UDF

2014, മേയ് 29, വ്യാഴാഴ്‌ച

സച്ചിന്‍ സാക്ഷി; ഉമ്മന്‍ചാണ്ടി പേരിട്ടു...കേരള ബ്ലാസ്‌റ്റേഴ്‌സ്

സച്ചിന്‍ സാക്ഷി; ഉമ്മന്‍ചാണ്ടി പേരിട്ടു...കേരള ബ്ലാസ്‌റ്റേഴ്‌സ്

 

 
 
 
 

mangalam malayalam online newspaper

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാല്‍പന്തു കളിക്കു പുതുജീവനേകാന്‍ ക്രിക്കറ്റ്‌ ദൈവം വിരുന്നെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വന്തം ഉടമസ്‌ഥതയിലുള്ള കൊച്ചി ടീമിന്റെ നാമകരണത്തിനായി തലസ്‌ഥാനത്തെത്തിയ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്‌ ഊഷ്‌മളവരവേല്‍പ്‌.

സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണുക്ല ബ്ബിന്റെ പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌- കേരള ബ്ലാസേ്‌റ്റഴ്‌സ്‌. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ബ്രാന്‍ഡ്‌ അംബാസഡറാകാനുള്ള സര്‍ക്കാര്‍ക്ഷണം രാജ്യസഭാംഗംകൂടിയായ സച്ചിന്‍ സ്വീകരിച്ചു.

താന്‍ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററെന്ന്‌ അറിയപ്പെടുന്നതിനാലാണു ഫുട്‌ബാള്‍ക്ല ബ്ബിനു കേരള ബ്ലാസേ്‌റ്റഴ്‌സ്‌ എന്നു പേരിട്ടതെന്ന്‌ സച്ചിന്‍ പറഞ്ഞു. കേരളാ ഫുട്‌ബോളില്‍ ഈ ടീം മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ക്രിക്കറ്റിനുപുറമേ മറ്റു കായികയിനങ്ങളും ഇഷ്‌ടമായതിനാലാണു ഫുട്‌ബോള്‍ക്ല ബ്ബിനു തുടക്കമിട്ടത്‌. എണ്‍പതുകളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കേരളത്തില്‍നിന്ന്‌ ഏറെ താരങ്ങളുണ്ടായിരുന്നു. അന്നു കൊല്‍ക്കത്തയോടു കിടപിടിക്കുന്ന ഫുട്‌ബോള്‍ പാരമ്പര്യമായിരുന്നു കേരളത്തിന്‌. ആ യശസ്‌ തിരിച്ചുകൊണ്ടുവരാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകും- സച്ചിന്‍ പറഞ്ഞു.ക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 1.25 ലക്ഷംസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ഫുട്‌ബോള്‍ പരിശീലനം നല്‍കുമെന്നു സച്ചിന്‍ പറഞ്ഞു. കായികരംഗത്തെ നവീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ എം.പിയെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയിട്ടുണ്ട്‌. കേരളം ഒത്തുപിടിച്ചാല്‍ കായികരംഗത്തു മികച്ച നേട്ടങ്ങളുണ്ടാകും. സ്‌കൂളുകളുടെയും കോളജുകളുടെയും കായികപദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. തന്റെ ഫുട്‌ബോള്‍ക്ല ബിനു പിന്തുണ നല്‍കിയ കേരളസര്‍ക്കാരിന്‌ അദ്ദേഹം നന്ദിയറിയിച്ചു.

ഫുട്‌ബോള്‍ക്ല ബ്‌ രൂപീകരിക്കാനുള്ള സച്ചിന്റെ ശ്രമങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഗെയിംസിന്റെ അംബാസഡറാകാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചതു കേരളത്തിന്‌ അഭിമാനനേട്ടമാണ്‌.

രാവിലെ എട്ടരയോടെ വിമാനത്താവളത്തിലെത്തിയ സച്ചിനെ ആര്‍പ്പുവിളികളോടെയാണ്‌ ആരാധകര്‍ വരവേറ്റത്‌. 11-നു സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു. സെക്രട്ടേറിയറ്റ്‌ ജീവനക്കാരടക്കം നൂറുകണക്കിന്‌ ആരാധകര്‍ പ്രിയതാരത്തെ ഒരുനോക്കു കാണാനെത്തി. കേരളത്തിന്റെ സാംസ്‌കാരികപൈതൃകം വിളിച്ചോതുന്ന ആറന്മുളക്കണ്ണാടി സമ്മാനിച്ചശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാംഗങ്ങളെ സച്ചിനു പരിചയപ്പെടുത്തി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും സച്ചിനെ കാണാനെത്തിയിരുന്നു.