UDF

2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം

കാസർകോട്ട് കളക്‌ട്രേറ്റിന് മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നു
"കൊലക്ക് പിന്നിൽ ഗൂഡാലോചനയുണ്ട്, പെരിയ കൊലപാതകം സി ബി ഐ അന്വേഷിക്കണം"    
ഭരണ പരാജയം മറച്ചുവെക്കാനാണ് സി പി എം അക്രമം അഴിച്ചുവിടുന്നത്. കൊലപാതകം നടന്നാൽ ആദ്യം സി പി എം നിഷേധിക്കും അതാണ് സി പി എമ്മിന്‍റെ പതിവ്. മൃഗങ്ങളെ കൊല്ലുന്നതിനേക്കാൾ ക്രൂരമായാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയത്. പീതാബരനെ ബലിയാടാക്കി തലയൂരാനാണ് സി പി എം ശ്രമിച്ചത്. പീതാബരന്‍റെ ഭാര്യയുടെ മൊഴി വന്നതോടെ അത് നടന്നില്ല. 

പ്രാദേശികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രണ്ടു പേരും കൊലചെയ്യപ്പെട്ടതെന്ന സി.പി.എം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. വളരെയധികം പരിചയസമ്പന്നരായ പ്രൊഫഷണല്‍ സംഘം തന്നെയാണ് കൊല നടത്തിയതെന്ന് രീതികള്‍ പരിശോധിച്ചാല്‍ മനസിലാകും. കണ്ണൂരില്‍ സി പി എമ്മിനാല്‍ കൊലചെയ്യപ്പെട്ട പലരുടെയും കാര്യത്തില്‍ ഈ രീതി തന്നെയാണ് എടുത്തിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെ പോലുള്ള ഒരു ഏജന്‍സിയെ തന്നെ അന്വേഷണം ഏല്‍പ്പിക്കണം. നിയമലംഘനം ഉണ്ടാകുമ്പോള്‍ നിയമ നടപടി ശക്തമാക്കണം. തികച്ചും ജനാധിപത്യ വിരുദ്ധമാണ് ഈ കൊലപാതകള്‍.

സി പി എമ്മിന്റെ സഹിഷ്ണുതയില്ലാത്ത നടപടി കാരണം രണ്ടു യുവാക്കളുടെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും യു ഡി എഫ് ഒരുക്കമല്ല. കേസിലെ മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരുന്നത് വരെ കോണ്‍ഗ്രസ് അതിനെ സസൂക്ഷ്മം നിരീക്ഷിക്കും. അന്വേഷണത്തില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഒരുകാരണവശാലും അനുവദിക്കില്ല. എതിരാളികളെ അരിഞ്ഞ് വീഴ്ത്തുന്ന സി പി എമ്മിനെതിരെ ജനാധിപത്യ രീതിയില്‍ ശക്തമായി പ്രതികരിക്കണം




#CPMTerror