മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഇതുവരെ 400 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ മൂന്നിരട്ടിയാണിത്. സാമ്പത്തികപ്രശ്‌നങ്ങള്‍ സമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ധനകാര്യകമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കൂട്ടി നിശ്ചയിച്ചെങ്കിലും ഫലത്തില്‍ അതിനനുസരിച്ച ഫണ്ട് വര്‍ധനയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല കേന്ദ്രപദ്ധതികളും ഇല്ലാതായി. ഇതിനാല്‍, ഇതിനുള്ള പണം വേറെ കണ്ടെത്തേണ്ടിവരും.










