UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
health എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം

കാന്‍സര്‍ സുരക്ഷ പരമാവധി പേര്‍ക്ക് പ്രയോജനപ്രദമാവണം - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സുകൃതം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ പ്രയോജനം സമൂഹത്തിലെ പരമാവധിപേര്‍ക്ക് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിപി.എല്‍ കാര്‍ഡുള്ളവര്‍, ആര്‍.എസ്.ബി.വൈ ചിസ് പദ്ധതിയിലുള്‍പ്പെട്ടവര്‍, സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാന്‍സര്‍ സെന്ററുകളിലും എത്തുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിലാണ് സുകൃതം പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. 

അതേ സമയം കാര്‍ഡില്ലാത്തവരുള്‍പ്പെടെ ബി.പി.എല്‍. പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയും പദ്ധതിയുടെ പരിധിയിലുള്‍പ്പെടും. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയാണ് പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന കാന്‍സര്‍ സെന്ററുകള്‍.

സംസ്ഥാനത്തെ ജനസംഖ്യയുടെ 47 ശതമാനത്തോളം പേര്‍ക്ക് ഇത്തരത്തില്‍ പദ്ധതി പ്രയോജനം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്

കാന്‍സര്‍ ചികിത്സ സൗജന്യമാക്കി; സുകൃതം പദ്ധതി പ്രഖ്യാപനം ഇന്ന്
 
 
തിരുവനന്തപുരം: കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

ചലച്ചിത്രതാരം മമ്മൂട്ടി പദ്ധതിസമര്‍പ്പണം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, രമേശ് ചെന്നിത്തല, ഷിബുബേബി ജോണ്‍, കെ.പി. മോഹനന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും. സുകൃതം പദ്ധതി നടപ്പിലാക്കുന്നതോടെ, ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സ സൗജന്യമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സറിന് സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. 

വര്‍ഷം 300 കോടിയോളം രൂപ ചെലവുവരുന്ന സുകൃതം പദ്ധതി സ്വാതന്ത്ര്യദിനത്തിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ ബനവലന്റ് ഫണ്ട്്, കാന്‍സര്‍ സുരക്ഷാ പദ്ധതി, താലോലം, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളുടെ പരിധിയില്‍ വരാത്തവര്‍ക്കും സുകൃതത്തിന്റെ പ്രയോജനം ലഭിക്കും. 

മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ് ചെയര്‍മാനുമായുള്ള കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴിലാണ് ഇതിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം കാന്‍സര്‍ രോഗികളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വര്‍ഷം അമ്പതിനായിരത്തിലധികം കാന്‍സര്‍ രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. 
 

2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും






പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും-മുഖ്യമന്ത്രി



തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കോടതിയുടെ അനുമതിയോടെ ഏറ്റെടുക്കാനാണ് തീരുമാനം. അനുമതിക്ക് വേണ്ടിയുള്ള നടപടികള്‍ ഉടനെ സര്‍ക്കാര്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.


സര്‍ക്കാരിന് 498 കോടി രൂപയുടെ ബാധ്യത കോളേജ് ഏറ്റെടുക്കുന്നതുമൂലം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഒരു സ്റ്റാഫ് പാറ്റേണ്‍ ഉണ്ട്. അത് കൃത്യമായി പാലിക്കേണ്ടിവരും. അപ്പോള്‍ കൂടുതല്‍ ജീവനക്കാര്‍ ഉണ്ടെങ്കില്‍ തുടരാന്‍ ബുദ്ധിമുട്ടുവരും. പക്ഷേ കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉണ്ടാവണമെന്നത് ജനങ്ങളുടെ ആവശ്യമാണ്. അതാണ് പരിഗണിക്കുന്നത്.സാമ്പത്തിക ബാധ്യതയെക്കാള്‍ കൂടുതല്‍ അസറ്റ് പരിയാരം മെഡിക്കല്‍കോളേജിനുണ്ട്. പക്ഷേ അത് വില്‍ക്കാന്‍ പറ്റില്ലല്ലോ. സാമ്പത്തിക ബാധ്യതയെപ്പറ്റി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞു.

കളക്ടറുടെ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്റ്റാഫ് പാറ്റേണ്‍ നടപ്പിലാക്കുന്നതല്ലാതെ മനപ്പൂര്‍വമായി ജീവനക്കാരെ ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014, ഫെബ്രുവരി 5, ബുധനാഴ്‌ച

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും

കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കും-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സറിനെതിരെയുള്ള സര്‍ക്കാരിന്റെ സമഗ്ര ബോധന, നിയന്ത്രണ, ചികിത്സാപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ചികിത്സാരംഗത്ത് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രോഗനിര്‍ണയം കഴിയുന്നത്രവേഗത്തില്‍ നടത്തി സമയത്തിനു ചികിത്സ ലഭ്യമാക്കുക എന്നതാണ് സമഗ്ര കാന്‍സര്‍ ചികിത്സാപദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 12 ഇന കര്‍മപദ്ധതികള്‍ നടപ്പാക്കും. വീടുകള്‍തോറും സര്‍വേ, കാന്‍സര്‍ സ്‌ക്രീനിങ്, പ്രാരംഭ പരിശോധന, രോഗനിര്‍ണയം, വിദഗ്ധ ചികിത്സ, തുടര്‍പരിശോധനാ സംവിധാനങ്ങള്‍, ബോധവത്കരണം എന്നിവയ്ക്കാണ് പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സി.ഡിയുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വഹിച്ചു.

കാന്‍സര്‍ ദിനത്തില്‍ ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് സാന്ത്വനവുമായി മന്ത്രി വി.എസ്. ശിവകുമാര്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമ്മാനങ്ങളുമായി എത്തി. കുട്ടികളുടെ വാര്‍ഡിലെത്തിയാണ് ഇവര്‍ സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കിയത്. 

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ആരോഗ്യമേഖലയില്‍ കേരളം പിന്നിലായി



തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ മുന്‍നിരയിലുണ്ടായിരുന്ന  സംസ്ഥാനത്തിന്റെ സ്ഥിതി ഇന്ന് പരിതാപകരമാണെന്ന് മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി. മാലിന്യപ്രശ്‌നവും ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തതുമാണ്  കാരണം. കാലാവസ്ഥാവ്യതിയാനവും ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരം  സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.