വിരുദ്ധമായുള്ള ഈ നീക്കങ്ങളെ ചെറുക്കാന്‍ ഹൈക്കമ്മിഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. 

2014, ഡിസംബർ 13, ശനിയാഴ്‌ച

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

മാണി രാജി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

 ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തതിനാല്‍ മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ തള്ളി. രാഷ്ട്രീയ കടന്നാക്രമണത്തില്‍നിന്നു മാണിയെ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു യുഡിഎഫിന്റെയും തന്റെയും ഉറച്ച തീരുമാനമാണ്. മാണി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു തങ്ങള്‍ക്കെല്ലാം ബോധ്യമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

മാണിയെ കുറ്റക്കാരനായി വിജിലന്‍സ് കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. വിജിലന്‍സിന് ഒരു ഡ്രൈവര്‍ നല്‍കിയ മൊഴിവച്ചു മന്ത്രി രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ അതെത്ര ബാലിശമാണെന്നു  പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുളള മറുപടിയില്‍ മുഖ്യമന്ത്രി ചോദിച്ചു.

അങ്ങനെയെങ്കില്‍ നിങ്ങളുടെ ഒരു എംഎല്‍എയ്‌ക്കെതിരെയും ഡ്രൈവറുടെ മൊഴി ഉണ്ടല്ലോ? മുന്‍മന്ത്രി എളമരം കരീമിനെതിരെ  ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരു പരാമര്‍ശിക്കാതെ ഉമ്മന്‍ ചാണ്ടി ചോദിച്ചു. ലളിതകുമാരി കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പുതിയ വിധി വന്നശേഷമുള്ള നിയമപരമായ സാഹചര്യം കണക്കിലെടുത്താണു മാണിക്കെതിരെ  കേസെടുത്തത്. ഈ വിധി അനുസരിച്ചു പൊലീസിനു കേസ് എടുക്കാവുന്ന വകുപ്പുണ്ടോ എന്നു മാത്രമാണ് ആദ്യം പരിശോധിക്കുന്നത്. അതു മാത്രമാണ് ഈ കേസിലും  ഉണ്ടായത്. ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ടു മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തില്‍ മാണിക്കു പ്രത്യേകമായ പങ്കൊന്നുമില്ല. ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അതു മന്ത്രിസഭയെ നയിക്കുന്ന തനിക്കു മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.



നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: ലോകക്കാഴ്ചകളുടെ വെള്ളിവെട്ടവുമായി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ലാളിത്യവും വിശിഷ്ടാതിഥികളുടെ സാന്നിധ്യം നല്‍കിയ പ്രൗഢിയും സമ്മേളിച്ച കനകക്കുന്ന് നിശാഗന്ധിയിലെ ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌ക്കാരം ഇറ്റാലിയന്‍ സിനിമാ ഇതിഹാസം മാര്‍ക്കോ ബലൂച്ചിയോക്ക് സമ്മാനിച്ചു. 

രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി മനുഷ്യനെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും സിനിമയെന്ന ജനകീയ കല കൈകാര്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകോത്തരസിനിമകള്‍ മലയാളിയുടെ അഭിരുചിയെ രൂപവത്കരിച്ചു. സിനിമാപ്രേമികളെ സൃഷ്ടിച്ചതില്‍ കേരളത്തില്‍ നടക്കുന്ന രാജ്യാന്തരചലച്ചിത്രോത്സവം നിര്‍ണായക പങ്കുവഹിച്ചു. 

വലിയ സംവിധായകരെയും മികച്ച സിനിമകളെയും സൃഷ്ടിക്കുന്നതില്‍ ഇത്തരം ചലച്ചിത്രമേളകള്‍ വഹിച്ച പങ്ക് വലുതാണ്. ഇതുവരെയുള്ള ചലച്ചിത്രമേളകള്‍ക്കെല്ലാം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. വിജയിപ്പിച്ചത് ജനമാണ്. നല്ലസിനിമകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രമേളയുടെ ഏകീകൃതസ്വഭാവത്തിനായി ഫെസ്റ്റിവല്‍ കോംപ്ലക്‌സ് സ്ഥാപിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പഴയ മലയാളം സിനിമകളുടെ പ്രിന്റുകള്‍ നശിക്കുന്നതിനാല്‍ ഇവ സംരക്ഷിക്കുന്നതിന് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങും. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെയാണ് ഫിലിം ആര്‍ക്കൈവ്‌സ് തുടങ്ങുന്നത്. സിനിമകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മാര്‍ക്കോ ബലൂച്ചിയോ വിശിഷ്ടാതിഥിയായി. അദ്ദേഹത്തിന് സമഗ്രസംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിച്ചു. 

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ഗണേഷ് അയച്ചത് എന്റെ കത്തിനുള്ള മറുപടി

ഗണേഷ് അയച്ചത് എന്റെ കത്തിനുള്ള മറുപടി

തിരുവനന്തപുരം: കെ.ബി.ഗണേഷ്‌കുമാര്‍ നല്‍കിയത് താന്‍ അയച്ച കത്തിനുള്ള മറുപടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച് എല്ലാ എം.എല്‍.എമാര്‍ക്കും കത്തയച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഗണേഷ് നല്‍കിയത്. എന്തായാലും കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും.

പ്രത്യേകമായി തനിക്ക് അയച്ച കത്ത് അല്ലാത്തതുകൊണ്ടാണ് ആരോപണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് എം.എല്‍.എ. മാര്‍ക്ക് താന്‍ കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ എം.എല്‍.എമാരും അതിന് മറുപടി നല്‍കി.

അന്ന് താനും അതിന് മറുപടി നല്‍കിയിരുന്നുവെന്ന് ഗണേഷ് പറയുന്നു. അത് വിശ്വസിക്കുകയാണ്. എന്തായാലും ആ കത്തിനെപ്പറ്റി ഓര്‍മയില്ല-അദ്ദേഹം പറഞ്ഞു.

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ- മുഖ്യമന്ത്രി


തിരുവനന്തപുരം: പാര്‍ലമെന്റ് സീറ്റ് വിലയ്ക്കു വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ആദ്യ സംഭവമാണിത്. ഇത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ. നാണക്കേടില്ലേ നിങ്ങള്‍ക്കു സീറ്റു വില്‍ക്കാന്‍ - അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് സി.പി.ഐ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമരാമത്തു മന്ത്രിയുടെ ഓഫീസിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള വി.എസ്. സുനില്‍കുമാറിന്റെ അടിയന്തര പ്രമേയ അവതരണാനുമതി തേടിയുള്ള പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യമൊക്കെ ഇത്തരം ആരോപണം ഉന്നയിക്കേണ്ടെന്നു തീരുമാനിച്ചതാണ്. നിങ്ങള്‍ തെറ്റുചെയ്തതുകൊണ്ട് ഞങ്ങള്‍ക്കും തെറ്റുചെയ്യാമെന്ന് വരാതിരിക്കാനാണ് ഇതുവരെ പറയാതിരുന്നത്. ഒരു വിരല്‍ ഞങ്ങള്‍ക്കെതിരേ നീട്ടുമ്പോള്‍ നാലു വിരലും നിങ്ങള്‍ക്കെതിരാണെന്നു മനസിലാക്കണം. ഇതിന്റെ പേരില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന പാര്‍ട്ടിയും സി.പി.ഐയാണെന്ന് ഭരണ പക്ഷാംഗങ്ങളുടെ കൈയടിക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 11, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം

ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം: മുഖ്യമന്ത്രി




തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിശ്വാസം നഷ്ടമാകുമ്പോഴാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നത്. എല്ലാവര്‍ക്കും തുല്യനീതിയും പരിഗണനയും ലഭിക്കണം. അഴിമതി രഹിതമായ ഭരണസംവിധാനത്തിന് മാത്രമേ തുല്യനീതി നല്‍കാന്‍ കഴിയുകയുള്ളൂ.
അഴിമതി തടയാന്‍ നിയമം മാത്രം പോരാ. അഴിമതി രഹിതമായ സംവിധാനത്തിന് സമൂഹത്തിന്റെ പിന്തുണ വേണം. ചില വിഭാഗങ്ങള്‍ക്ക് തങ്ങളെ അവഗണിക്കുന്നുവെന്ന ചിന്താഗതിയുണ്ട്. ഇത് മുളയിലേ നുള്ളണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണിത് - മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായി.  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. 

2014, നവംബർ 30, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും ബാങ്ക് അക്കൌണ്ട് നേടിയതാണ് പ്രശംസയ്ക്ക് കാരണം. സംസ്ഥാനം മികച്ച വളര്‍ച്ചയാണ് പദ്ധതിയുടെ കീഴില്‍ നേടിയതെന്ന് മുഖ്യമന്ത്രിയ്ക്ക് മോഡി അയച്ച കത്തില്‍ പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഈ പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നന്ദി. നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ മികച്ച വളര്‍ച്ചയും പ്രകടനവുമാണ് ഞാന്‍ ഈ കത്തെഴുതാന്‍ കാരണം. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ജന്‍ ധന്‍ യോചന പദ്ധതി കൊണ്ട് സാധിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.

കേരളം പദ്ധതി നൂറ് ശതമാനം നടപ്പാക്കിയ സംസ്ഥാനമായതില്‍ സന്തോഷമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേടിയത്. നിങ്ങളെയും നിങ്ങളുടെ സംഘത്തെയും അഭിനന്ദിക്കാനുള്ള അവസരമാണിത്. കേവലം സാമ്പത്തിക രംഗം എന്നതിലുപരി വളര്‍ച്ചയെ ബലപ്പെടുത്തുന്നതാണ് പദ്ധതിയെന്നും മോഡി കത്തില്‍ പറയുന്നു.

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ 


തൊടുപുഴ: മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 110 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പാരിഷ് ഹാളില്‍ സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കിസാന്‍ വികാസ് യോജന, സംസ്ഥാനവിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം എന്നിവ കൂട്ടിച്ചേര്‍ത്താണ് പദ്ധതി നടത്തുന്നത്. അലങ്കാരമത്സ്യകൃഷി, സ്വയംതൊഴില്‍ പദ്ധതികളുടെ വിപുലീകരണം, മത്സ്യവിപണന കേന്ദ്രങ്ങളുടെ സ്ഥാപനം, പഞ്ചായത്തുതല കുളങ്ങളുടെ നിര്‍മ്മാണം, ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പ്രോത്സാഹനം തുടങ്ങി നിരവധി പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്്് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് മത്സ്യകര്‍ഷക സംഗമം ഉദ്ഘടനം ചെയ്തു. എല്ലാ ജില്ലകളിലും മത്സ്യകൃഷി വ്യാപിപ്പിക്കുതിനും ആധുനിക മത്സ്യഫാമുകള്‍ തുടങ്ങുന്നതിനുമായി 506 കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന്്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. മത്സ്യസങ്കേതങ്ങള്‍ തുടങ്ങുന്നതിന് 115 ലക്ഷം രൂപയും മത്സ്യമാളുകള്‍ ആരംഭിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതികളും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കും പഞ്ചായത്തുകള്‍ക്കും ഉള്ള ആറു അവാര്‍ഡുകള്‍ക്കുപുറമെ ജില്ലാതലത്തില്‍ വിവിധ വിഭാഗങ്ങളിലായി 44 അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. .

മികച്ച മത്സ്യകര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.

പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': മുഖ്യമന്ത്രി പുനര്‍നാമകരണം ചെയ്തു

പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': മുഖ്യമന്ത്രി പുനര്‍നാമകരണം ചെയ്തു


കാക്കനാട്: കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനര്‍നാമകരണം ചെയ്തതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, ബെന്നി ബഹനാന്‍ എംഎല്‍എ, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, ഡോ. എം. ലീലാവതി, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. രവി, പി. രാജന്‍, കെ.എം.ഐ. മേത്തര്‍, ജസ്റ്റിസ് എം. സുകുമാരന്‍, കെ.യു.ഡബ്ല്യു.ജെ. വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍,  എന്നിവര്‍ സംസാരിച്ചു.

അക്കാദമി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.