കുട്ടിപ്പോലീസിന് മുഖ്യന്റെ പിറന്നാള്‍മധുരം
തൃശ്ശൂര്‍: കുട്ടിപ്പോലീസ് സേനയ്ക്ക് പിറന്നാള്‍മധുരം നല്‍കാന്‍ മുഖ്യമന്ത്രി തന്നെ എത്തി. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും നല്ല സ്റ്റുഡന്റ് പോലീസ് യൂണിറ്റായ പീച്ചി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ചത്. എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ ആഘോഷമായിരുന്നു ചടങ്ങ്.
പിറന്നാള്‍മധുരം എസ്.പി.സി. കേഡറ്റുകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ബാന്‍ഡ്വാദ്യങ്ങളും മറ്റും ഒരുക്കിയായിരുന്നു വിദ്യാര്‍ത്ഥികള്‍ മുഖ്യനെ സ്വീകരിച്ചത്. മികച്ച എസ്.പി.സി. യൂണിറ്റിനുള്ള സമ്മാനദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കമ്മീഷണര്‍ പി. പ്രകാശ്, എസ്.പി.സി.ഐ. നോഡല്‍ ഓഫീസര്‍ ആരിഫ് മുഹമ്മദ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. എം.പി. വിന്‍സെന്റ് എം.എല്‍.എ. അധ്യക്ഷനായി.






തൃശ്ശൂര്‍: പരിസ്ഥിതിസംരക്ഷണം മനുഷ്യത്വപരവും പ്രായോഗികവുമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും തീരദേശനിയന്ത്രണങ്ങളിലും സര്‍ക്കാര്‍ നിലപാട് ഇതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീച്ചി വനഗവേഷണകേന്ദ്രത്തില്‍ ഡിജിറ്റല്‍ ലൈബ്രറി, ഹോസ്റ്റല്‍, ക്യാറ്റ് അറ്റ് സ്‌കൂള്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.










