UDF

2012, ജൂലൈ 11, ബുധനാഴ്‌ച

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി

പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

 

 


തിരുവനന്തപുരം: സമഗ്ര പച്ചക്കറി വികസനത്തിന് അഞ്ചിന പരിപാടി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമഗ്ര പച്ചക്കറി കൃഷി വികസനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവരുടെ സഹായത്തോടെ കൃഷി വ്യാപിപ്പിക്കും. പഞ്ചായത്തുകള്‍, കൃഷിഭവനുകള്‍ എന്നിവരുടെ സഹകരണത്തോടെ തരിശുഭൂമിയില്‍ കൃഷി ചെയ്യും. ഹൈടെക് കൃഷി വ്യാപിപ്പിക്കും. തോട്ടംമേഖലയില്‍ അഞ്ച് ശതമാനം ഭൂമി പച്ചക്കറികൃഷിക്കായി മാറ്റുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി കെ.പി. മോഹനന്‍ അധ്യക്ഷനായിരുന്നു. എല്ലാ ബസ്, റെയില്‍വേ സ്റ്റേഷനുകളിലും സീഡ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. പച്ചക്കറി സംഭരണത്തിനായി 28 ശീതീകരിച്ച വെയര്‍ഹൗസുകള്‍ സ്ഥാപിക്കും. അഞ്ച് നഗരങ്ങളില്‍ ഹൈടെക് അഗ്രിമാള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.