UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 3, ശനിയാഴ്‌ച

janasamparkam _idukki (video)

janasamparkam _idukki More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

AAttukal review meeting visuals with CM(video)





.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

2012, മാർച്ച് 2, വെള്ളിയാഴ്‌ച

നോട്ടം 2030-ലേക്ക്; ലക്ഷ്യം സമഗ്രവികസനം

നോട്ടം 2030-ലേക്ക്; ലക്ഷ്യം സമഗ്രവികസനം 

തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ആഴക്കടലിലുണ്ടായ മത്സ്യത്തൊഴിലാളികളുടെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. 

വിവിധമേഖലകളുടെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ട് 'വിഷന്‍ 2030'ന് സര്‍ക്കാര്‍ തുടക്കമിടും. സാംപിത്രോദ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തോടെയാവും ഇത് തയ്യാറാക്കുക. വികസനവും കരുതലും അനുകമ്പയും എന്നതാണ് വിഷന്‍ 2030 ന്റെ മുദ്രാവാക്യം. 

പിറവം ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ജനപ്രിയ പദ്ധതികളൊന്നും പുതുതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാമേഖലയിലും പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

* അടിസ്ഥാന സൗകര്യവികസനത്തിന് പൊതു-സ്വകാര്യ - പഞ്ചായത്ത് പങ്കാളിത്തം 

* കണ്ണൂര്‍ വിമാനത്താവള റണ്‍വേയുടെ പണി ഈവര്‍ഷം 

*കൊച്ചി വിമാനത്താവളത്തിന് പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍

* 33,000 കിലോമീറ്റര്‍ റോഡിന്റെ ഗുണനിലവാരം ഉയര്‍ത്തും. 

*കോഴിക്കോട്ടും തിരുവനന്തപുരത്തും മോണോറെയിലിന് നടപടികള്‍ 

*ഐ.ടി.പാര്‍ക്കുകളില്‍ 53.5 ലക്ഷം ചതുരശ്രയടി സ്ഥലംകൂടി

* മാലിന്യ സംസ്‌കരണത്തിന് നഗരങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും 

വികേന്ദ്രീകൃത സംവിധാനങ്ങള്‍ 

*ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഹൈടെക് സുരക്ഷാകവചം

*ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയ്ക്ക് പ്രത്യേക പോലീസ് സ്റ്റേഷന്‍ 

*സ്മാര്‍ട് സിറ്റിയുടെ മാതൃകയില്‍ അക്കാദമിക് സിറ്റി 

*ശ്രീനിവാസ രാമാനുജന്റെ പേരില്‍ അടിസ്ഥാന ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട്

*വനിതകള്‍ക്ക് പോലീസില്‍ 10 ശതമാനം സംവരണം 

*പട്ടികജാതിയിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് 

*കൃഷിനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് വരുമാന ഭദ്രത 

* മുഴുവന്‍ നെല്ലും സപ്ലൈകോ സംഭരിക്കും

* തൊഴിലുറപ്പ് പദ്ധതിയിലെ ചെലവ് ഇരട്ടിയാക്കും. 

* കൊച്ചി - കോയമ്പത്തൂര്‍ ഇടനാഴിയില്‍ ദേശീയ നിക്ഷേപ, ഉത്പാദന മേഖലകള്‍ 

* മധ്യകേരളത്തില്‍ ഇലക്‌ട്രോണിക് സിറ്റി 

*പീഡിത വ്യവസായങ്ങളുടെ കടാശ്വാസത്തിന് ഫണ്ട് 

* കോഴിക്കോട്ട് എയ്‌റോട്രെപോളിസ് (വിമാനത്താവളത്തെ ചുറ്റിയുള്ള വാണിജ്യ വ്യവസായ നഗരം) 

* കോഴിക്കോട്ട് മെഗാഫുഡ് പാര്‍ക്ക് 

* സംസ്ഥാന ഭക്ഷ്യസംസ്‌കരണ മിഷന്‍ വരുന്നു

* മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാനസൗകര്യ വികസനം

* എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാ അങ്കണവാടി

* ഗര്‍ഭിണികള്‍ക്ക് ചികിത്സയ്ക്ക് സൗജന്യ ഗതാഗത സൗകര്യം

* അടിയന്തര ആംബുലന്‍സ് എല്ലാ ജില്ലകളിലും

* സാന്ത്വനചികിത്സ എല്ലാ പഞ്ചായത്തുകളിലും 

*പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് സൗജന്യം

* സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷം

* 5000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി

* പട്ടയവിതരണം ഇരട്ടിയാക്കും

*എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴില്‍ സാധ്യതാകേന്ദ്രങ്ങളാവും

*അഞ്ചുലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ് 

*മികച്ച ജീവനക്കാര്‍ക്ക് പുരസ്‌കാരം

*തൃശ്ശൂരിലെ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് 

*മദ്യവിമുക്ത കേരളത്തിന് ബോധവത്കരണം

*മൂവാറ്റുപുഴ ജലസേചനപദ്ധതി കമ്മിഷന്‍ ചെയ്യും

*അഞ്ചുപുതിയ ജലവൈദ്യുത പദ്ധതികള്‍

* പതിനായിരം വീടുകളില്‍ സൗരവൈദ്യുതി ഉദ്പാദനം

*ഭൂരഹിതര്‍ക്കെല്ലാം 2015 ഓടെ ഭൂമി

*തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമര സ്മാരകം

* കോഴിക്കോട്ട് സാംസ്‌കാരിക ഗ്രാമം 

*വേമ്പനാട് പരിസ്ഥിതി വികസന അതോറിറ്റി

*ലോകായുക്ത ശക്തിപ്പെടുത്തും 

*കുട്ടനാട് ആര്‍ ബ്ലോക്കിലെ ഭൂമി യഥാര്‍ഥ അവകാശികള്‍ക്ക്

*മീഡിയാ സിറ്റി വരുന്നു

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പരിഗണിക്കും

കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പരിഗണിക്കും

കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാര്‍ഥം യാത്രചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സൗജന്യമനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 200 രൂപയാണ് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന മൂന്ന് സ്ഥാപനങ്ങളിലൊന്ന് ആര്‍.സി.സി. ആകാനുള്ള സാധ്യതകള്‍ വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗം പ്രാരംഭത്തില്‍തന്നെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ആര്‍.സി.സി.യില്‍ ഒരു മാസത്തെ പരിശീലനം നല്‍കുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.


2012, മാർച്ച് 1, വ്യാഴാഴ്‌ച

നദീ സംയോജനവിധി കേരളത്തിന് ബാധകമല്ല

നദീ സംയോജനവിധി കേരളത്തിന് ബാധകമല്ല -മുഖ്യമന്ത്രി

 

നദികള്‍ സംയോജിപ്പിക്കുന്ന പദ്ധതിയോട് സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്നും കേരളം ഒരിക്കലും ഇത്തരമൊരു പദ്ധതിയെ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

നദീസംയോജന പദ്ധതിയില്‍ നേരത്തേ തന്നെ ചേര്‍ന്നിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ബാധകമാകുകയുള്ളൂ. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് ഈ ആശയം രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. അന്നുമുതല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിച്ചുവരുന്നത്. കണ്‍കറന്‍റ് സ്റ്റേറ്റ്, അതായത് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള സംസ്ഥാനത്തിന് മാത്രമേ വിധി ബാധകമാവുകയുള്ളൂവെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ സമ്മതം കൊടുക്കാത്തിടത്തോളം കാലം ഈ വിധി നമ്മള്‍ക്ക് ബാധകമല്ല -മുഖ്യമന്ത്രി പറഞ്ഞു. നദീസംയോജനത്തെക്കുറിച്ചുള്ള വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ സുപ്രീംകോടതിയില്‍ നിയോഗിക്കാത്തതെന്തെന്ന ചോദ്യത്തിന്, ''നമ്മളെ ബാധിക്കാത്ത ഒരു കേസില്‍ അങ്ങോട്ട് കൊണ്ട് തലവെച്ചുകൊടുക്കണമോ?'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കുടിവെള്ള വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അത് സംസ്ഥാനത്തിന്റെ സമീപനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി, കുടിവെള്ളം, ഗതാഗതം എന്നീ അടിസ്ഥാന കാര്യങ്ങളില്‍ പരമാവധി പൊതുമേഖലയില്‍ തന്നെ നിര്‍ത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗത്തിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ കഴിയുമെങ്കില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിബ്യൂണലിന്റെ ജുഡീഷ്യല്‍ അംഗം ജുഡീഷ്യല്‍ മേഖലയില്‍ നിന്നുതന്നെയാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇപ്പോള്‍ വന്നിട്ടുള്ള വിധി, ആ നിലപാടിന് എതിരാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാന്‍ കഴിയുമോയെന്ന കാര്യം ആലോചിക്കുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിവന്നതോടെയാണ് വൈദ്യുതി ബോര്‍ഡില്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടായത്. ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

പാമോയില്‍ കേസില്‍ വി.എസ് അഞ്ചുകൊല്ലം എന്തുചെയ്തു?

പിറവം: തുടക്കം മുതലേ ആത്മവിശ്വാസമെന്ന് ഉമ്മന്‍ ചാണ്ടി


പാമോയില്‍ കേസില്‍ വി.എസ് അഞ്ചുകൊല്ലം എന്തുചെയ്തു? 

പിറവം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പിറവത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തുടക്കം മുതലേ ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിറവം ഉപതിരഞ്ഞെടുപ്പ് നേരിടുന്നതില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. തുടക്കം മുതല്‍ക്കേ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അത് ഫലം പുറത്തുവരുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും. പിറവം, ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു-ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിറവത്ത് യു.ഡി.എഫിന് യാതൊരു സഹതാപവും കിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അദ്ദേഹത്തിന് അങ്ങനെയല്ലാതെ പറയാന്‍ കഴിയുമോ എന്നായിരുന്നു മറുപടി. അങ്ങനെയല്ലാതെ പറഞ്ഞാല്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പിറവത്തെ ചില പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയില്ലെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ബോര്‍ഡിലല്ല പെട്ടിയിലാണ് ജനം വോട്ടുചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിറവത്ത് വി.എസ്.പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്നകാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ താന്‍ ഇടപെടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പാമോയില്‍ കേസില്‍ കെ.കരുണാകരന്‍ മുഖ്യപ്രതി എന്ന പുസ്തകം വി.എസ്.തന്നെയാണ് എഴുതിയതെന്നും അതില്‍ തന്റെ പേര് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. ഈ പുസ്തകം താന്‍ എഴുതിയതല്ലെന്ന് വി.എസ്. ഇപ്പോള്‍ പറയുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. വി.എസ്.എഴുതിയതാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാമുണ്ട്. പ്രിന്ററിന്‍േറയും പബ്ലിഷറുടേയും വിശദാംശങ്ങളുമുണ്ട്. നിയമസഭയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങളുടെ പകര്‍പ്പുമുണ്ട്. ഇതിനുപുറമെ, അദ്ദേഹം അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തനിക്കെതിരെ കേസ് എടുക്കാത്തതെന്തുകൊണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. ''പാമോയില്‍കേസ് പിന്‍വലിച്ചത് ഞാന്‍ മുഖ്യമന്ത്രിയായ കാലത്താണ്. പിന്നീട് വി.എസ്. മുഖ്യമന്ത്രിയായപ്പോള്‍, ഈ കുറ്റത്തിന് എനിക്കെതിരെ കേസ് കൊടുക്കാമായിരുന്നല്ലോ. പാമോയില്‍ കേസില്‍ കൂട്ടുപ്രതിയായ ഉമ്മന്‍ ചാണ്ടിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്ന കാര്യം വി.എസ്സിന് ചൂണ്ടിക്കാട്ടാമായിരുന്നില്ലേ? അന്ന് അതൊന്നും ചെയ്യാതെ ഇപ്പോള്‍ ഞാന്‍ പ്രതിയാണെന്ന് പറഞ്ഞുനടക്കുന്നത് വിചിത്രമായി തോന്നുന്നു'' -ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കപ്പലില്‍ സംയുക്ത പരിശോധന അനുവദിച്ചത് സുതാര്യത വ്യക്തമാക്കാന്‍

കപ്പലില്‍ സംയുക്ത പരിശോധന അനുവദിച്ചത് സുതാര്യത വ്യക്തമാക്കാന്‍ -മുഖ്യമന്ത്രി

 


 


തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ പരിശോധന നടത്താന്‍ കേരള പോലീസിനൊപ്പം ഇറ്റാലിയന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചത് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സുതാര്യത വ്യക്തമാക്കാനാണെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.

കടലിലെ വെടിവെയ്പ് സംഭവത്തെക്കുറിച്ച് ഇറ്റലിയില്‍ പ്രചരിക്കുന്ന കഥ വേറെയാണ്. മറ്റാരോ നടത്തിയ വെടിവെയ്പ് ഇറ്റാലിയന്‍ നാവികരുടെ തലയില്‍ കെട്ടിവയ്ക്കുന്നു എന്ന തരത്തിലാണ് അവിടത്തെ പ്രചാരണം. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ക്കൊന്നും മറച്ചുവെയ്ക്കാനില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. തോക്ക് കണ്ടെടുക്കാന്‍ നടത്തിയ പരിശോധനയില്‍ തങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ഇറ്റലിക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 

കേരളത്തിന് അതില്‍ മറച്ചുവെയ്ക്കാന്‍ ഒന്നുമില്ല. അതുകൊണ്ടാണ് ആ ആവശ്യത്തെ ഞങ്ങള്‍ എതിര്‍ക്കാത്തത്. നമ്മുടെ കേസ് ബലപ്പെടുത്താനേ ഈ നടപടി ഉപകരിക്കുകയുള്ളൂ. വെടിവെയ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ എല്ലാ നിലപാടുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്-ഉമ്മന്‍ ചാണ്ടി പറഞ്ഞു. ക്രിമിനല്‍ കേസായതിനാല്‍ കോടതി ബാഹ്യമായ ഒത്തുതീര്‍പ്പ് നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യന്‍ നിയമമനുസരിച്ചുതന്നെ വിചാരണ നടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വെടിവെയ്പില്‍ മരിച്ച തമിഴ്‌നാട് സ്വദേശി അജീഷ് പിങ്കുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാന്‍ ആരും ആവശ്യമുന്നയിച്ചിട്ടില്ലെന്നും എന്നാല്‍ അര്‍ഹതപ്പെട്ട നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ തന്നെ കേസ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ല

മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ല

 


 

തന്റെ ഓഫീസില്‍ കയറാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വാര്‍ത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. പത്രങ്ങളില്‍ പ്രചരിക്കുന്നതു പോലുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

''മാധ്യമ പ്രവര്‍ത്തകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്റെ ഓഫീസില്‍ വരാവുന്നതാണ്. ഇതിനെ വിലക്കിയിട്ടില്ല. എന്നാല്‍ ഒളിക്യാമറയുമായി ആരെങ്കിലും വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു പക്ഷേ ഇതുസംബന്ധിച്ച ഉത്തരവിനെയാവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് എന്ന മട്ടില്‍ വ്യാഖ്യാനിച്ചത്'' - മുഖ്യമന്ത്രി പറഞ്ഞു.

പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വ്യാഴാഴ്ച ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപനത്തില്‍ എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടുക്കുന്തോറും ആദരവേറുന്ന വ്യക്തിത്വം

അടുക്കുന്തോറും ആദരവേറുന്ന വ്യക്തിത്വം

കേരളീയ സമൂഹം ഏറെ ബഹുമാനിക്കുന്ന നേതാവാണ് എന്‍.എസ്.എസ് പ്രസിഡന്റ്  പി.കെ. നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  അദ്ദേഹത്തോട് വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അടുക്കുന്തോറും അദ്ദേഹത്തോടുള്ള ആദരവ് കൂടിയിട്ടേയുള്ളൂ.
എന്‍.എസ്.എസിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച മൂന്ന് ദശാബ്ദക്കാലം സ്വസമുദായത്തിനൊപ്പം മറ്റ് സമുദായങ്ങള്‍ക്കും സമുദായ മൈത്രിക്കുംവേണ്ടിയാണ് അദ്ദേഹം ജീവിച്ചത്. വിവാദത്തില്‍പ്പെടാത്ത അതിശയകരമായ പൊതുപ്രവര്‍ത്തന ശൈലിക്ക് ഉടമയായിരുന്ന അദ്ദേഹം  മാന്യതയുടെ ആള്‍രൂപമായിരുന്നു. സംശുദ്ധമായ ആ ജീവിതത്തിന്റെ  മുഖമുദ്ര ലാളിത്യമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കപ്പല്‍ വെടിവെപ്പ്: കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പില്ല

കപ്പല്‍ വെടിവെപ്പ്: കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പില്ല

മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന സംഭവം ക്രിമിനല്‍ കേസാണെന്നും അതില്‍ കോടതിക്ക് പുറത്ത് ധാരണക്ക്  വ്യവസ്ഥയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇന്ത്യന്‍ നിയമത്തിന് അവര്‍ വിധേയരാകണം. എഫ്.ഐ.ആര്‍ വളരെ ശക്തമാണ്.

കേന്ദ്രത്തിന്റെ പിന്തുണയുള്ള അത് കോടതി ശരിവെച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മറ്റൊരു രാജ്യത്ത് വിവാദമായ പ്രശ്നം ആയതിനാലാണ് ഇറ്റലി സംഘത്തെ ബോട്ട് പരിശോധിക്കാന്‍ അനുവദിച്ചത്.

നമ്മള്‍ കെട്ടിച്ചമച്ച കേസാണെന്നും മറ്റാരോ വെടിവെച്ചെന്നുമാണ് അവിടത്തെ പ്രചാരണം. സംയുക്ത പരിശോധന അംഗീകരിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ സാന്നിധ്യം ആകാമെന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. സുതാര്യമായ അന്വേഷണത്തില്‍ അവര്‍ക്കും പരാതിയില്ല. മരിച്ച തമിഴ്നാട് സ്വദേശിയുടെ കുടുംബ്ധിന് അഞ്ച് ലക്ഷം ധനസഹായം നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന് കേസ് നടത്തി വാങ്ങിക്കൊടുക്കാന്‍ സഹായിക്കുമെന്നും പറഞ്ഞിരുന്നു. 

 അദ്ദേഹത്തിന്റെ കുടുംബാംഗത്തിന് ജോലി കൊടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.