Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2011 ഡിസംബർ 18, ഞായറാഴ്‌ച
മലയാളികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്
കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി
കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി
സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ കാര്യമായ ഉറപ്പൊന്നും കിട്ടിയില്ളെന്നുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍െറ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം കൂടിയിരുന്നാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും ഒറ്റക്കല്ല സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് ഒരു മാസത്തെ സമയമാണ് നല്‍കിയത്.എന്നാല്‍, കേരളത്തെ സംബന്ധിച്ച് ഒരു സെക്കന്‍ഡ് മുമ്പേ പ്രശ്നം തീര്‍ക്കണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൈകമാന്‍ഡിന് പരാതി നല്‍കും -മുഖ്യമന്ത്രി
ഹൈകമാന്‍ഡിന് പരാതി നല്‍കും -മുഖ്യമന്ത്രി
പുതുപ്പള്ളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചിദംബരത്തിന്‍െറ പ്രസ്താവനക്കെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിദംബരത്തിന്‍െറ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഇത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല -മുഖ്യമന്ത്രി പറഞ്ഞു.
Gandhi Smaraka Vayanashala Periya Inauguration Chief Minister Sri oommanchandy (video)
| : Gandhi Smaraka Vayanashala Periya Inauguration Chief Minister Sri oommanchandy More | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
CM's Janasambarka paripadi at Kasargod (video)
. | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
CM's mass contact programme at trissur (video)
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
Chief Minister Oomman Chandy "janasamparkkam" in Thrissur (video)
Chief Minister Oomman Chandy "janasamparkkam" in Thrissur More | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
2011 ഡിസംബർ 17, ശനിയാഴ്‌ച
പരാതികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും: മുഖ്യമന്ത്രി
പരാതികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും: മുഖ്യമന്ത്രി
കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികളെകുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാസര്‍കോട് കലക്ടറേറ്റില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലു ജില്ലകളില്‍ കൂടി ജനസമ്പര്‍ക്ക പരിപാടി കഴിയാനുണ്ട്. അതു കഴിയുന്നതോടെ ജനസമ്പര്‍ക്കത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ഇതുവരെ നടപടി സ്വീകരിക്കാനാവാതെ ബാക്കിയായ അപേക്ഷകളില്‍ ഏതെങ്കിലും വിധത്തില്‍ അനുകൂലമായ നടപടി എടുക്കാനാകുമോ എന്നായിരിക്കും രണ്ടാംഘട്ടത്തില്‍ ആലോചിക്കുക. ഇതിനുവേണ്ടി ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനകളടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനു നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യണം എന്നുണ്ടെങ്കില്‍ അതും ചെയ്യും. ജനസമ്പര്‍ക്കത്തിലെ തീരുമാനം സംബന്ധിച്ചു എംഎല്‍എമാരുടെയും തദ്ദേശസ്ഥാപന തലവന്‍മാരുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന സോഷ്യല്‍ ഓഡിറ്റിങ്ങിനാണ് ആലോചിക്കുന്നത്.
ആരെയും കാണാനല്ല ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. മറിച്ചു തങ്ങളുടെ പരാതി കേള്‍ക്കാന്‍ മന്ത്രിമാരും എംഎല്‍എമാരും ഉണ്ടെന്ന വിശ്വാസം കൊണ്ടാണ്. ഓരോ പരാതിയും അനുഭാവപൂര്‍വം പരിഗണിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നു എന്ന ധാരണ അപകടകരമാണ്. പരാതി പരിഹരിക്കുന്നതില്‍ രാഷ്ട്രീയമായ വേര്‍തിരിവ് പാടില്ല. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോപണങ്ങളില്‍ നിന്നു കയ്യൊഴിയാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഭരണാധികാരികള്‍ക്കു കഴിയില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
മുപ്പതിനായിരം പരാതികളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരിച്ച 53 പേരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷംരൂപ വീതം ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്തു. അറുന്നൂറ് പേര്‍ക്കു പട്ടയവും ചികില്‍സാ ധസസഹായത്തിനു ലഭിച്ച അപേക്ഷകളില്‍ ഒരുകോടിയോളം രൂപയും വിതരണം ചെയ്തു. 2009 നവംബര്‍ 15ന് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ഷഫിഖിന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ ധനസഹായം ഷഫീഖിന്റെ പിതാവ് മുസ്തഫ ഹാജിക്കു മുഖ്യമന്ത്രി നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആയിരക്കണക്കിനു രോഗികള്‍ ആംബുലന്‍സിലും വീല്‍ചെയറിലും മറ്റുമായി ജനസമ്പര്‍ക്കത്തിന് എത്തിയിരുന്നു. ഇവരുടെ സമീപത്തേയ്ക്ക് സ്‌റ്റേജില്‍ നിന്നിറങ്ങി ചെന്നു മുഖ്യമന്ത്രി പരാതികള്‍ കേട്ടു. രാത്രി വൈകിയാണ് പരിപാടി സമാപിച്ചത്.
നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി
നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നല്ല അന്തരീക്ഷത്തില്‍ ലക്ഷ്യം നേടാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന് ഒരൊറ്റ ശബ്ദമേ ഉണ്ടാകാവൂ. ജലനിരപ്പ് ഉടനെ 120 അടിയാക്കുക. തമിഴ്നാടിന് വെള്ളം ഉറപ്പാക്കി പുതിയ ഡാം കെട്ടുക എന്നതാണു കേരളത്തിന്റെ ലക്ഷ്യം. അതുമായി മുന്നോട്ടുപോകും. എല്ലാവരുടെയും സഹകരണവും ആത്മസംയമനവും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.പ്രതിഷേധം സ്വഭാവികമാണെങ്കിലും അതു പരിധിവിട്ടാല്‍ ലക്ഷ്യംനേടാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. മുല്ലപ്പെരിയാര്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു പ്രശ്നമായി വളരാതെ സൂക്ഷിക്കണം. ക്രമസമാധാന പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ തമ്മിലും ഡിജിപിമാര്‍ തമ്മിലും ആശയവിനിമയം നടത്തി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ അറസ്റു ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സര്‍ക്കാരിനു പരിമിതികളുണ്ട്. രണ്ടു സംസ്ഥാനങ്ങളും കേന്ദ്രവും ഉള്‍പ്പെടുന്ന വിഷയമാണിത്. എന്നാല്‍, കേരളത്തിന് ഇപ്പോള്‍ ഓരോ മണിക്കൂറും പ്രധാനപ്പെട്ടതാണ്. കാരണം, ഭൂചലനം ബാധിക്കുക കേരളത്തെയാണ്. അത് എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. യഥാര്‍ഥത്തില്‍ നമ്മള്‍ മുള്‍മുനയിലാണു നില്ക്കുന്നത്. അതിന്റെ ഗൌരവം ഉള്‍ക്കൊണ്ടു തന്നെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ഡാമിന്റെ സുരക്ഷാവിഷയത്തിലേക്കു കടന്നതേയില്ല. ഡാം തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ തയാറെടുപ്പിനെക്കുറിച്ചാണ് കോടതി ചോദിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.














