UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 31, ബുധനാഴ്‌ച

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍

കേരളത്തെ വികസനപാതയിലെത്തിച്ചതു ഗുരുദര്‍ശനങ്ങള്‍


ശ്രീനാരായണ ഗുരുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ദര്‍ശനങ്ങള്‍ പിന്തുടര്‍ന്നതിനാലാണു കേരളം രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗുരുദേവന്‍ രചിച്ച ദൈവദശകം കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത്തിരണ്ടാമതു ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ദൈവദശക രചനാ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള ശ്രീനാരായണ ഭക്തര്‍ പങ്കുചേരുന്ന ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതു തന്നെ അഭിമാനകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നൂറു വര്‍ഷം പിന്നിടുമ്പോഴും ദൈവദശകം കോടിക്കണക്കിനാളുകളുടെ മനസ്സില്‍ ആധ്യാത്മിക തേജസ് ഉണര്‍ത്തുന്നു. കവിതയെന്ന നിലയിലും പ്രാര്‍ഥനയെന്ന നിലയിലും ദൈവദശകത്തിനു ജനമനസ്സുകളില്‍ ഉന്നത സ്ഥാനമുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തില്‍ ദൈവദശകത്തിന്റെ 20,000 കോപ്പി സൗജന്യമായി വിതരണം ചെയ്തു, മലയാളത്തിലും ഇംഗ്ലിഷിലും പഠനഗ്രന്ഥം തയാറാക്കാന്‍ നടപടി തുടങ്ങി. ഇതിനായി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, പ്രഫ. എം.കെ. സാനു എന്നിവരുടെ നേതൃത്വത്തില്‍ ആറംഗ സമിതിയെ നിയമിച്ചുകഴിഞ്ഞു. 

ശിവഗിരി തീര്‍ഥാടനം തന്നെ അദ്ഭുതകരമാണ്. അഞ്ചു പേരുമായി തുടങ്ങിയ തീര്‍ഥാടനം കോടിക്കണക്കിനു വിശ്വാസികളിലേക്കു വളര്‍ന്നിരിക്കുന്നു. ആധ്യാത്മിക വളര്‍ച്ചയ്‌ക്കൊപ്പം ഭൗതിക പുരോഗതി കൂടി വേണമെന്നായിരുന്നു ഗുരുദര്‍ശനം. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളിലെ പുരോഗതിയിലൂടെ മാത്രമേ സമൂഹത്തിനു മുന്നേറാനാകൂ. ഗുരുദര്‍ശനങ്ങള്‍ക്കു കാലാതീത ശക്തിയുണ്ട്. അതുകൊണ്ടാണു രവീന്ദ്രനാഥ ടഗോര്‍ ഗുരുവിനു തുല്യരെ ഇതുവരെ കണ്ടിട്ടില്ലെന്നു പ്രശംസിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മുഖ്യാതിഥികളും ചേര്‍ന്നു മതസമന്വയ ജ്യോതി തെളിച്ചാണു തീര്‍ഥാടനം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നു ശിവഗിരിയിലെ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ ദൈവദശകം ചൊല്ലി. ലോകമൊട്ടാകെയുള്ള ശ്രീനാരായണ ഭക്തര്‍ ഭക്ത്യാദരവുകളോടെ അതില്‍ പങ്കാളികളായി.


കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

 സ്‌കൂള്‍ കുട്ടികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 'സൃഷ്ടി' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്‌കൂളുകളില്‍ ഐഡിയ ബോക്‌സുകള്‍ സ്ഥാപിക്കും. നല്ല ആശയങ്ങളും കണ്ടെത്തലുകളും ഇതില്‍ നിക്ഷേപിക്കാം. ഇതില്‍ നല്ല പദ്ധതികള്‍ക്ക് സാമ്പത്തിക, സാങ്കേതിക സഹായം നല്‍കും.

ശാസ്ത്ര എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 25000 രൂപ ലഭിക്കുന്ന വി.ടി. ഭാസ്‌കരപ്പണിക്കര്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തും. 15000 രൂപയുടെ രണ്ട് സീനിയര്‍ ഫെലോഷിപ്പുകളും 10000 രൂപയുടെ രണ്ട് ജൂനിയര്‍ ഫെലോഷിപ്പുകളും നല്‍കും. ശാസ്ത്ര പത്രപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 10000 രൂപ ലഭിക്കുന്ന ഫെലോഷിപ്പ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാഗ്രാമം ആഗോളശ്രദ്ധയാകര്‍ഷിക്കും

കലാഗ്രാമം ആഗോളശ്രദ്ധയാകര്‍ഷിക്കും


ശ്രീകണ്ഠപുരം: നിടിയേങ്ങ കക്കണ്ണന്‍ പാറയില്‍ ലളിതകലാ അക്കാദമി സ്ഥാപിക്കുന്ന കലാഗ്രാമം ആഗോളശ്രദ്ധ നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കലാഗ്രാമത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കലാഗ്രാമത്തിന്റെ ആദ്യഘട്ടം നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാഗ്രാമം വിപുലീകരിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും ഫണ്ടിന്റെ കുറവ് ഉണ്ടാവില്ലെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് പറഞ്ഞു.



ലളിതകലാ അക്കാദമിയുടെ 2013-ലെ മികച്ച കലാചരിത്ര നിരൂപണഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേമം പുഷ്പരാജിന് മുഖ്യമന്ത്രി സമ്മാനിച്ചു.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു നന്ദിയും പറഞ്ഞു.

2014, ഡിസംബർ 30, ചൊവ്വാഴ്ച

കാസര്‍കോട്‌ മില്‍മ ഡയറി പുതിയ അഡ്‌മിനിസ്‌ട്രേറ്റീല്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.



കാസര്‍കോട്‌ മില്‍മ ഡയറി പുതിയ അഡ്‌മിനിസ്‌ട്രേറ്റീല്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.


കാസര്‍കോട്‌ മില്‍മ ഡയറി പുതിയ അഡ്‌മിനിസ്‌ട്രേറ്റീല്‌ ബ്ലോക്ക്‌ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ ക്ഷീരോല്‍പ്പാദക മേഖല അടുത്ത കാലത്തായി കൈവരിച്ച നേട്ടം ശ്ലാഘനീയമാണ്. മൂന്ന്‌ വര്‍ഷത്തിനിടെ മില്‍മ ലിറ്ററിന്‌ 13 രൂപ കൂടിയപ്പോള്‍ 11 രൂപ ഈ വകയില്‍ കര്‍ഷകന്‌ കൂട്ടികൊടുക്കാനായി. കര്‍ഷകന്റെ നേട്ടമാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങള്‍ തൊട്ട്‌ പ്രാദേശിക സമിതി വരെയുളള പ്രവര്‍ത്തനങ്ങളാണ്‌ ക്ഷീരോല്‍പ്പാദകമേഖലയെ നേട്ടത്തിലേക്ക്‌ ഉയര്‍ത്തിയത്.

കാഞ്ഞങ്ങാട്‌ മിനി സിവില്‍ സ്റ്റേഷന്‍ നാടിന്‌ സമര്‍പ്പിച്ചു.


കാഞ്ഞങ്ങാട്‌ മിനി സിവില്‍ സ്റ്റേഷന്‍ നാടിന്‌ സമര്‍പ്പിച്ചു.



കാഞ്ഞങ്ങാട്‌ മിനി സിവില്‍ സ്റ്റേഷന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാടിന്‌ സമര്‍പ്പിച്ചു.

നാല്‌ കോടി രൂപയിലധികം ചെലവില്‍ നിര്‍മ്മിച്ച സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ ആദ്യഘട്ടമായി 12ഓളം താലൂക്ക്‌ ഓഫീസുകളാണ്‌ പ്രവര്‍ത്തിക്കുക.

കലാമണ്ഡലത്തെ സാംസ്കാരിക സര്‍വകലാശാലയാക്കും



കലാമണ്ഡലത്തെ സാംസ്കാരിക സര്‍വകലാശാലയാക്കും



പാലക്കാട് : കലാമണ്ഡലത്തെ കേരളത്തിലെ ആദ്യ സാംസ്കാരിക സര്‍വകലാശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാന കലാപുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.നിലവിൽ കല്പിത സര്‍വകലാശാലയാണ് കലാമണ്ഡലം.


ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമം ശ്രീകണ്‌ഠപുരത്തെ കാക്കണ്ണന്‍പാറയില്‍ ഈ മന്ത്രിസഭയുടെ കാലത്തുതന്നെ പൂര്‍ത്തിയാക്കുകയാണ്‌ ലക്ഷ്യം. ദേശത്തും വിദേശത്തുമുളള ചിത്രകാരന്‍മാര്‍ക്കും ശില്‍പികള്‍ക്കും താമസിച്ച്‌ സര്‍ഗസൃഷ്‌ടി നടത്താന്‍ വിപുലമായ സൗകര്യമാണിവിടെ സൃഷ്‌ടിക്കുന്നത്‌. ഇന്ത്യയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഏറ്റവും വലിയ ഈ കലാഗ്രാമം ഇരിക്കൂര്‍ മണ്‌ഡലത്തിന്‌ അഭിമാനമാകും

2014, ഡിസംബർ 29, തിങ്കളാഴ്‌ച

നീര കാര്‍ഷിക കേരളത്തിന് ഉണര്‍വേകും

നീര കാര്‍ഷിക കേരളത്തിന് ഉണര്‍വേകും


വാകത്താനം: നീര കാര്‍ഷിക കേരളത്തിന്റെ മുഖഛായതന്നെ മാറ്റുമെന്നും വലിയ കാര്‍ഷിക വിപ്ലവമാണ് നീരയുടെ ഉല്‍പാദനത്തോടുകൂടി ഉണ്ടാകുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചങ്ങനാശേരി റീജനല്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നീരയുടെ ജില്ലാതല വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നീര ഉല്‍പാദനത്തോടെ കര്‍ഷകന് ഒരു തെങ്ങില്‍നിന്നും ഒരുമാസം കുറഞ്ഞത് 1500 രൂപ ലഭിക്കുമെന്നും ധാരാളം യുവതീ യുവാക്കള്‍ക്കു തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 28, ഞായറാഴ്‌ച

മദ്യനയം: മുഖ്യമന്ത്രി താമരശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തി

മദ്യനയം: മുഖ്യമന്ത്രി താമരശ്ശേരി മെത്രാനുമായി കൂടിക്കാഴ്ച നടത്തി



കോടഞ്ചേരി: താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. പുതിയ മദ്യനയത്തെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടഞ്ചേരിയില്‍ കാര്‍ഷിക വിജ്ഞാന വിപണനമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പള്ളിമേടയിലാണ് മെത്രാനുമായി കൂടിക്കാഴ്ച നടത്തിയത്. ''മദ്യനയത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംതൃപ്തനാണ്. മദ്യം പെട്ടെന്ന് നിരോധിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതുകൊണ്ടാണ് ഒറ്റയടിക്ക് നിരോധനം നടപ്പാക്കാത്തത്'' കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അരമണിക്കൂറോളം ബിഷപ്പുമായി അദ്ദേഹം സംസാരിച്ചു. എം.ഐ. ഷാനവാസ് എം.പി., സി. മോയിന്‍കുട്ടി എം.എല്‍.എ. എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്ന നയത്തില്‍ മാറ്റമില്ലെന്ന് വിപണനമേളയുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തിട്ടില്ലെന്നും പത്തുശതമാനം ബിവറേജസ് ചില്ലറവില്പനശാലകള്‍ അടയ്ക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല

സൗജന്യങ്ങള്‍കൊണ്ടുമാത്രം സമൂഹം പുരോഗതിയിലെത്തില്ല 


എടവണ്ണ: സൗജന്യങ്ങള്‍കൊടുത്തുമാത്രം വ്യക്തിയെയും സമൂഹത്തെയും പുരോഗതിയിലേക്കുനയിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസംകൊണ്ടേ സമഗ്രപുരോഗതി സാധ്യമാകൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എടവണ്ണ ജാമിഅ നദ്വിയ്യ സുവര്‍ണജൂബിലി സ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിനും സമുദായത്തിനും മഹത്തരമായ സേവനങ്ങളാണ് ജാമിഅ നദ്വിയ്യ നല്‍കുന്നത്. വിദ്യാഭ്യാസരംഗത്ത് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയാകാന്‍ ജാമിഅ നദ്വിയ്യ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു.

2014, ഡിസംബർ 25, വ്യാഴാഴ്‌ച

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണം ആവശ്യം


ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണം ആവശ്യം

തിരുവനന്തപുരം: ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനങ്ങളുടെ ഇടയില്‍ വ്യാപകമായ ബോധവത്കരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.ദേശീയ ഉപഭോക്തൃ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ബോധവാന്‍മാരാകണം.

ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ മിതമായ വിലയ്ക്ക് സമയത്ത് ലഭിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങള്‍ക്കായി അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് നമ്മുടെ സംസ്ഥാനം. എന്നാല്‍ ഉത്പന്നങ്ങള്‍ കയറ്റിയയയ്ക്കുന്നതിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ 2012, 2013 വര്‍ഷത്തെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 2012ലെ ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതിയും രണ്ടാം സ്ഥാനം പാലക്കാട് കണ്‍സ്യൂമര്‍ അസോസിയേഷനും നേടി. 2013ലെ ഒന്നാം സമ്മാനം പാലക്കാട് കണ്‍സ്യൂമര്‍ അസോസിയേഷനും രണ്ടാം സ്ഥാനം ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ് ഫോറത്തിനും മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതിയും സ്വന്തമാക്കി. സ്‌കൂളുകളിലെ ഉപഭോക്തൃ ക്ലബുകള്‍ക്കുള്ള കണ്‍സ്യൂമര്‍ കിറ്റും മുഖ്യമന്ത്രി വിതരണം ചെയ്തു.