© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012 മാർച്ച് 3, ശനിയാഴ്‌ച
Road development project 2nd phase work completed roads inuguration(video)
AAttukal review meeting visuals with CM(video)
. | |
© 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
2012 മാർച്ച് 2, വെള്ളിയാഴ്‌ച
നോട്ടം 2030-ലേക്ക്; ലക്ഷ്യം സമഗ്രവികസനം
നോട്ടം 2030-ലേക്ക്; ലക്ഷ്യം സമഗ്രവികസനം
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നയം ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ആഴക്കടലിലുണ്ടായ മത്സ്യത്തൊഴിലാളികളുടെ ദാരുണമായ മരണത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ സുരക്ഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. നഴ്‌സുമാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. വിവിധമേഖലകളുടെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ട് 'വിഷന്‍ 2030'ന് സര്‍ക്കാര്‍ തുടക്കമിടും. സാംപിത്രോദ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തോടെയാവും ഇത് തയ്യാറാക്കുക. വികസനവും കരുതലും അനുകമ്പയും എന്നതാണ് വിഷന്‍ 2030 ന്റെ മുദ്രാവാക്യം.
പിറവം ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ജനപ്രിയ പദ്ധതികളൊന്നും പുതുതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാമേഖലയിലും പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
* അടിസ്ഥാന സൗകര്യവികസനത്തിന് പൊതു-സ്വകാര്യ - പഞ്ചായത്ത് പങ്കാളിത്തം
* കണ്ണൂര്‍ വിമാനത്താവള റണ്‍വേയുടെ പണി ഈവര്‍ഷം
*കൊച്ചി വിമാനത്താവളത്തിന് പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍
* 33,000 കിലോമീറ്റര്‍ റോഡിന്റെ ഗുണനിലവാരം ഉയര്‍ത്തും.
*കോഴിക്കോട്ടും തിരുവനന്തപുരത്തും മോണോറെയിലിന് നടപടികള്‍
*ഐ.ടി.പാര്‍ക്കുകളില്‍ 53.5 ലക്ഷം ചതുരശ്രയടി സ്ഥലംകൂടി
* മാലിന്യ സംസ്‌കരണത്തിന് നഗരങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും
വികേന്ദ്രീകൃത സംവിധാനങ്ങള്‍
*ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഹൈടെക് സുരക്ഷാകവചം
*ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയ്ക്ക് പ്രത്യേക പോലീസ് സ്റ്റേഷന്‍
*സ്മാര്‍ട് സിറ്റിയുടെ മാതൃകയില്‍ അക്കാദമിക് സിറ്റി
*ശ്രീനിവാസ രാമാനുജന്റെ പേരില്‍ അടിസ്ഥാന ശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട്
*വനിതകള്‍ക്ക് പോലീസില്‍ 10 ശതമാനം സംവരണം
*പട്ടികജാതിയിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്
*കൃഷിനഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് വരുമാന ഭദ്രത
* മുഴുവന്‍ നെല്ലും സപ്ലൈകോ സംഭരിക്കും
* തൊഴിലുറപ്പ് പദ്ധതിയിലെ ചെലവ് ഇരട്ടിയാക്കും.
* കൊച്ചി - കോയമ്പത്തൂര്‍ ഇടനാഴിയില്‍ ദേശീയ നിക്ഷേപ, ഉത്പാദന മേഖലകള്‍
* മധ്യകേരളത്തില്‍ ഇലക്‌ട്രോണിക് സിറ്റി
*പീഡിത വ്യവസായങ്ങളുടെ കടാശ്വാസത്തിന് ഫണ്ട്
* കോഴിക്കോട്ട് എയ്‌റോട്രെപോളിസ് (വിമാനത്താവളത്തെ ചുറ്റിയുള്ള വാണിജ്യ വ്യവസായ നഗരം)
* കോഴിക്കോട്ട് മെഗാഫുഡ് പാര്‍ക്ക്
* സംസ്ഥാന ഭക്ഷ്യസംസ്‌കരണ മിഷന്‍ വരുന്നു
* മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാനസൗകര്യ വികസനം
* എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാ അങ്കണവാടി
* ഗര്‍ഭിണികള്‍ക്ക് ചികിത്സയ്ക്ക് സൗജന്യ ഗതാഗത സൗകര്യം
* അടിയന്തര ആംബുലന്‍സ് എല്ലാ ജില്ലകളിലും
* സാന്ത്വനചികിത്സ എല്ലാ പഞ്ചായത്തുകളിലും
*പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് സൗജന്യം
* സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷം
* 5000 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭൂമി
* പട്ടയവിതരണം ഇരട്ടിയാക്കും
*എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തൊഴില്‍ സാധ്യതാകേന്ദ്രങ്ങളാവും
*അഞ്ചുലക്ഷം പേര്‍ക്ക് സ്‌കില്‍ ഡെവലപ്‌മെന്റ്
*മികച്ച ജീവനക്കാര്‍ക്ക് പുരസ്‌കാരം
*തൃശ്ശൂരിലെ പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക്
*മദ്യവിമുക്ത കേരളത്തിന് ബോധവത്കരണം
*മൂവാറ്റുപുഴ ജലസേചനപദ്ധതി കമ്മിഷന്‍ ചെയ്യും
*അഞ്ചുപുതിയ ജലവൈദ്യുത പദ്ധതികള്‍
* പതിനായിരം വീടുകളില്‍ സൗരവൈദ്യുതി ഉദ്പാദനം
*ഭൂരഹിതര്‍ക്കെല്ലാം 2015 ഓടെ ഭൂമി
*തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമര സ്മാരകം
* കോഴിക്കോട്ട് സാംസ്‌കാരിക ഗ്രാമം
*വേമ്പനാട് പരിസ്ഥിതി വികസന അതോറിറ്റി
*ലോകായുക്ത ശക്തിപ്പെടുത്തും
*കുട്ടനാട് ആര്‍ ബ്ലോക്കിലെ ഭൂമി യഥാര്‍ഥ അവകാശികള്‍ക്ക്
*മീഡിയാ സിറ്റി വരുന്നു
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പരിഗണിക്കും
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പരിഗണിക്കും
കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാര്‍ഥം യാത്രചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സൗജന്യമനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റെ ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കാന്‍സര്‍ രോഗബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിന് വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കുന്ന കാര്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 200 രൂപയാണ് കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍. 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്ന മൂന്ന് സ്ഥാപനങ്ങളിലൊന്ന് ആര്‍.സി.സി. ആകാനുള്ള സാധ്യതകള്‍ വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ രോഗം പ്രാരംഭത്തില്‍തന്നെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് ആര്‍.സി.സി.യില്‍ ഒരു മാസത്തെ പരിശീലനം നല്‍കുന്നകാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
2012 മാർച്ച് 1, വ്യാഴാഴ്‌ച
നദീ സംയോജനവിധി കേരളത്തിന് ബാധകമല്ല
നദീ സംയോജനവിധി കേരളത്തിന് ബാധകമല്ല -മുഖ്യമന്ത്രി
നദീസംയോജന പദ്ധതിയില്‍ നേരത്തേ തന്നെ ചേര്‍ന്നിട്ടുള്ള സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ബാധകമാകുകയുള്ളൂ. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണ് ഈ ആശയം രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. അന്നുമുതല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് കേരളം സ്വീകരിച്ചുവരുന്നത്. കണ്‍കറന്‍റ് സ്റ്റേറ്റ്, അതായത് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള സംസ്ഥാനത്തിന് മാത്രമേ വിധി ബാധകമാവുകയുള്ളൂവെന്ന് സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ സമ്മതം കൊടുക്കാത്തിടത്തോളം കാലം ഈ വിധി നമ്മള്‍ക്ക് ബാധകമല്ല -മുഖ്യമന്ത്രി പറഞ്ഞു. നദീസംയോജനത്തെക്കുറിച്ചുള്ള വാദങ്ങള്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ സുപ്രീംകോടതിയില്‍ നിയോഗിക്കാത്തതെന്തെന്ന ചോദ്യത്തിന്, ''നമ്മളെ ബാധിക്കാത്ത ഒരു കേസില്‍ അങ്ങോട്ട് കൊണ്ട് തലവെച്ചുകൊടുക്കണമോ?'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കുടിവെള്ള വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അത് സംസ്ഥാനത്തിന്റെ സമീപനമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി, കുടിവെള്ളം, ഗതാഗതം എന്നീ അടിസ്ഥാന കാര്യങ്ങളില്‍ പരമാവധി പൊതുമേഖലയില്‍ തന്നെ നിര്‍ത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗത്തിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ കഴിയുമെങ്കില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിബ്യൂണലിന്റെ ജുഡീഷ്യല്‍ അംഗം ജുഡീഷ്യല്‍ മേഖലയില്‍ നിന്നുതന്നെയാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇപ്പോള്‍ വന്നിട്ടുള്ള വിധി, ആ നിലപാടിന് എതിരാണ്. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാന്‍ കഴിയുമോയെന്ന കാര്യം ആലോചിക്കുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കത്ത് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിവന്നതോടെയാണ് വൈദ്യുതി ബോര്‍ഡില്‍ ഇപ്പോള്‍ പ്രതിസന്ധിയുണ്ടായത്. ബോര്‍ഡിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.














