UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, മാർച്ച് 5, തിങ്കളാഴ്‌ച

കടലിലെ കൊല:നയതന്ത്രത്തിന്റെ മറവില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല

കടലിലെ കൊല:നയതന്ത്രത്തിന്റെ മറവില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല

കടലില്‍ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവങ്ങളില്‍ നയതന്ത്രത്തിന്റെ പേരില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നടുക്കടലില്‍ ക്രൂരമായ കൊലപാതകമാണ് ഉണ്ടായത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ വിട്ടുവീഴ്ചയില്ല. കേസ് ശക്തമായി, കുറ്റമറ്റ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തീര സുരക്ഷക്ക് കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പല്‍ വെടിവച്ചുകൊന്നതും കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ തൊഴിലാളികള്‍ മരിച്ചതും അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.  സര്‍ക്കാര്‍ നടപടികളില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നസംഭവത്തില്‍ ഇറ്റലിക്കാരുടെ ഒരു വാദവും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇന്ത്യന്‍ നിയമത്തിന് കീഴടങ്ങണമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പിഴവില്ല.
വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് 33 കിലോമീറ്റര്‍ യാത്ര ചെയ്താണ് നീണ്ടകരയില്‍ എത്തിയതെന്നാണ് ബോട്ടുകാരുടെ മൊഴി. 20.5 കിലോമീറ്റര്‍ തീരത്ത് നിന്ന് ദൂരമുണ്ടെന്നും തൊഴിലാളികള്‍ മൊഴി നല്‍കിയിരുന്നു.


12 മൈല്‍ കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. 12 മൈല്‍ അപ്പുറത്ത് കപ്പലിനുള്ളില്‍ കുറ്റം നടന്നാല്‍ ബാധകമല്ല. എന്നാല്‍ പുറത്തുള്ള രണ്ട് പേരെ വെടിവെച്ച് കൊന്നാല്‍ ഇന്ത്യന്‍ നിയമം ബാധകമാണ്. പൊലീസ് കസ്റ്റഡിയില്‍ കിട്ടുന്നവരോട് മാന്യമായാണ് പെരുമാറിയതെന്ന് പ്രതികളെ ജയിലിലടയ്ക്കാതെ ഗെസ്റ്റ്ഹൗസില്‍ താമസിപ്പിക്കുന്നെന്ന ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.


ചോദ്യം ചെയ്യാന്‍ കോടതി വിട്ടുനല്‍കുന്നവരെ സൗകര്യമുള്ളസ്ഥലത്ത് കൊണ്ട് താമസിപ്പിക്കുന്നത് സാധാരണമാണ്. കല്ലുവാതുക്കല്‍കേസിലെ പ്രതികളെയും ഇങ്ങനെ പൊലീസ് സെല്ലില്‍ താമസിപ്പിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ തെളിവുകളും കിട്ടിയിട്ടുണ്ട്. ആയുധങ്ങളും പിടിച്ചു. കപ്പിത്താനെ അറസ്റ്റ് ചെയ്യണമോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. ബോധപൂര്‍വം ആരെയും പ്രതിയാക്കില്ല. എല്ലാം സുതാര്യമായിരിക്കും.
ആലപ്പുഴ ഭാഗത്ത് കപ്പലിടിച്ചുണ്ടായ അപകടത്തില്‍ സംശയാസ്പദമായ കപ്പല്‍ ചെന്നൈയില്‍ എത്തിച്ച് പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. തകര്‍ന്ന് മുങ്ങിയ ബോട്ട് 47 മീറ്റര്‍ താഴെയാണ്. അതില്‍ വിശദ പരിശോധന നടത്താന്‍ നേവിയുടെ കപ്പല്‍ പോകും. ആഴത്തില്‍ പോയി പരിശോധിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിലെ വിദഗ്ധരുടെ സേവനം ഉപയോഗിക്കാന്‍ ശ്രമിക്കും.


വിവരം യഥാസമയം കിട്ടാത്തതിനാല്‍ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ സമയം അതുവഴിപോയ എല്ലാ കപ്പലുകളും നിരീക്ഷിച്ചു. സംശയമുള്ള നാല് കപ്പലില്‍ മൂന്നും പരിശോധിച്ചു. ഇനി ഒരു കപ്പല്‍ കൂടിയുണ്ട്. അവരുടെ നടപടി സംശയാസ്പദമാണ്. മരിച്ച സന്തോഷിന്റെ മൃതദേഹം സ്പീഡ്ബോട്ടിലേക്ക് മാറ്റാന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുണ്ടായിരുന്നത്. അതിനാലാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോസ്റ്റ് ഗാര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല

കോസ്റ്റ് ഗാര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല

മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ വൈദ്യസഹായം ലഭ്യമാക്കും 

കടലിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കോസ്റ്റ്ഗാര്‍ഡിനു യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. അത്തരത്തിലുള്ള പ്രചരണം ശരിയല്ല. 
കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടം കോസ്റ്റ്ഗാര്‍ഡിനെ അറിയിക്കാന്‍ വൈകി. അതുകൊണ്ടാണ് അപകടമുണ്ടാക്കിയ കപ്പല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. മുങ്ങിപ്പോയ ബോട്ട് കണ്ടെടുക്കാന്‍ നേവിയുടെ പ്രത്യേക കപ്പല്‍  എത്തിയിട്ടുണ്ട്. കടലിന്റെ അടിത്തട്ട് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന പ്രത്യേക ഉപകരണം ആ കപ്പലിലുണ്ട്. മുങ്ങിയബോട്ടില്‍ കാണാതായവരുടെ ശരീരങ്ങള്‍ ഉണ്ടോയെന്നാണ് ആദ്യം പരിശോധിക്കുക.  കൊല്ലം പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ യൂണിറ്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

 
അടിയന്തിരഘട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ വൈദ്യസഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടല്‍ സുരക്ഷയുടെ ഭാഗമായി ആലോചിക്കുമെന്ന് ഉദ്ഘാടനവേളയില്‍ ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തി. നേവി, കോസ്റ്റ്ഗാര്‍ഡ് ഡയറക്ടര്‍ ഓഫ് ഷിപ്പിംഗ് തുടങ്ങിയ കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളുടെയും ഫിഷറീസ്, തുറമുഖം, പോലീസ് മേധാവികളുടെയും സംയുക്ത യോഗം മത്സ്യതൊഴിലാളികളുടെ സുരക്ഷഉറപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ സുരക്ഷയില്‍ ടെലികമ്മ്യൂണിക്കേഷന് വലിയ പങ്കുണ്ട്. ഒരുലക്ഷത്തോളം മത്സ്യതൊഴിലാളികളാണ് നിത്യവും കടലില്‍ പോകുന്നത്. തൃശ്ശൂരും, കൊല്ലവും കോര്‍പ്പറേഷനാക്കി ഉയര്‍ത്തിയപ്പോള്‍ പോലീസ് സേനയെ വിഭജിച്ചു. എന്നാല്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തെ വിഭജിച്ചിട്ടില്ല. ഇക്കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീര സുരക്ഷയ്ക്കായി10 പോലീസ് സ്‌റ്റേഷനുകള്‍

തീര സുരക്ഷയ്ക്കായി10 പോലീസ് സ്‌റ്റേഷനുകള്‍

തീരദേശ സുരക്ഷയ്ക്കായി 10 തീരദേശ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കോസ്റ്റല്‍ ഹോം ഗാര്‍ഡുകളായി തീരദേശ സ്‌റ്റേഷനുകളില്‍ മത്സ്യത്തൊഴിലാളികളെ നിയമിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് നേവിയുടെ കപ്പല്‍ എത്തിയിട്ടുണ്ട്. സംഭവം നടന്നതിനുശേഷം കപ്പല്‍ കണ്ടെത്താനായത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒമാന്‍ വാഹനാപകടം: തുടര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ഒമാന്‍ വാഹനാപകടം: തുടര്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

ഒമാനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ അഞ്ചുമലയാളികളുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയോട് ആവശ്യപ്പെട്ടു.
ഒമാനിലെ മലയാളി സംഘടനകളോട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവം അറിഞ്ഞ ഉടന്‍ ഒമാനിലെ മലയാളി സംഘടനകളുമായി മുഖ്യമന്ത്രി ബന്ധപ്പെടുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

2012, മാർച്ച് 3, ശനിയാഴ്‌ച

Physically handicaped children meets cm (video)

Physically handicaped children meets cm More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Road safety meeting (video)

Road safety meeting More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

mono rail project - meeting with CM (video)

mono rail project - meeting with CM More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

sainik welfare cd release (video)

.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

vizhinjam international teminal(video)

YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066