പോംവഴി പുതിയ ഡാം -മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമാണ് പോംവഴിയെന്നും ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ളെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കേരളത്തിന്‍െറ ന്യായമായ ഈ ആവശ്യം ലോകത്തെ അറിയിക്കാനാണ് നിയമസഭയിലെ ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ അണക്കെട്ട് നിര്‍മിച്ചാലും ഇപ്പോള്‍ നല്കുന്ന അതേ അളവില്‍ പൂര്‍ണ മനസ്സോടെ തമിഴ്നാടിന് ജലം നല്‍കും. തമിഴ്നാടിന് ഏത് ഉറപ്പും നല്കാന് തയാറാണ്. എന്നാല്‍, കേരളത്തിന്‍െറ സുരക്ഷ മനസ്സിലാക്കി തമിഴ്നാട് തീരുമാനമെടുക്കുന്നില്ല. കേന്ദ്ര ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന് ചില പരിമിതികളുണ്ട്. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി ജനങ്ങളുടെ സുരക്ഷക്കുവേണ്ട നടപടികളുമായി കേരളം മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.








അലയന്‍സ് കോണ്‍ഹില്‍ കമ്പനിയുടെ 'വൈ നോട്ട് സൈക്കിള്‍' പരിപാടിയുടെ ഉദ്ഘാടനമായിരുന്നു ടെക്നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിനുമുന്നില്‍ നടന്നത്. മുഖ്യമന്ത്രി സൈക്കിള്‍ ചവിട്ടുന്നതു കാണാന്‍ പത്തുനിലകളില്‍ നിന്നും കാഴ്ചക്കാര്‍ താഴോട്ടുനോക്കി. പലപ്പോഴും പഴമയിലേയ്ക്ക് തിരിച്ചുപോകുന്നത് നല്ലശീലങ്ങള്‍ക്കും ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സൈക്കിള്‍ ക്ലബ് പദ്ധതി ഉദ്ഘാടനം ചെയ്തു. 'ഐ ഹാവ് ഫര്‍ഗോട്ട് ഹൗ ടു ബൈക്ക്' എന്നു പറഞ്ഞ് അലയന്‍സ് സി.ഇ.ഒ രാകേഷ് ഗുപ്ത മുഖ്യമന്ത്രിയ്ക്കൊപ്പം സൈക്കിളെടുത്തു. പിന്നാലെ അമ്പതോളം ജീവനക്കാരും സൈക്കിളില്‍. പ്രോത്സാഹനം കൂടിയപ്പോള്‍ ' ഡോണ്ട് പുഷ്.....ഐ ഹാവ് ടു കോണ്‍സെന്‍ട്രേറ്റ്' എന്ന് ഒരു യുവതി പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി അപ്പോള്‍ ടാറ്റായുടെ അടുത്തെത്തിയിരുന്നു.








