മോഡിയുടെ പ്രസംഗം നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും
അധ്യാപകദിനത്തില്‍ നരേന്ദ്രമോഡിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് കേരളത്തില്‍ നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. സെപ്തംബര്‍ 5 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ 4.45 വരെ മോഡിയും തെരഞ്ഞെടുക്കപ്പെട്ട 1000 വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവാദം എല്ലാ സ്കൂളുകളിലും സംപ്രേഷണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത് .
ദൂരദര്ശന്, സ്വകാര്യ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവ വഴി സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടി രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ ഭേദമില്ലാതെ എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം . എന്നാല്‍ ഇതിനെതിരേ ബംഗാളും തമിഴ്നാടും ഡല്‍ഹിയിലെ ചില സ്വകാര്യസ്കൂളുകളും രംഗത്ത് വന്നതോടെ പരിപാടി നിര്‍ബ്ബന്ധമല്ലെന്ന് മാനവശേഷി വകുപ്പ്മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു .
ബംഗാളും തമിഴ്നാടും ഇതിനോടകം തന്നെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു . ഇപ്പോള്‍ കേരളവും കൂടി രംഗത്ത് വന്നതോടെ സംപ്രേഷണം എന്‍ ഡി എ ഭരണ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത .








കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള് പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും.








