UDF

2014, ജൂൺ 1, ഞായറാഴ്‌ച

മിന്നലേറ്റവര്‍ക്ക് കേന്ദ്രസഹായം നല്‍കണം

മിന്നലേറ്റവര്‍ക്ക് കേന്ദ്രസഹായം നല്‍കണം

തിരുവനന്തപുരം: ഇടിമിന്നലിനെ പ്രകൃതിദുരന്തമായി കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു‚.

ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും സിസയും (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) സംയുക്തമായി 'കേരളത്തിലെ മിന്നല്‍ അപകടങ്ങളും പ്രതിരോധ നടപടികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ പലതവണ പ്ലാനിങ് കമ്മീഷനുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഒരേസമയം ഒന്നോ രണ്ടോ പേരെ മാത്രം ബാധിക്കുന്ന അപകടമായതിനാല്‍ ദുരന്തമായതിനെ പരഗണിക്കാനാവില്ലെന്നായിരുന്നു പ്ലാനിങ് കമ്മീഷന്റെ മറുപടി.

മിന്നലേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ളതാണ്. മിന്നല്‍ ദുരന്തത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ സാങ്കേതിക വിദ്യയ്ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.