UDF

2015, ജൂലൈ 1, ബുധനാഴ്‌ച

അരുവിക്കര വിജയം സര്‍ക്കാരിന്റെ വിജയം


ശബരിനാഥിന് വിജയത്തില്‍ എല്ലാ ആശംസകളും നേരുന്നു. യുഡിഎഫിന്റെ എല്ലാ നേതാക്കളും ഒറ്റക്കെട്ടായിപ്രവര്‍ത്തിച്ചു. നേതാക്കളുടെ കൂട്ടായ്മയ്ക്കു ലഭിച്ച അംഗീകാരമാണ് ഈ വിജയം. യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകും ഈ തെരഞ്ഞെടുപ്പ് എന്നു നേരത്തെ പറഞ്ഞിരുന്നു.

വികസനവും കരുതലും എന്ന രീതിയില്‍ തന്നെയാണ് ഭരണം മുന്നോട്ടു പോകുന്നത്. അത് ജനങ്ങള്‍ക്ക് മനസ്സിലായി . അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ ഈ ഉജ്ജ്വല വിജയം. പ്രതിപക്ഷം  ഭരണപക്ഷത്തിനുനേരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ ശരിയുണ്ടായിരുന്നെങ്കില്‍ ഇത്തരം ഒരു വിജയം ഒരുക്കലും ഉണ്ടാകില്ലായിരുന്നു.

അരുവിക്കരയിൽ കെ.എസ്.ശബരീനാഥന്റെ വിജയം യുഡിഎഫിന്റെ ഭരണത്തുടർച്ചയുടെ സൂചനയാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് നേതാക്കളുടെ കൂട്ടായ്‌മ പ്രവർത്തകരിൽ ആവേശം സൃഷ്‌ടിച്ചു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. സർക്കാരിന്റെ വിലയിരുത്തൽ ആകും തിരഞ്ഞെടുപ്പു ഫലമെന്നു തുടക്കത്തിലേ പറഞ്ഞിരുന്നു. അതു പലവട്ടം ആവർത്തിക്കുകയും ചെയ്‌തു.

വികസനവും കരുതലുമെന്ന മുദ്രാവാക്യത്തോടു പൂർണമായി നീതി പുലർത്തിയാണ് നാലു വർഷവും ഭരിച്ചത്. ഭൂരിപക്ഷത്തിന്റെ കുറവു ഭരണത്തെ ബാധിച്ചിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുള്ള വികസനപദ്ധതികൾ നടപ്പാക്കിയത് വോട്ടായി. സ്‌ഥാനാർഥിയെന്ന നിലയിൽ അരുവിക്കരയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് ശബരീനാഥൻ മുന്നേറിയത്. യുവാക്കളുടെയും അമ്മമാരുടെയും എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലഭിച്ചു.