ന്യൂഡല്‍ഹി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ചുമതല സംസ്ഥാന വിജിലന്‍സില്‍ നിന്നു മാറ്റി പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ. അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന ദേശായ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്.
താങ്കള്‍ പുതിയ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ നിര്‍മിക്കുകയാണല്ലോ എന്ന് സ്വന്തമായി കേസ് വാദിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിനോട് ജസ്റ്റിസ് ആലം ചോദിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷിക്കണമെന്ന് പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
കേസെടുത്ത സമയത്ത് അന്നത്തെ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയപ്പോള്‍ അന്നത്തെ ധനമന്ത്രിയെയും പ്രതിയാക്കുന്നതിന് എന്തായിരുന്നു തടസ്സമെന്ന് ഹൈക്കോടതി ചോദിച്ചത് ശരിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസ് ആലം ചൂണ്ടിക്കാട്ടി. ഹര്‍ജി കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി തുടര്‍ന്ന് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ കണ്ണന്താനത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012 ജനുവരി 5, വ്യാഴാഴ്‌ച
പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള ഹര്‍ജി തള്ളി
2012 ജനുവരി 4, ബുധനാഴ്‌ച
‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി
‘നിര്‍ഭയ’ നയവും പരിപാടികളും ഉടനെ: മുഖ്യമന്ത്രി
തിരുവനന്തപുരം: നിര്‍ഭയ പദ്ധതിയുടെ നയം പത്തുദിവസത്തിനുള്ളില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ജനങ്ങളില്‍ നിന്നും സദ്ധസംഘടനകളില്‍ നിന്നും ലഭിച്ച പുതിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് നയം തയ്യാറാക്കേണ്ടത്.
സാമ്പത്തിക ബാധ്യതയുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കണം. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുതെന്ന് നിര്‍ഭയ പദ്ധതിയുടെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ പോലീസിന്‍്റെ സത്വരനടപടി ഉണ്ടാകണം. കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം, പുനരധിവാസ സൗകര്യം എന്നിവ അടിയന്തരമായി ഏര്‍പ്പെടുത്തണമെും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ തലത്തില്‍ മുതല്‍ ആരംഭിക്കാനും ട്രാഫിക്കിംഗിന്‍്റെ നിര്‍വചനം വിപുലപ്പെടുത്തി ശക്തമാക്കാനും യോഗം തീരുമാനിച്ചു.
നിര്‍ഭയയുടെ കരട്നയം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അവ കൂടി പരിഗണനയിലെടുത്ത് നയത്തിന് അന്തിമരൂപം നല്‍കും.
മന്ത്രിമാരായ അബ്ദു റബ്, ഡോ.എം. കെ. മുനീര്‍ എന്നിവരും സുഗതകുമാരി, സുനിതാ കൃഷ്ണന്‍, ലിഡാ ജേക്കബ്, കെ.ജയകുമാര്‍, ശാരദ മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു
2012 ജനുവരി 3, ചൊവ്വാഴ്ച
വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി
വിദ്യാഭ്യാസ വകുപ്പ്: എന്‍.എസ്.എസിന്‍െറ ആക്ഷേപം പരിശോധിക്കും -മുഖ്യമന്ത്രി
ചങ്ങനാശേരി: വിദ്യാഭ്യാസ വകുപ്പിനെക്കുറിച്ച് എന്‍.എസ്.എസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 135 ാമത് മന്നം ജയന്തിസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്‍െറ പ്രാധാന്യം മനസ്സിലാക്കുന്നെന്നും നീതിപൂര്‍വകമായ തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് പിരിക്കാന്‍ ഭൂരിപക്ഷമാനേജ്മെന്‍റുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം നീക്കം ചെയ്യാന്‍ കാലതാമസം ഉണ്ടായതില്‍ കുറ്റബോധമുണ്ട്. 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ നടപടി തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായതിനാല്‍ നടക്കാതെ പോകുകയായിരുന്നു. അതിനാല്‍ അഞ്ചുവര്‍ഷം വൈകി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍. എന്‍.എസ്.എസിന്‍െറ ആവശ്യങ്ങള്‍ ന്യായമായതുകൊണ്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികല വിദ്യാഭ്യാസ നയമാണ് ഇപ്പോഴത്തേതെന്നും ഇത് തിരുത്തണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥ മേധാവിത്വമാണ് വകുപ്പില്‍ നടമാടുന്നതെന്ന് പറഞ്ഞ് മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമര്‍ശവുമുയര്‍ത്തി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് തീറെഴുതിയിട്ടില്ളെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടീച്ചേഴ്സ്ബാങ്ക് സംബന്ധിച്ച വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
2012 ജനുവരി 2, തിങ്കളാഴ്‌ച
brahmapuram- cm's byte with report (video)
| : | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
global nrk meet cm byte with REPORT (video)
. | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |














