UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012 ജനുവരി 30, തിങ്കളാഴ്‌ച

guruvayoor sathyagraham (video)

guruvayoor sathyagraham_CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Republic day celebration CM (video)


Republic day celebration _CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Sukumar Azhikode obituary (video)

Sukumar Azhikode obituary More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's Republic Day Message 2012 (video)

CM's Republic Day Message 2012 More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

2012 ജനുവരി 27, വെള്ളിയാഴ്‌ച

ഗുരുവായൂര്‍ സത്യാഗ്രഹം സാമൂഹ്യമാറ്റത്തിനു വഴിതെളിച്ചു - മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ച മഹത്തായ പ്രവര്‍ത്തനമാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് സംഘടിപ്പിച്ച ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സംഭവമാണ് ഗുരുവായൂര്‍ സത്യാഗ്രഹം. അവര്‍ണരെയുള്‍പ്പെടെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാനും എല്ലാവിഭാഗം ജനങ്ങളെയും ഒന്നിച്ചു ചേര്‍ക്കാനുമുള്ള സാമൂഹ്യപ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ക്ക് കഴിഞ്ഞു.

രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച് പ്രവര്‍ത്തിക്കുകയും അതുവഴി സ്വാതന്ത്ര്യം നേടിത്തരികയും ചെയ്ത തലമുറയില്‍ ഇന്ന് അവശേഷിക്കുന്നവര്‍ വിരളമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി അത്തരത്തില്‍ പ്രവര്‍ത്തിച്ച തലമുറയെ ആദരിക്കുന്നതു തന്നെ വിലപ്പെട്ടതാണ്. അത്തരം ആളുകളില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നും ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ മുന്‍നിരപ്പോരാളിയായിരുന്ന കെ.മാധവനെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു. സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയ കേളപ്പജിക്കു സ്ഥലത്ത് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്നഭ്യര്‍ഥിച്ച് കെ.മാധവന്‍ നല്‍കിയിരുന്ന അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേളപ്പജിക്ക് ഗുരുവായൂരില്‍ സ്മാരകമാണോ പ്രതിമയാണോ വേണ്ടതെന്നത് പരിശോധിക്കുമെന്നും അതിനു സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്‍ക്കൊത്ത നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എന്‍.ആര്‍.മാധവമേനോന്‍ അധ്യക്ഷനായിരുന്നു.

ഇ-മെയില്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനകം - മുഖ്യമന്ത്രി

  1. തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തിന് അടിസ്ഥാനമായ രേഖകള്‍ കേരള പോലീസ് ഹൈടെക്‌സെല്ലില്‍ നിന്നും ചോര്‍ന്നതുസംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ചുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇതുസംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി. ഒരു റിസര്‍വ് സബ് ഇന്‍സ്‌പെക്ടറെ സംബന്ധിച്ച് ചില തെളിവുകള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് എ.ഐ.ജി.ഘോറി സഞ്ജയ്കുമാറിന് ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ അഴിമതി സംബന്ധിച്ച പരാതിയില്‍ സര്‍ക്കാര്‍ ഇടപെടുമോയെന്ന ചോദ്യത്തിന് പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചതല്ലാതെ ദേവസ്വം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും നിയമനത്തില്‍ അപാകത ഉണ്ടെന്നുവന്നാല്‍ തീര്‍ച്ചയായും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളെ ഡ്രഗ്‌സ് കണ്‍ട്രോളറായി നിയമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്ക് 'വിജിലന്‍സ് ക്ലിയറന്‍സ്' നിര്‍ബന്ധമാണെന്നും ഇതില്‍ ആര്‍ക്കും ഒഴിവുനല്‍കില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

പഞ്ചാബില്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള താരങ്ങളെ മര്‍ദിച്ചതിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം പഞ്ചാബ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മദര്‍നംമൂലം കളി മതിയാക്കേണ്ടിവന്ന കേരള ടീമിന് ജയിച്ചാല്‍ ലഭിക്കുമായിരുന്ന പാരിതോഷികംതന്നെ സര്‍ക്കാര്‍ നല്‍കും. ഓരോ ടീമംഗത്തിന് 35000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂരിലെ വിയ്യൂരില്‍ വൈദ്യുതി ലൈനില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ വിനോദ്കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപയും വൈദ്യുതി ബോര്‍ഡ് ഒരുലക്ഷം രൂപയും നല്‍കും.

സിനിമാസംവിധായകന്‍ കെ.ജി.ജോര്‍ജിന് ഒരുലക്ഷം രൂപ ചികിത്സാസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

2012 ജനുവരി 24, ചൊവ്വാഴ്ച

കേരള വികസനത്തിന് വിഷന്‍ 2030



തിരുവനന്തപുരം: 2030 വരെ കേരളത്തില്‍ നടപ്പാക്കേണ്ട വികസനപദ്ധതികളുടെ രേഖ തയ്യാറാക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടപടി തുടങ്ങി. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ഉപദേശനിര്‍ദേശങ്ങളനുസരിച്ചായിരിക്കും വിഷന്‍ 2030 സമീപനരേഖയ്ക്ക് ആസൂത്രണ ബോര്‍ഡ് രൂപം നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രലേഖകരോടു പറഞ്ഞു.

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടെക് സിങ് അലുവാലിയയുമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ച ഇതിന്റെ ഭാഗമാണ്. മന്ത്രിമാരും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖറും ഇതിന് നേതൃത്വം നല്‍കി.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്രയും ദീര്‍ഘകാല വികസന പരിപാടികളെക്കുറിച്ച് രൂപരേഖ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് തീരുമാനം.

അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍

അഴിമതിക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനം മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍


തിരുവനന്തപുരം: ഭരണതലത്തില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് നിര്‍ഭയരായി പരാതിപ്പെടാന്‍ കഴിയുന്ന വിസില്‍ ബ്ലോവര്‍ സംവിധാനം ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.keralacom.gov.in എന്ന മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഹോംപേജില്‍നിന്നും വിസില്‍ ബ്ലോവറിലേക്ക് പോകാന്‍ കഴിയും. പരാതിപ്പെടാനുള്ള പ്രത്യേക ഫോറം ഇതില്‍ ലഭ്യമാക്കും.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഇതില്‍ പരാതിപ്പെടാം. അതുപോലെതന്നെ ഏതെങ്കിലും വകുപ്പിനെയോ സ്ഥാപനത്തെയോ കുറിച്ചുള്ള നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്താം.

പരാതികള്‍ രേഖപ്പെടുത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

2012 ജനുവരി 21, ശനിയാഴ്‌ച

സൈബര്‍ പാര്‍ക്കിനെ മലബാറിന്റെ ഐ.ടി. കേന്ദ്രമാക്കും: മുഖ്യമന്ത്രി



കോഴിക്കോട്:സൈബര്‍പാര്‍ക്ക് കേന്ദ്രീകരിച്ച് മലബാറിന്റെ ഐ.ടി.വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി.വികസനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എല്‍ സൈബര്‍പാര്‍ക്ക് സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌മെന്‍റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

                     ഐ.ടി.രംഗത്താണ് ഇനി കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത്. സ്ഥലത്തിന്റെ ആവശ്യം ഏറ്റവും കുറഞ്ഞതും മലിനീകരണമില്ലാത്തതുമായ വ്യവസായമാണ് ഐ.ടി.മേഖല. വിദ്യാഭ്യാസ യോഗ്യത വെച്ച് നോക്കുമ്പോള്‍ നമ്മളായിരുന്നു ഈ രംഗത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനം. രാജ്യത്തിന്റെ ഐ.ടി.കയറ്റുമതി രണ്ട് ലക്ഷം കോടിയിലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിന്റെ വിഹിതം 3200 കോടി മാത്രമാണ്. ഐ.ടി.യുടെ പ്രാഥമിക ഘട്ടത്തില്‍ നമുക്ക് 'ബസ് മിസ്സായി'. മല്‍സരത്തില്‍ മുന്നോട്ട് വരാന്‍ കേരളത്തിന് കഴിയണം. 2020 ആവുമ്പോഴേക്കും ഐ.ടി.കയറ്റുമതി രംഗത്ത് 10 ലക്ഷം കോടിയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതില്‍ കേരളത്തിന്റെ വിഹിതം നേടിയെടുക്കാന്‍ നമുക്ക് കഴിയണം. കേരളത്തിലെ വളര്‍ച്ചാ ലക്ഷ്യം വെച്ചാണ് കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നീ മുന്ന് മേഖലകളാക്കി നിക്ഷേപം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സഹകരണ മേഖലയില്‍ ഐ.ടി. സംരംഭത്തിന് തുടക്കം കുറിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ശ്രമം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയ്ക്ക് ജീവിതത്തിന്റെ എല്ലാ രംഗത്തും കടന്ന് വരാന്‍ കഴിയണം. അതിന് മികച്ച മാതൃകയാണ് യു.എല്‍. സൈബര്‍ പാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ പാര്‍ക്ക് ക്വിക്ക് സ്‌പേസിന്റെ ഉദ്ഘാടനം ഐ.ടി.വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കക്ഷി രാഷ്ട്രീയഭേദമെന്യേ വികസനത്തിന് വേണ്ടി ഒരുമിക്കലാണ്. അല്ലാതെ കഴുത്തിന് പിടിക്കലല്ല രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. കഴുത്തിന് പിടിക്കല്‍ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. അതു തുടര്‍ന്നാല്‍ നാടിന് രക്ഷകിട്ടില്ല. എല്ലാവരും നല്ല രീതിയില്‍ നിന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സാമൂഹികക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു.

സൗജന്യം നല്‍കിയതുകൊണ്ടുമാത്രം സമൂഹം രക്ഷപ്പെടില്ല- ഉമ്മന്‍ചാണ്ടി

കരുവാരകുണ്ട്:സൗജന്യങ്ങള്‍ നല്‍കിയതുകൊണ്ടുമാത്രം ഒരു വ്യക്തിയോ സമൂഹമോ ശാശ്വതമായി രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ ശാശ്വത വിജയം സാധ്യമാകൂ. സര്‍ക്കാറിന്‌പോലും ചെയ്യാനാകാത്ത കാര്യങ്ങളാണ് സമുദായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 36-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

അനാഥരെ സംരക്ഷിക്കുക ഏറ്റവും വലിയ പുണ്യം കിട്ടുന്ന പ്രവര്‍ത്തനമാണ്. കെ.ടി. ഉസ്താദ് ദീര്‍ഘവീക്ഷണത്തോടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഇന്ന് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററില്‍ കാണുന്നത് - ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സി.പി. മുഹമ്മദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പി. ഉബൈദുള്ള എം.എല്‍.എ, എം. ഉമ്മര്‍ എം.എല്‍.എ, കളക്ടര്‍ എം.സി. മോഹന്‍ദാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.വി. പ്രകാശ്, ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി, പി. സൈതാലി മുസ്‌ലിയാര്‍, എന്‍.കെ. അബ്ദുറഹ്മാന്‍, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഫരീദ് റഹ്മാനി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, മൊയ്തീന്‍ ബാഖവി, എം. അലവി, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, റഫീഖ് അഹമ്മദ്, എം. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദാറുന്നജാത്ത് ഖത്തര്‍ കമ്മിറ്റി അന്തേവാസികള്‍ക്കായി സംഭാവനചെയ്ത ഒന്നരലക്ഷം രൂപയുടെ വസ്ത്രങ്ങളുടെ വിതരണം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.