UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജൂൺ 13, ബുധനാഴ്‌ച

ബോധവത്കരണത്തിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂ-

ബോധവത്കരണത്തിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂ- മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: ബോധവത്കരണത്തിലൂടെ മാത്രമേ മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എകൈ്‌സസ് സംഘടിപ്പിച്ച 'മാജിക്‌വിത്ത് എ മിഷന്‍' എന്ന ബോധവത്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യനിരോധാനത്തിലൂടെ മദ്യ ഉപയോഗം കുറയ്ക്കാന്‍ കഴിയില്ല. പൊടുന്നനെ മദ്യ നിരോധനം ഏര്‍പ്പെടുത്തിയാല്‍ മറ്റൊന്നായിരിക്കും ഫലം. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുക, ബോധവത്കരണം ശക്തമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സിയുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കും

പി.എസ്.സിയുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കും-മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: ഭരണ സംവിധാനം ശക്തിപ്പെടുത്താന്‍ പി.എസ്.സി.യുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ പബ്‌ളിക്ക് സര്‍വീസ് കമ്മീഷനുകള്‍ക്കായി കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍ തിരുവനന്തപുരത്ത് നടത്തിയ ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള പി.എസ്.സിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുതകുന്ന കാര്യക്ഷമതയുള്ള സിവില്‍ സര്‍വീസാണ് സംസ്ഥാനത്തിനു വേണ്ടത്. അതാണ് സംസ്ഥാന വികസനത്തിനുതകുന്ന നെടുംതൂണായി മാറേണ്ടതും.അത്തരത്തിലൊരു ഉദ്യോഗസ്ഥ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്റെ പങ്ക് മികച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളാ പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

2012, ജൂൺ 12, ചൊവ്വാഴ്ച

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി

പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടിയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: പകര്‍ച്ചപ്പനി നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പനിപ്രതിരോധ നടപടികള്‍ക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന് രൂപം നല്‍കിയതായും മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും പകര്‍ച്ചപ്പനിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി നേരിടാന്‍ എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്ന് ലഭ്യമാക്കും. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കും. മാലിന്യ നിര്‍മാര്‍ജനം വിലയിരുത്താന്‍ മന്ത്രിതല സമിതി നാളെ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ല


 മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ഇത് സംബന്ധിച്ച് മുന്‍ വൈദ്യുതമന്ത്രി കൂടിയായ എ.കെ. ബാലന്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതിരപ്പള്ളി പദ്ധതി വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും വ്യക്തമാക്കി. മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ഒന്‍പത് നിര്‍ദേശങ്ങളിലുള്ള വിയോജിപ്പ് വ്യക്തമാക്കി ജനുവരി 31 ന് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കമ്മറ്റിയുടെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കമ്മറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ 1957 ന് മുന്‍പുള്ള പദ്ധതികള്‍ പോലും കേരളത്തിന് നഷ്ടമാകുമെന്ന് എ.കെ. ബാലന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഭാവിയില്‍ ഇവിടെ യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിയാതെ വരും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് പ്രദേശം പരിസ്ഥിതി ദുര്‍ബലപ്രദേശം പോലുമല്ല. എന്നിട്ടും റിപ്പോര്‍ട്ടില്‍ ഇത്തരത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ചീമേനി താപവൈദ്യുതി നിലയം അട്ടിമറിക്കാനാണ് ഇതെന്നും എ.കെ. ബാലന്‍ ആരോപിച്ചു. കേരളത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി

തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുക സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: തെറ്റു ചെയ്യാത്ത ഉദ്യോഗസ്ഥരെ വേട്ടയാടുകയെന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ സൈന്‍ ബോര്‍ഡ് അഴിമതി സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കരുതെന്ന് മാത്രമല്ല അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും

രാത്രി യാത്ര നിരോധം നീക്കാന്‍ ശ്രമിക്കും -മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാട്ടില്‍നിന്ന് കര്‍ണാടകയിലേക്ക് ദേശീയപാത 212 ല്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാനിരോധം നീക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പ്രമുഖ അഭിഭാഷകരെ നിയോഗിക്കുമെന്നും പി.സി. ജോര്‍ജിന്റെ സബ്മിഷന് മറുപടി നല്‍കി.

 നാല് കിലോമീറ്റര്‍ ഫ്ളൈ ഓവറും മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ അണ്ടര്‍ പാസും നിര്‍മിക്കണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവെച്ചിരുന്നു. ഇവ അംഗീകരിച്ചില്ല. രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ വണ്ടി വിടണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2012, ജൂൺ 11, തിങ്കളാഴ്‌ച

പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ്

പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ വന്ന പിഴവ് -ഉമ്മന്‍ചാണ്ടി

 


കൊച്ചി: പത്രസ്വാതന്ത്ര്യം നിഷേധിച്ചത് അടിയന്തരാവസ്ഥയില്‍ സംഭവിച്ച വലിയ പിഴവായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുമൂലം അന്നത്തെ പല തെറ്റുകളും ചോദ്യംചെയ്യപ്പെടാതെ പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റ് ചെയ്യുന്നവരെ ചൂണ്ടിക്കാട്ടുക എന്ന മാധ്യമധര്‍മ്മത്തിന് ജനാധിപത്യത്തില്‍ പ്രാധാന്യമുണ്ട്. ഉദ്യോഗസ്ഥരെ കുറ്റംപറഞ്ഞ് മന്ത്രിമാര്‍ക്ക് ഒരു കാര്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളോടും സമൂഹത്തിനോടുമുള്ള ഉത്തരവാദിത്വങ്ങളാണ് മന്ത്രിമാര്‍ നിറവേറ്റേണ്ടത്. ഉദ്യോഗസ്ഥര്‍ക്കാണോ നിലവിലുള്ള ചട്ടങ്ങള്‍ക്കാണോ പ്രശ്‌നങ്ങളെന്ന് പരിശോധിച്ച് അവ തിരുത്താന്‍ മന്ത്രിമാര്‍ക്ക് കഴിയണം.

മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും

മത്സ്യകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കും-ഉമ്മന്‍ചാണ്ടി

 

കൊച്ചി: മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് ഫലപ്രദമായ ഇന്‍ഷുറന്‍സ് പദ്ധതി ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സ്യസമൃദ്ധി പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രി സഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന യ്ത്ത മത്സ്യസമൃദ്ധി ഭക്ഷ്യസുരക്ഷ യ്ത്ത യ്ക്ക് പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
എകദിന ശില്പശാല കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം മന്ത്രി. വി. കെ. ഇബ്രാഹിം കുഞ്ഞ് അനൂപ് ജേക്കബ്ബിന് നല്‍കി നിര്‍വഹിച്ചു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മൂന്ന് വര്‍ഷം കൊണ്ട് ഉള്‍നാടന്‍ മത്സ്യോത്പാദനം 1. 5 ലക്ഷം ടണ്ണില്‍ നിന്നും 2. 5 ലക്ഷം ആയി വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍

മീഡിയ സിറ്റി: വിദഗ്ദ്ധ സമിതി ഉടന്‍ -മുഖ്യമന്ത്രി

 

 



കാക്കനാട്: ദുബായ് മാതൃകയിലുള്ള മീഡിയ സിറ്റി കൊച്ചിയില്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് ഉടന്‍ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മീഡിയ സിറ്റിയെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

അച്ചടിമാധ്യമങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ആവശ്യമായ എല്ലാ സൗകര്യവും മീഡിയ സിറ്റിയില്‍ ഉണ്ടാകും. ഈ മേഖലയുമായി ബന്ധപ്പെട്ട ആധുനിക കോഴ്‌സുകള്‍ തുടങ്ങാനും നടപടി സ്വീകരിക്കും. തിരുവനന്തപുരം മാതൃകയിലുള്ള മീഡിയ ചേമ്പറാണ് എറണാകുളത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇതു സംസ്ഥാനത്തുള്ള മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും

പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും -ഉമ്മന്‍ചാണ്ടി


പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കും -ഉമ്മന്‍ചാണ്ടി

കൊച്ചി: പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എത്ര രൂപയുടെ വര്‍ധനയാണ് വരുത്തുന്നതെന്ന കാര്യം ധനമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഇക്കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ നടപടി സ്വീകരിക്കും. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമെന്ന നിലയിലാണ് വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നത്.

 അടിയന്തരാവസ്ഥയില്‍ പത്രസ്വാതന്ത്രൃം ഉണ്ടായിരുന്നെങ്കില്‍ അതിന് കൂടുതല്‍ സ്വീകാര്യതയും ദേശീയതലത്തില്‍ അച്ചടക്കവും വര്‍ധിക്കുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തരാവസ്ഥക്കാലത്തെ തെറ്റുകള്‍ ചോദ്യം ചെയ്യപ്പെടാതെ പോയി.

 എറണാകുളം ബി.ടി.എച്ചില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.