സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്. ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കണം. അത് കഴിഞ്ഞ കാല സര്‍ക്കാരിന്റെ കാലത്തേതും വേണം.
തോമസ് ചാണ്ടി വിഷയത്തില്‍ നിജസ്ഥിതി എന്തെന്ന് വെളിപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി തുടരുന്ന മൗനം തോമസ് ചാണ്ടിയെ രക്ഷിക്കാനാണോ? മുഖ്യമന്ത്രി മൗനം വെടിയണം, നിശബ്ദത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും.










