വരള്‍ച്ച: ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും - മുഖ്യമന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ജൂണ്‍ 30 വരെ നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതുപോലെ, മറ്റു വാണിജ്യബാങ്കുകളില്‍ നിന്നുള്ള അഞ്ചുലക്ഷം രൂപ വരെയുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനം വരള്‍ച്ചയെ നേരിടുന്ന അവസരത്തില്‍, ബാങ്കുകളില്‍നിന്ന് ജപ്തി നടപടികള്‍ വരുന്നതായുള്ള കാര്‍ഷിക-വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പരാതികള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. വരള്‍ച്ച നേരിടാന്‍ വേണ്ട നടപടികളെക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നു. അതിനനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.