മുഖ്യമന്ത്രിയുടെ വരള്‍ച്ചാ അവലോകന പര്യടനം ആരംഭിച്ചു

പത്തനംതിട്ട: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ച നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ജലവിഭവ മന്ത്രി പി.ജെ ജോസഫ്, കൃഷി മന്ത്രി കെ.പി മോഹനന്‍, റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് എന്നിവരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.