UDF

2014, ജൂൺ 1, ഞായറാഴ്‌ച

ഓണ്‍ലൈന്‍ സേവനങ്ങളുടെ എണ്ണം ഉയര്‍ത്തും

ഓണ്‍ലൈന്‍ സേവനങ്ങളുടെ എണ്ണം ഉയര്‍ത്തും- മുഖ്യമന്ത്രി
 
 
 
 

പാലാ: ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ക്കാര്‍ നല്കുന്ന സേവനങ്ങള്‍ 130ല്‍ നിന്ന് 400 ആയി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന നേതൃപരിശീലന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പൊതുവികാരം ഉള്‍ക്കൊണ്ട് സേവനം നല്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രമിക്കണം. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കണമെങ്കില്‍ വിശ്വാസ്യതയാര്‍ന്ന സിവില്‍ സര്‍വീസ് അനിവാര്യതയാണ്. സിവില്‍ സര്‍വീസില്‍ ജനവിശ്വാസം നഷ്ടപ്പെട്ടാല്‍ പൊതുസമൂഹത്തിന് സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതാകും. ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് തിരിച്ചടിയാകും.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സമയോചിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത് യുവജന സംഘടനകളുമായി കൂടുതല്‍ ചര്‍ച്ചചെയ്തശേഷമേ സാദ്ധ്യമാവുകയുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 500 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.