മദ്യനിയന്ത്രണം: പൊലീസിന്റെ ജോലിഭാരം കൂടുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം* മദ്യനിയന്ത്രണം വരുന്നതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലിഭാരമടക്കമുള്ള പ്രശ്നങ്ങളില്‍ വര്‍ഷത്തിലൊരിക്കല്‍ ചര്‍ച്ച വേണമെന്ന പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം, കെപിഎ സംസ്ഥാനപ്രസിഡന്റ് കെ.പി. ഉണ്ണി, കെപിഒഎ ജനറല്‍ സെക്രട്ടറി കെ. മണികണ്ഠന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയിലെ എല്ലാ ഒഴിവുകളും മൂന്നു മാസത്തിനുള്ളില്‍ നികത്തുമെന്ന് അദ്ദേഹം പറഞ്ഞു.






കോഴിക്കോട്: കേരളത്തെ 2016ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനതല കര്‍ഷക ദിനാഘോഷവും കര്‍ഷക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കാനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി നൂതനസാധ്യതകള് പഠിക്കാനും അത് കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രയോജനപ്പെടുത്താനും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി നവംബറില്‍ ആഗോള അഗ്രോമീറ്റ് സംഘടിപ്പിക്കും. 








