ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററി; മലയാളികളുടെ കുഞ്ഞൂഞ്ഞ്
തിരുവനന്തപുരം: സ്‌കൂള്‍ ജീവിതം തൊട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ അറുപത് വര്‍ഷത്തെ ജീവിതം ഡോക്യുമെന്ററിയില്‍. 'മലയാളികളുടെ കുഞ്ഞൂഞ്ഞ്' എന്ന പേരിലുള്ള ഈ ഡോക്യുമെന്ററി കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ദിലീപിന് ഡി.വി.ഡി. നല്‍കിയാണ് പ്രകാശനം ചെയ്തത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ബാബു, വി.എസ്. ശിവകുമാര്‍, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, പാലോട് രവി, മറിയാമ്മ ഉമ്മന്‍, ചാണ്ടിഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചലച്ചിത്ര സംവിധായകന്‍ സിദ്ധിക്കിന്റെ മേല്‍നോട്ടത്തില്‍ സണ്ണിജോസഫ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചു. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കി. എം.ജി. ശ്രീകുമാര്‍ ആലപിച്ചു. സൂരജ് സാറ്റ്‌വിഷനുവേണ്ടി അനില്‍മാത്യു, പി.എന്‍. നൗഷാദ്, ഷാജി, ഇന്ദു സജി എന്നിവരാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. അപൂര്‍വ ചിത്രങ്ങളും വീഡിയോകളുമുള്ള ഡോക്യുമെന്ററിക്ക് 25 മിനിട്ട് ദൈര്‍ഘ്യമുണ്ട്.