പാടം വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: നെല്‍പാടങ്ങള്‍ വാങ്ങാന്‍ അവകാശം കര്‍ഷകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മറ്റാര്‍ക്കും പാടം വാങ്ങാന്‍ കഴിയില്ല.
കാര്‍ഷികാവശ്യത്തിന് മാത്രമേ പാടം വാങ്ങാന്‍ പാടുള്ളൂവെന്ന വ്യവസ്ഥയും കൊണ്ടുവരും. ഇക്കാര്യത്തില്‍ പ്രതിപക്ഷ സഹകരണം തേടുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. വി.എസ്. സുനില്‍കുമാറിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ ഡാറ്റാ ബാങ്ക് പിശകുകള്‍ തിരുത്തി പ്രസിദ്ധീകരിക്കും. തെറ്റ് തിരുത്തുകയല്ലാതെ നിയമത്തിന്‍െറ അന്ത$സത്തക്ക് ദോഷകരമാകുന്ന നടപടിക്ക് തയാറാകില്ല. സ്വന്തമായി വീട് വെക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് നിയമത്തിന്‍െറ പരിധിയില്‍ നിന്ന് അനുമതി നല്‍കും. പൊതുകാര്യത്തിന് ആവശ്യമായതിനും അനുമതി നല്‍കും. റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഇളവ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.