UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011 ഡിസംബർ 19, തിങ്കളാഴ്‌ച

രാത്രിയാത്രാ നിരോധന സമയം കൂട്ടില്ല-ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന സമയം കൂട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

തകര്‍ന്നുകിടക്കുന്ന ബദല്‍പാതയായ ഗുണ്ടല്‍പ്പേട്ട്-ഹുല്‍സൂര്‍-കുട്ട-മാനന്തവാടി റോഡ് ഏപ്രിലോടെ ഗതാഗത യോഗ്യമാക്കുമെന്നും ബൈരക്കുപ്പ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

രാത്രിയാത്രാ നിരോധനം മൂലമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സദാനന്ദ ഗൗഡയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഇതിനുശേഷം ഉമ്മന്‍ചാണ്ടിയാണ് പത്രലേഖകരെ കണ്ടത്.

രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് ഇപ്പോഴത്തെ രാത്രിയാത്രാ നിരോധനം. ഈ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ ആക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍, സമയം ദീര്‍ഘിപ്പിക്കില്ലെന്ന് സദാനന്ദ ഗൗഡ കേരളാ സംഘത്തിന് ഉറപ്പുനല്‍കി.

പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കര്‍ണാടക സര്‍ക്കാറിന് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് സദാനന്ദ ഗൗഡ വിശദീകരിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതിയിലെ നിയമനടപടികള്‍ തീര്‍ന്നാല്‍ ഈ കാര്യത്തില്‍ അനുഭാവത്തോടെയുള്ള സമീപനം എടുക്കുമെന്നും ഗൗഡ അറിയിച്ചിട്ടുണ്ട്.

ബൈരക്കുപ്പ പാലത്തിനും അനുബന്ധ റോഡിനുമായി കര്‍ണാടകത്തിലെയും കേരളത്തിലെയും വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജനവരി ആറിന് സ്ഥല പരിശോധന നടത്തും. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം ഇവരുടെ നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ കെ.കരുണാകരനും കര്‍ണാടകത്തില്‍ വീരപ്പമൊയ്‌ലിയും മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ബൈരക്കുപ്പ പാലത്തിനായി തറക്കല്ലിട്ടിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

മൈസൂര്‍ -അരീക്കോട് 400 കെ.വി.ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ നിര്‍മാണം കുടക് ജില്ലയിലെ പ്രതിഷേധം മൂലം നിലച്ചിരിക്കുകയാണ്. ഇവിടത്തെ കര്‍ഷകരുമായും പ്ലാന്‍േറഷന്‍ ഉടമകളുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഗൗഡയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി പി.കെ.ജയലക്ഷ്മി, എം.പി.മാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, എം.എല്‍.എ.മാരായ എം.വി.ശ്രേയാംസ്‌കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

മലയാളികള്‍ക്കു നേരെ അക്രമം; നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

ജയലളിതയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കണം. ഇരുമുഖ്യമന്ത്രിമാരും ചേര്‍ന്ന് സംയുക്ത പ്രസ്താവന നടത്താന്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി ജയലളിതയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്നു. തമിഴ്‌നാട്ടിലെ ഒരു വിഭാഗം അഭിഭാഷകര്‍ മലയാളികളെ ആക്രമിച്ച സംഭവം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ അവിടത്തെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണം.സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കണം. ജനങ്ങള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസം പകരുന്ന നടപടികളും ഉടന്‍ ഉണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ സുരക്ഷിതരായിരിക്കാന്‍ കേരള സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംയമനം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്. കുമളി ഉള്‍പ്പെടെ എല്ലാ സംഘര്‍ഷ പ്രദേശങ്ങളിലും കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. ശബരിമലയിലേക്ക് വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വന്നുകൊണ്ടിരിക്കുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പോലീസിന്റെയും ജനങ്ങളുടെയും പെരുമാറ്റത്തില്‍ തീര്‍ത്ഥാടകര്‍ ഏറെ സംതൃപ്തരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു കുട്ടികളാണ് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്യുന്നു. അവരും അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളും ഉത്ക്കണ്ഠയോടെയാണ് കഴിയുന്നത്.

എന്നാല്‍ ചില വ്യാജവാര്‍ത്തകളും കുപ്രചാരണങ്ങളും മൂലം സംഘര്‍ഷാവസ്ഥയുണ്ടാവുന്നു. കേരളത്തില്‍ നിന്നും ഓടിപ്പോയ തമിഴ്‌ജോലിക്കാര്‍ക്കു വേണ്ടി തേനിയില്‍ ക്യാമ്പ് തുറന്നെന്നും വനിതാ ജോലിക്കാരെ അപമാനിച്ചെന്നും ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതു തടയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപെടണം. തമിഴ്‌നാട്ടില്‍ നിന്ന് ധാരാളം പേര്‍ കേരളത്തിലെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും അത് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന രീതിയിലേക്ക് മുല്ലപ്പെരിയാര്‍ പ്രശ്‌നം വളര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും സന്മനോഭാവവുമാണ് കാംക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 ഡിസംബർ 18, ഞായറാഴ്‌ച

മലയാളികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്

മലയാളികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ മലയാളികള്‍ക്കെതിരായി തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന അയപ്പഭക്തരെ കേരളത്തില്‍ പീഡിപ്പിക്കുന്നുണ്ടെന്നും തൊഴിലാളികളെ പണിയെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മറ്റുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് മലയാളികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കാരണമെന്നും എല്ലാവരും സംയമനം പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി

കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി

കളമശേരി: കേരളത്തില്‍ തമിഴ്നാട് സ്വദേശികള്‍ സുരക്ഷിതരാണെന്നും അവരെ ആക്രമിക്കുന്നതായുള്ള വാര്‍ത്ത കള്ളപ്രചാരണമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് ദേശീയതലത്തില്‍ നല്ല അംഗീകാരമാണ് ലഭിച്ചത്. തമിഴ്നാടിന് വെള്ളം കൊടുക്കുമെന്ന നിലപാടില്‍ മാറ്റമില്ല. വെള്ളം കൊടുക്കില്ളെന്ന് ഇതുവരെ കേരളം ഒരിടത്തും പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്‍കാന്‍ ആരുമായും ഏതുതലത്തിലും ചര്‍ച്ചക്ക് തയാറാണ്.പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനപ്രകാരം നല്ല അന്തരീക്ഷം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സമരം നിര്‍ത്തണമെന്ന് തീരുമാനമെടുത്തത്.ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിന് ദേശീയതലത്തിലും അംഗീകാരം ലഭിച്ചു.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ കാര്യമായ ഉറപ്പൊന്നും കിട്ടിയില്ളെന്നുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍െറ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം കൂടിയിരുന്നാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും ഒറ്റക്കല്ല സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് ഒരു മാസത്തെ സമയമാണ് നല്‍കിയത്.എന്നാല്‍, കേരളത്തെ സംബന്ധിച്ച് ഒരു സെക്കന്‍ഡ് മുമ്പേ പ്രശ്നം തീര്‍ക്കണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൈകമാന്‍ഡിന് പരാതി നല്‍കും -മുഖ്യമന്ത്രി

ഹൈകമാന്‍ഡിന് പരാതി നല്‍കും -മുഖ്യമന്ത്രി



പുതുപ്പള്ളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചിദംബരത്തിന്‍െറ പ്രസ്താവനക്കെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിദംബരത്തിന്‍െറ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഇത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല -മുഖ്യമന്ത്രി പറഞ്ഞു.

Gandhi Smaraka Vayanashala Periya Inauguration Chief Minister Sri oommanchandy (video)

:
Gandhi Smaraka Vayanashala Periya Inauguration Chief Minister Sri oommanchandy More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's Janasambarka paripadi at Kasargod (video)

CM's Janasambarka paripadi at Kasargod More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's mass contact programme at trissur (video)

cm's mass contact programme at trissur More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Chief Minister Oomman Chandy "janasamparkkam" in Thrissur (video)

Chief Minister Oomman Chandy "janasamparkkam" in Thrissur More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Mullaperiyar Press Meet @ Delhi (video)

Mullaperiyar Press Meet Delhi.mpg More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066