UDF

2012, ജൂലൈ 8, ഞായറാഴ്‌ച

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും

ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും -മുഖ്യമന്ത്രി

 


 



തൃപ്പൂണിത്തുറ: ക്ഷീരകര്‍ഷകരെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്ന കാര്യം ഏറ്റവും പ്രധാനമാണെന്നും ഇതിനായി ആവശ്യമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മില്‍മ എറണാകുളം മേഖലാ യൂണിയന്റെ തൃപ്പൂണിത്തുറയിലുള്ള എറണാകുളം ഡെയറി സംസ്ഥാനത്തെ ഏറ്റവും വലിയ ഡെയറിയായി വിപുലീകരിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പുപദ്ധതി സ്വതന്ത്ര ഭാരതത്തിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനമാണ്. അതിന് ഒരു കുറവുള്ളത് പ്രൊഡക്ഷനുമായി ലിങ്ക് ചെയ്തിട്ടില്ല എന്നതാണ്. ക്ഷീരമേഖലയില്‍ കര്‍ഷകര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്‍േറത്. പാല്‍, പച്ചക്കറി തുടങ്ങി നമ്മള്‍ എല്ലാ കാര്യത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. നാം മനസുവച്ചാല്‍ ഇതിലൊക്കെ സ്വയംപര്യാപ്തത കൈവരിക്കാവുന്നതേയുള്ളൂ. വരുന്ന രണ്ടുകൊല്ലംകൊണ്ട് ഈ രംഗത്ത് നമുക്ക് സ്വയംപര്യാപ്തതയിലെത്തണം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

യോഗത്തില്‍ ക്ഷീരവികസനമന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. പന്ത്രണ്ടാംപദ്ധതിക്കാലത്തുതന്നെ പാലുത്പാദനകാര്യത്തില്‍ സ്വയംപര്യാപ്തത സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയില്‍ വികസനത്തിന് സാമ്പത്തികതടസ്സം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധയിനം മില്‍ക്ക് പേഡയുടെ വിപണനോദ്ഘാടനം കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസും മില്‍മ വെബ്‌സൈറ്റിന്‍േറയും ഐവിആര്‍എസിന്‍േറയും ഉദ്ഘാടനം എക്‌സൈസ്മന്ത്രി കെ. ബാബുവും നിര്‍വഹിച്ചു.