മാര്‍ച്ചോടെ എല്ലാ പഞ്ചായത്തിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി

തിരുവനന്തപുരം: എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മാര്‍ച്ചോടെ ഈ പദവി കൈവരിക്കാനാകുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
800 കിലോമീറ്റര്‍ ദൂരത്തില്‍ ഇതിനായി കേബിളിടണം. 150 കിലോമിറ്ററില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്.
പണികഴിയുമ്പോള്‍ കേരളം ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമാകും.
എല്ലാ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളിലും അമ്പത് ചതുരശ്ര അടി സ്ഥലം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. കേബിള്‍ ഇടുന്നതിനാവശ്യമായ സ്ഥലവും നല്‍കും.
പദ്ധതി സംബന്ധിച്ച് വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണും ഐ.ടി. സെക്രട്ടറി പി.എച്ച്. കുര്യനും മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു.