വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടിയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഷം കലര്‍ന്ന പച്ചക്കറി തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി. കുറ്റക്കാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതായി ഉമ്മന്‍ചണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍േറതാണ് തീരുമാനം.