നിലമ്പൂര്‍: ഉന്നത വിദ്യാഭ്യാസ രംഗത്തെ അവസരങ്ങള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് ഇത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ഡോ. ഗഫൂര്‍ മെമ്മോറിയല്‍ എം.ഇ.എസ് മമ്പാട് കോളേജിലെ പി.ജി. ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാശ്രയ കോളേജ് രംഗത്തെ തര്‍ക്കങ്ങള്‍ ചര്‍ച്ചചെയ്ത് ജനവരിയില്‍തന്നെ തീര്‍ക്കും. വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ് ഈ നൂറ്റാണ്ടില്‍ ലോകം അംഗീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ടി. രംഗത്ത് ഇന്ത്യയുടെ കുതിപ്പ് അപാരമാണ്. എന്നാല്‍ ഇതില്‍ വേണ്ടത്ര പങ്കുപറ്റാന്‍ ഇപ്പോള്‍ കേരളത്തിനാവുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വിലയിരുത്തി.
കോളേജിലെ വിമന്‍സ് ഹോസ്റ്റലിന്റെ സമര്‍പ്പണം ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ടൂറിസംമന്ത്രി എ.പി. അനില്‍കുമാറും നിര്‍വ്വഹിച്ചു.
Oommen Chandy
With Former President of India Shri.Pranab Kumar Mukherjee
Oommen Chandy
With Former Prime Minister Shri.Manmohan Sing
Oommen Chandy
Mass Contact Program
Oommen Chandy
Peoples OC
Oommen Chandy
Peoples OC....
2012 ജനുവരി 21, ശനിയാഴ്‌ച
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം നേരിടുന്നത് കടുത്ത വെല്ലുവിളി- മുഖ്യമന്ത്രി
2012 ജനുവരി 19, വ്യാഴാഴ്‌ച
ഇ-മെയില്‍ വിവാദം: സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ഹീനശ്രമം-മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെടുന്ന പ്രമുഖരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് സംസ്ഥാനത്തെ സമുദായ സൗഹാര്‍ദം തകര്‍ക്കാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'മാധ്യമം' വാരികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പരത്തി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ച വാരികയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്ന തീരുമാനം മന്ത്രിസഭ ഐകകണേ്ഠ്യനയാണെയെടുത്തത്. അതേസമയം മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയിണുണ്ടായത്.
ഇ-മെയില്‍ വിവാദം സംബന്ധിച്ച വാര്‍ത്തകള്‍ കൊടുത്ത രീതി വളരെ നിര്‍ഭാഗ്യകരമാണ്. നമ്മള്‍ ഹൈടെക് യുഗത്തിലാണ് ജീവിക്കുന്നത്. ഇ-മെയില്‍ വിലാസങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് തികച്ചും സാധാരണ നടപടിയാണ്. സംസ്ഥാന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണത്. എന്നാല്‍ അത്തരം നടപടികളെ ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നീക്കമായി ചിത്രീകരിക്കാനും അതിനുവേണ്ട രീതിയില്‍ വാര്‍ത്ത നല്‍കാനുമാണ് 'മാധ്യമം' വാരിക ശ്രമിച്ചത്. അങ്ങേയറ്റം ഹീനമായ നടപടിയാണിത്. പോലീസ് അന്വേഷിക്കുന്ന ഒരാളില്‍ നിന്ന് ലഭിച്ച 268 ഇ-മെയില്‍ വിലാസത്തിന്റെ വിശദാംശങ്ങള്‍ അറിയാനാണ് ഹൈടെക് സെല്ലിന് കത്തെഴുതിയത്. ആ കത്തിനൊപ്പമുള്ള പട്ടികയില്‍ കൃത്രിമത്വം വരുത്തിയാണ് വാരികയില്‍ ചേര്‍ത്തത്. വാരികയില്‍ ചേര്‍ത്ത പട്ടികയില്‍ 12, 26, 48 എന്നീ സ്ഥാനത്ത് ആള്‍ക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യഥാര്‍ത്ഥ പട്ടികയിലെ മറ്റ് സ്ഥാനങ്ങളില്‍ നിന്നെടുത്ത ഇ-മെയില്‍ വിലാസങ്ങളാണ് ഈ പേരുകള്‍ക്കൊപ്പം ചേര്‍ത്തിട്ടുള്ളത്. 12, 26, 48 സ്ഥാനങ്ങളിലുള്ള ബിപിന്‍, എം.ഹേമ, പി.ജെ.ചെറിയാന്‍ എന്നീ പേരുകളെ ഒഴിവാക്കി വാരിക പട്ടിക പ്രസിദ്ധീകരിച്ചതെന്തിനാണ്? ഒരു പ്രത്യേക വിഭാഗത്തെ മാത്രം സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്ന് കാണിക്കാനുള്ള ശ്രമമല്ലേ ഇത്? ഇതുപോലെ പലയിടങ്ങളിലും കൃത്രിമം നടത്തിയിട്ടുണ്ട്.
പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചുവെന്നാണ് മറ്റൊരു ആരോപണം. ലോഗ് ഇന്‍ ഐ.ഡി അറിയാനുള്ള നിര്‍ദേശത്തെയാണ് ഇങ്ങനെ വ്യാഖ്യാനിച്ചത്. സമുദായ സ്പര്‍ധ വളര്‍ത്താന്‍ മാത്രമേ ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കൂ. എന്തുകൊണ്ടാണ് വാര്‍ത്ത ഇങ്ങനെ നല്‍കുന്നതെന്ന് 'മാധ്യമം' ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണം. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ്.പി, ഹൈടെക് സെല്ലിന് അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ ഇ-മെയില്‍ വിലാസങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ , അത് ആ ഉദ്യോഗസ്ഥന് തെറ്റുപറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സ്വീകരിക്കുന്ന ചില നടപടികളെ മതസ്പര്‍ധയായി വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രിയെ എന്തുവിമര്‍ശിച്ചാലും ഇത്തരം വാര്‍ത്തകള്‍ ഈ രീതിയില്‍ നല്‍കുന്നത് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
സമുദായ സ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു വാരിക പ്രസിദ്ധീകരിച്ച ലേഖനം അതേപടി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഏറ്റെടുത്തത് തന്നെ ഞെട്ടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാരിക ബ്ലാങ്കിട്ട സ്ഥലങ്ങളില്‍ സ്വന്തം നിലയ്ക്ക് പേരുകള്‍ ചേര്‍ത്താണ് പ്രതിപക്ഷ നേതാവ് പ്രസ്താവനയിറക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2012 ജനുവരി 16, തിങ്കളാഴ്‌ച
കുടിവെള്ളവും മാലിന്യ നിര്‍മാര്‍ജനവും പരമപ്രധാനം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
കടപ്ലാമറ്റം (കോട്ടയം):ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കാനും മാലിന്യപ്രശ്‌നം പരിഹരിക്കാനും കഴിയുന്നില്ലെങ്കില്‍ മറ്റെല്ലാനേട്ടങ്ങളും നിഷ്ഫലമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജലവിഭവ വകുപ്പ് ആരംഭിക്കുന്ന ജലനിധി രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കടപ്ലാമറ്റം മേരിമാതാ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടച്ചുനീക്കിയ പല പകര്‍ച്ചവ്യാധികളും തിരിച്ചുവരുന്ന അവസ്ഥയാണിപ്പോള്‍. മാലിന്യ സംസ്‌കരണത്തിലെ പോരായ്മകളും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണം. നമുക്ക് ലഭ്യമാകുന്ന വെള്ളം പൂര്‍ണമായി സംരക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ല. ജലസംരക്ഷണത്തില്‍ നാം വിജയിച്ചേ തീരൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശുദ്ധമായ കുടിവെള്ളവും മാലിന്യമുക്തമായ പരിസരവും സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. ത്രിതല പഞ്ചായത്തുകളും സന്നദ്ധസംഘടനകളുമെല്ലാം പരമാവധി ജനകീയ പങ്കാളിത്തത്തോടെ ശ്രമിച്ചാലേ ഇത് സാധ്യമാകൂ.
ജലനിധിയുടെ രണ്ടാംഘട്ടം ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണഭോക്തൃവിഹിതം ഒന്നാംഘട്ടത്തില്‍ 15 ശതമാനമായിരുന്നത് 10 ശതമാനമാക്കി കുറച്ചു. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഈ 10 ശതമാനത്തില്‍ അഞ്ചു ശതമാനം പണമായി അടച്ചശേഷം ബാക്കി അഞ്ചുശതമാനം അധ്വാനമായി നല്‍കാനും സൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
200 ഗ്രാമപ്പഞ്ചായത്തുകളിലായി 20 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനംചെയ്യുന്നതാണ് ജലനിധി രണ്ടാംഘട്ടമെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കേരള ഗ്രാമീണ ശുദ്ധജലവിതരണ ശുചിത്വപദ്ധതി എന്ന് പേരിട്ടിട്ടുള്ള പദ്ധതിയില്‍ കുടിവെള്ള വിതരണത്തോടൊപ്പം ശുചിത്വത്തിനും തുല്യ പ്രാധാന്യമുണ്ട്. 1022 കോടിയുടെ പദ്ധതിക്ക് ലോകബാങ്കിന്റെ സഹായമുണ്ട്. ആദ്യ പടിയായി ജലദൗര്‍ലഭ്യം രൂക്ഷമായ 30 ഗ്രാമപ്പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കടപ്ലാമറ്റം പഞ്ചായത്തില്‍ ജലനിധി പദ്ധതിയുടെ നിര്‍വഹണച്ചുമതല ഏറ്റെടുത്തിട്ടുള്ളത് തിരുവല്ല രൂപതയുടെ കീഴിലുള്ള 'ബോധന' സര്‍വീസ് സൊസൈറ്റിയാണ്. 'ബോധന' രക്ഷാധികാരി ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് പദ്ധതി ഉടമ്പടിരേഖ മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി.
2012 ജനുവരി 12, വ്യാഴാഴ്‌ച
mullapperiyar disscussin cm with tamil media (video)
mass contact programme at kannur_interaction_CM (video)
|
mass contact programme at kannur_interaction_CM More . | |
| © 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
mass contact programme Inauguration at kannur (video)
Kerala state co operative bank award distribution (video)
| Kerala state co operative bank award distribution_CM More
| |
| © 2011 YouTube, LLC 901 Cherry Ave, San Bruno, CA 94066 | |
pambadi hospital meeting- visuals (video)














