ദുരന്തനിവാരണ രംഗത്ത് ആവശ്യമായ സംവിധാനമൊരുക്കും

തിരുവനന്തപുരം: ദുരന്ത നിവാരണ രംഗത്ത് സര്‍ക്കാര്‍ ആവശ്യമായ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിപറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണ ലഘൂകരണ പ്രവര്‍ത്തനത്തിനായി വേഗത്തില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു.
പാചകവാതകം റോഡുമാര്‍ഗം കൊണ്ടു വരുന്നത് ഏറെ അപകടകരമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഗ്യാസ് ടാങ്കറിന്റെ വാല്‍വ് ഉള്ളിലേക്ക് സ്ഥാപിക്കുന്ന സാങ്കേതികവിദ്യ ഉണ്ടായാല്‍ അപകടം ഒഴിവാക്കാനാകും. അതിനുള്ള സാധ്യത സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. ജലമാര്‍ഗം കൊണ്ടു പോകുന്നതായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രകൃതിയെ ചൂഷണം ചെയ്തു മുന്നോട്ടു പോകുന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണംചെയ്തു.






തിരുവനന്തപുരം: വിമുക്ത ഭടന്മാരുടെയും സൈനിക സേവനത്തിലുള്ളവരുടെയും പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രശ്നപരിഹാരത്തിന് പ്രാമുഖ്യം നല്കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനാ വിഭാഗങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല സിവില്‍-മിലിട്ടറി സമ്പര്‍ക്ക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെടുമ്പാശ്ശേരി: 'എയര്‍ കേരള' പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, സിയാല്‍ എം.ഡി വി.ജെ. കുര്യന് എന്നിവരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രി മന്മോഹന് സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.








