UDF

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

എമര്‍ജിങ് കേരള: നടപടികള്‍ സുതാര്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും യു.ഡി.എഫിലെ ചില എം.എല്‍.എമാരും എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങള്‍ അവരുടെ ആത്മാര്‍ഥത കൊണ്ടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. ഓരോരുത്തരും എന്തുപറയണമെന്ന് അവരവര്‍ തീരുമാനിക്കണം. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് സര്‍വ്വ കക്ഷി യോഗം ആലോചിക്കുന്നില്ല. നേരത്തെ സര്‍വ്വ കക്ഷിയോഗം വിളിച്ചതാണ്. അന്ന് പ്രതിപക്ഷം ബഹിഷ്കരിച്ചു.


പദ്ധതിയെ കുറിച്ച് സംശയമുണ്ടെങ്കില്‍ തന്നോടോ മന്ത്രി കുഞ്ഞാലിക്കുട്ടിയോടോ പറയാമായിരുന്നു. പ്രതിപക്ഷം ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമായിരിക്കും വികസനം. ഒരിഞ്ചു ഭൂമി പോലും വില്‍ക്കില്ല. നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കില്ല. എല്ലാം സുതാര്യമായി മാത്രമേ നടത്തൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.