കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും
Oommen Chandy (ഉമ്മൻ ചാണ്ടി) Congress Working Committee member, AICC General Secretary & former Chief Minister of Kerala. He has been elected continuously to the state Legislative Assembly from Puthupally since 1970. http://www.OommenChandy.in/
With Former President of India Shri.Pranab Kumar Mukherjee
With Former Prime Minister Shri.Manmohan Sing
Mass Contact Program
Peoples OC
Peoples OC....
കടലിലെ കൊല: ക്രിമിനല്‍കേസ് തുടരും
നെയ്യാറ്റിന്‍കര ഭരണത്തിന്റെ വിലയിരുത്തലാകും
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും

കെ.ആര്. നാരായണന് കേരളത്തിന്റെ അഭിമാനം
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 20 ശതമാനം ഉപാധിരഹിതമായി നല്‍കും

കൊച്ചി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാരേന്‍ പി റാവല്‍ ബോധിപ്പിച്ച വാദം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ കൊലയുമായി ബന്ധപ്പെട്ട് കേരളമെടുത്ത നടപടികള്‍ കേന്ദ്രത്തെ യഥാസമയം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരുന്നു. ഹൈകോടതിയിലാണ് കേസ് ആദ്യമായി എത്തിയത്. അന്നും കേന്ദ്രം പിന്തുണച്ചിരുന്നു. കഴിഞ്ഞ ദിവസം താന്‍ അറ്റോര്‍ണി ജനറലിനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഉചിത നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്് . കേസിന്റെ തുടര്‍ നടപടികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ഒരു കാരണവശാലും ഏല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിന് വിരുദ്ധമായി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവലിനെ കേസില്‍ തുടര്‍ന്ന് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര നിയമ-നീതിന്യായ മന്ത്രി സല്മാന് ഖുര്‍ഷിദിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കത്ത് കേന്ദ്രമന്ത്രിക്ക് ഫാക്സ് ചെയ്തു.
അഡീഷനല്‍ സോളിസിറ്റര്‍ ജനറലിന് പകരം കേസ് അറ്റോര്‍ണി ജനറലിനെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് റാവല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് കോടതിയില്‍ എടുത്തതെന്ന് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പാക്കേജ് ഉടന്‍

ഫയല്‍ നീക്കം അറിയാന്‍ സംവിധാനം കൊണ്ടുവരും
കേരളത്തിന്റെ പദ്ധതിക്ക് 14,010 കോടി; 326 കോടിയുടെ അധികസഹായം

UDF ANTHEM (യു ഡി എഫ്)UDF ANTHEM (യു ഡി എഫ്) UDF Campaign Song 2016. by UDF Publicity Committee. #AgainUDF
Posted by യൂ. ഡീ. എഫ് ദുബായ് UDF Dubaiകേരളം വളരുന്നു..
