UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂലൈ 4, ബുധനാഴ്‌ച

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ്

കേരളത്തിന് സാമ്പത്തികപാക്കേജ് പരിഗണിക്കുമെന്ന് ഉറപ്പ് 


 


ന്യൂഡല്‍ഹി: കേരളത്തിന് പ്രത്യേക സാമ്പത്തികപാക്കേജ് എന്ന ആവശ്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കടബാധ്യതാസംസ്ഥാനമെന്ന നിലയിലാണ് കേരളം പാക്കേജ് ആവശ്യപ്പെട്ടത്. കേരളം, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് കടബാധ്യതാ സംസ്ഥാനങ്ങളായി കണ്ടെത്തിയത്. ഈ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികപാക്കേജ് നല്‍കണമെന്ന് ധനമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി വിലയിരുത്തിയിരുന്നു. ബംഗാളും പഞ്ചാബും സാമ്പത്തികപാക്കേജിനായി സമ്മര്‍ദം ചെലുത്തി വരികയാണ്. 

99137 കോടിയാണ് കേരളത്തിന്റെ മൊത്തം കടം. വിവിധ കേന്ദ്രവകുപ്പുകളില്‍നിന്നുള്ള വായ്പയിനത്തില്‍ കേരളം തിരിച്ചടയേ്ക്കണ്ടത് 2924 കോടിയാണ്. ഇതില്‍ 208 കോടി തിരിച്ചടച്ചിട്ടുണ്ട്. 2012 ഏപ്രില്‍ ഒന്നിലെ കണക്കുപ്രകാരം 2716 കോടിയാണ് കേരളം തിരിച്ചടയേ്ക്കണ്ടതെന്ന് ധനമന്ത്രി കെ.എം. മാണി വിശദീകരിച്ചു. ഈ തുക എഴുതിത്തള്ളണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂലൈ 3, ചൊവ്വാഴ്ച

നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ടോള്‍ പിരിക്കാന്‍ തടസ്സമുണ്ടാവില്ല; നിക്ഷേപകര്‍ക്ക് സഹായമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി: കേരളത്തില്‍ വ്യവസായ പദ്ധതികളുമായി വരുന്ന നിക്ഷേപകര്‍ക്ക് ഭൂമിയും വൈദ്യുതിയും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അസോസിയേഷന്‍ ഓഫ് ചേംബര്‍സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) കേരളത്തെക്കുറിച്ച് തയാറാക്കിയ പഠനറിപ്പോര്‍ട്ട് ദല്‍ഹി ‘ലേ മെറിഡിയനി’ല്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബി.ഒ.ടി റോഡുകളില്‍ ടോള്‍ പിരിക്കുന്നതിന് തടസ്സമുണ്ടാവില്ലെന്നും ടോളിനെതിരായ പ്രതിഷേധം അനുനയത്തിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി.

 കേരളംപോലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് ഭൂമി ലഭിക്കാന്‍ പ്രയാസമുണ്ടെന്നത് വസ്തുതയാണ്. എങ്കിലും വികസനപദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുന്നതും പദ്ധതിയുടെ ആദ്യഗുണഭോക്താവാക്കി മാറ്റുന്നതുമായ നയമാണ് ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിനുള്ളത്. കേരളത്തിന്‍െറ പുതിയ വന്‍കിട ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്രത്തിന്‍െറ പരിസ്ഥിതി അനുമതി ലഭിക്കാത്തത് പ്രശ്്നമാണ്. എങ്കിലും ചെറുകിട ജലവൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളിലൂടെ ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കും. വികസനത്തിന് മുടക്കാന്‍ സര്‍ക്കാറിന് പണമില്ല. അതിനാല്‍, പ്രായോഗികമായ പദ്ധതികളുമായി സ്വകാര്യ കമ്പനികള്‍ വന്നാല്‍ പി.പി.പി, ബി.ഒ.ടി പദ്ധതികള്‍ക്ക് എല്ലാ സഹായവും നല്‍കും.

കേരളത്തിന്‍െറ നിക്ഷേപ, വികസന സാധ്യതകള്‍ വിവരിക്കാന്‍ സെപ്റ്റംബറില്‍ കൊച്ചിയില്‍ ‘എമര്‍ജിങ് കേരള’ ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ടൂറിസം, അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം എന്നിവക്ക് പുറമെ, കാര്‍ഷിക മേഖലയിലും കേരളത്തില്‍ വന്‍കിട നിക്ഷേപത്തിന് സാധ്യതകളുണ്ട്. മാലിന്യനിര്‍മാര്‍ജനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നമാണ്. ഈ രംഗത്ത് ഫലപ്രദമായ സാങ്കേതികവിദ്യയുമായി വരുന്ന കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ധാരളം ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ബാധിക്കുമെന്നതിനാല്‍ ചില്ലറ വില്‍പന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തെ കേരളം അനുകൂലിക്കുന്നില്ല.
കേരളം സമരങ്ങളുടെ നാടാണെന്ന ധാരണ പഴയതാണെന്നും വികസന പദ്ധതികളോട് സഹകരിക്കുന്ന തൊഴിലാളികളും ട്രേഡ് യൂനിയനുകളുമാണ് ഇപ്പോള്‍ കേരളത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച കേരളത്തിന്‍െറ നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകരുടെ മുന്നിലെത്തിക്കാന്‍ പ്രചാരണം നടത്തുമെന്ന് അസോചാം പ്രസിഡന്‍റ് ദിലിപ് മോഡി പറഞ്ഞു. മന്ത്രിമാരായ കെ.എം. മാണി, കെ.സി. ജോസഫ്, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി

അതിവേഗ റെയില്‍പാതയ്ക്ക് തത്വത്തില്‍ അനുമതി: മുഖ്യമന്ത്രി




ന്യൂഡല്‍ഹി: സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അനുമതി ലഭിച്ചതായി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും കൊച്ചി മെട്രോയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

21 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നത് സംബന്ധിച്ച നടപടി വേഗത്തിലാക്കുക, വളത്തിന്റെ വില നിയന്ത്രിക്കുക, വിദ്യാഭ്യാസ വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശരദ് പവാര്‍, കെ.വി തോമസ്, വയലാര്‍ രവി തുടങ്ങിയവരെ സന്ദര്‍ശിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം, അവശ്യ മരുന്നുകളുടെ വിലനിയന്ത്രണം, സോമാലിയ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള മലയാളികളുടെ മോചനം തുടങ്ങിയ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്തി
.

2012, ജൂലൈ 1, ഞായറാഴ്‌ച

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമി നല്‍കും -മുഖ്യമന്ത്രി

എല്ലാ ഭൂരഹിതകുടുംബങ്ങള്‍ക്കും  ഭൂമി നല്‍കും -മുഖ്യമന്ത്രി

തൃശൂര്‍: സംസ്ഥാനത്തെ എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും ഭൂമിയും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയവും നല്‍കുന്നതിന് നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ രജിസ്ട്രേഷനുള്ള സമയപരിധി ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

 സ്വന്തമായി വീടോ റേഷന്‍കാര്‍ഡോ ഇല്ലാത്ത ഭൂരഹിതര്‍ക്കുകൂടി അവസരം നല്‍കുന്നതിനാണ് സമയപരിധി ദീര്‍ഘിപ്പിക്കുന്നത്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 20,000 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യുക. ഇടുക്കി ജില്ലയില്‍ മാത്രം അയ്യായിരത്തിലേറെ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. തൃശൂര്‍ ജില്ലയില്‍ 2011 കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്. ജനങ്ങള്‍ക്ക് യഥാസമയം ആശ്വാസമെത്തിക്കുന്നതിലോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലോ രാഷ്ട്രീയവിവേചനം ഉണ്ടാവുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 അര്‍ഹരായവര്‍ക്ക് നല്‍കുന്നതിനുവേണ്ട ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് ആരംഭിച്ചതായി ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്ത് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ആഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരു വര്‍ഷം കൊണ്ട് 40,000 പട്ടയം നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

2012, ജൂൺ 30, ശനിയാഴ്‌ച

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാവില്ല -മുഖ്യമന്ത്രി

തൃശൂര്‍: ഒരു പാര്‍ട്ടിയെ തകര്‍ക്കാന്‍ ആ പാര്‍ട്ടിക്ക് തന്നെയല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് സി.പി.എമ്മിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവഞ്ചൂരിന്റെ പൊലീസിനെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഏതെങ്കിലും പാര്‍ട്ടി വിചാരിച്ചാല്‍ ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാന്‍ മാത്രമേ കഴിയൂ. അല്ലാതെ തകര്‍ക്കാന്‍ കഴിയില്ല. ശരിയായ രീതിയിലാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി രാമനിലയത്തില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും

സീപ്ലെയിന്‍: സാദ്ധ്യതാപഠനം നടത്തും 

 

തിരുവനന്തപുരം: കേരളത്തില്‍ 'സീപ്ലെയിന്‍' സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'പവന്‍ ഹന്‍സ്' എന്ന സ്ഥാപനമാണ് സാധ്യതാപഠനം നടത്തുക. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് പവന്‍ ഹന്‍സിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സാധ്യതാപഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കും.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് സന്നദ്ധത അറിയിച്ച് അഞ്ചു കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. താല്പര്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും അനുമതി നല്‍കണമെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം. 

എന്നാല്‍ പവന്‍ ഹന്‍സിന്റെ സാധ്യതാപഠനത്തിനുശേഷം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും സിവില്‍ വ്യോമയാന വകുപ്പിന്റെയും അനുമതി ലഭിച്ച ശേഷമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നതിന് അര്‍ഹരായ കമ്പനികളെ തിരഞ്ഞെടുക്കുകയെന്നും യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. മന്ത്രി എ.പി. അനില്‍കുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


2012, ജൂൺ 25, തിങ്കളാഴ്‌ച

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

പ്രവാസി മലയാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

 

 


തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന മലയാളികള്‍ക്കായി ഐ.ഡി.കാര്‍ഡ് കം ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ജൂണ്‍ 28ന് നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. 

18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യക്ക് അകത്ത്) ജോലി ചെയ്തുവരുന്നവരും അല്ലെങ്കില്‍ സ്ഥിരം താമസിക്കുന്നവരും ആയ ഒരു മറുനാടന്‍ മലയാളിക്ക് ഇതിലേക്ക് അപേക്ഷിക്കാം. 300 രൂപ ഫീസുള്ള ഈ ഇന്‍ഷുറന്‍സ് കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ കാര്‍ഡ് മറുനാടന്‍ മലയാളികളുടെ ഒരു തിരിച്ചറിയല്‍ രേഖയായും കേരള സര്‍ക്കാരിന്റെ സാന്ത്വന, ചെയര്‍മാന്‍ ഫണ്ട്, കാരുണ്യം തുടങ്ങിയ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗപ്പെടുത്താം. 

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും അന്യ സംസ്ഥാനത്ത് താമസിക്കുന്നതിന്റെ / ജോലി ചെയ്യുന്നതിന്റെ രേഖ സഹിതം നോര്‍ക്കറൂട്ട്‌സിന്റെ ഹെഡ് ഓഫീസിലും റീജണല്‍ ഓഫീസുകളിലും ഡല്‍ഹി, മുംബൈ, എന്‍.ആര്‍.കെ. ഡെവലപ്‌മെന്റ് ഓഫീസിലും ചെന്നൈ, ബറോഡാ, ബാംഗ്‌ളൂര്‍ നോര്‍ക്ക റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസുകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്യും. ലക്ഷക്കണക്കിന് സാധാരണക്കാരായ മറുനാടന്‍ മലയാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഈ പദ്ധതി വഴി ലഭ്യമാകും.

ഈ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിവഴി മറുനാടന്‍ മലയാളികളുടെ ദീര്‍ഘകാലത്തെ ഒരു ആവശ്യം കൂടി സഫലീകരിക്കുകയാണ്. 

2012, ജൂൺ 22, വെള്ളിയാഴ്‌ച

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും 


 



തിരുവനന്തപുരം: കേരളത്തില സമീപകാലത്തുണ്ടായ പച്ചക്കറികളുടെയും അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അടിയന്തര നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നരീതി തുടരും. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡ് 1500 നന്മ സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റ നിയന്ത്രണത്തിന് മന്ത്രി അനൂപ് ജേക്കബ്ബ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.പി. മോഹനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥരുടെയോഗം വിളിച്ചുചേര്‍ത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 26 വിപണനകേന്ദ്രങ്ങളും ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് 42 വിപണനകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഹോര്‍ട്ടികോര്‍പ്പ് തനതായി 98 വിപണനകേന്ദ്രങ്ങളും തിരുവനന്തപുരത്ത് നാല് മൊബൈല്‍ യൂണിറ്റുകളും ആരംഭിച്ചു.

കണ്‍സ്യൂമര്‍ ഫെഡ് 154 വിപണന കേന്ദ്രങ്ങളും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 27 വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഈ നാല് ഏജന്‍സികളും പച്ചക്കറി വിപണിയില്‍ നടത്തിയ ഇടപെടലിന്റെ ഫലമായി ആറ് ഇനം പച്ചക്കറികളുടെ വില പിടിച്ചുനിര്‍ത്താനായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ഓണം-റംസാന്‍ കാലം വരെ തുടരും. വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കാന്‍ പുതിയ 100 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍കൂടി കണ്‍സ്യൂമര്‍ഫെഡ് ഉടന്‍ ആരംഭിക്കും. 59 വാഹനങ്ങളിലും ഒന്‍പത് ബോട്ടുകളിലുമായി നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ ഇനി പച്ചക്കറികൂടി ലഭ്യമാക്കും. ഇനിയും ആവശ്യമായി വന്നാല്‍ വേണ്ടത്ര വിപണനകേന്ദ്രങ്ങള്‍ ഹോര്‍ട്ടികോര്‍പ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിയുടെ വിലക്കയറ്റം തടയുന്നതിന് ഒരുകിലോയ്ക്ക് 22 രൂപ നിരക്കില്‍ ജയ അരിയും 19 രൂപയ്ക്ക് കുറുവ അരിയും കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. അരിയുടെ വിലക്കയറ്റം തടയാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗിണിച്ച് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വിപണിയില്‍ ഉടന്‍ പ്രകടമാകും. ബി.പി.എല്‍. കാര്‍ക്ക് ഒരുരൂപ നിരക്കില്‍ നല്‍കുന്നതിനായി നേരത്തെ സമ്മതിച്ചതിനേക്കാള്‍ 169000 ടണ്‍ അരി അധികമായി കേന്ദ്രം നല്‍കും. 4.68 രൂപ നിരക്കില്‍ ഈ അരി ലഭിക്കും. എ.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രതിമാസം 10.5 കിലോഗ്രാം അരിയാണ് കേന്ദ്രം നല്‍കുന്നത്. ഇത് 15 കിലോഗ്രാം ആക്കി താത്കാലികമായി ഉയര്‍ത്തിയത് ഇനി സ്ഥിരമായി ലഭ്യമാക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം സ്വീകരിക്കേണ്ട മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി, റേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

2012, ജൂൺ 20, ബുധനാഴ്‌ച

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം

പൈലറ്റ് സമരം: ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൈലറ്റുമാരുടെ സമരത്തത്തെുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാന്‍ ചാര്‍ട്ടേഡ് വിമാനസര്‍വീസ് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ക്കനുഭവപ്പെടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച എ.എം. ആരിഫിന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ടിക്കറ്റ് തുക തിരികെനല്‍കിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ ടിക്കറ്റുകളും ലഭ്യമാക്കി. എന്നാല്‍ ഇത് പരിഹാരമല്ല. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി, വ്യോമയാന മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില പുതുതലമുറ ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സുതാര്യമല്ലാത്ത തരത്തില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിക്കുന്നുണ്ടെങ്കിലും നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ളെന്ന് മന്ത്രി കെ.എം.മാണി അറിയിച്ചു. ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരം. എന്നാല്‍, നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടാല്‍ പൊലീസിന് കേസെടുക്കാം. ഗുണ്ടകളെ വിട്ട് വിരട്ടിയാലും ക്രിമിനല്‍ കേസെടുക്കാം. ജോസഫ് വാഴക്കന്‍െറ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍

സേവനാവകാശ നിയമം ഈ സമ്മേളനത്തില്‍-മുഖ്യമന്ത്രി

തിരുവനന്തപുരം: സേവനാവകാശ നിയമം ഈ സഭാ സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ക്ക് സേവനം നല്‍കുന്നത് ഔദാര്യമായി കാണുന്ന സ്ഥിതിമാറും. അര്‍ഹര്‍ക്കെല്ലാം ബി.പി.എല്‍ കാര്‍ഡ് നല്‍കും. നിയമസഭയില്‍ പൊതുഭരണവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്മാര്‍ട്ട്സിറ്റി ഒന്നാംഘട്ടം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. കൊച്ചി മെട്രോയുടെ കേന്ദ്ര മന്ത്രിസഭാ അനുമതി ഏത് ദിവസവും കിട്ടാം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ച് ആഗോള ടെന്‍ഡറും വിളിച്ചു. റണ്‍വേ നിര്‍മാണം ഈവര്‍ഷംതുടങ്ങും. വിഴിഞ്ഞം പദ്ധതിക്ക് ആവശ്യമെങ്കില്‍ റീടെന്‍ഡര്‍ ചെയ്യും. സി. ദിവാകരന്‍ മന്ത്രിയായിരിക്കെ കരുനാഗപ്പള്ളിയില്‍ അനുവദിച്ച കോടതി, ജീവനക്കാരെ അനുവദിക്കാഞ്ഞതുകൊണ്ട് പ്രവര്‍ത്തിക്കാനായില്ല. ജീവനക്കാരുടെ തസ്തിക അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.