UDF

2013, ജൂൺ 20, വ്യാഴാഴ്‌ച

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും 

സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും -മുഖ്യമന്ത്രി

 സ്വകാര്യ നിക്ഷേപ സമാഹരണ പദ്ധതിക്ക് അപേക്ഷിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിക്കുന്നവരുടെ മുന്‍കാല വിവരങ്ങള്‍ ശേഖരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ സംവിധാനങ്ങള്‍ മാറ്റം വരുത്താനും കൂടുതല്‍ കര്‍ശനമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ ഓഫീസുകളില്‍ സ്കാനര്‍ സ്ഥാപിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പരിപാടികളില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.

അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍െറ ടീം സോളാര്‍ കമ്പനിക്കു വേണ്ടി ശുപാര്‍ശ കത്ത് നല്‍കിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. കത്ത് കാണിച്ചാല്‍ ആരോപണത്തിന് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിന്‍െറ ലെറ്റര്‍പാഡ് മോഷണം പോയിട്ടുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മുമ്പ് ഓഫീസിലെ തന്‍െറ കസേരയില്‍ പുറത്തുനിന്നും ഒരാള്‍ കയറി ഇരുന്നത് ഗള്‍ഫില്‍ നിന്നും ഇന്‍റര്‍നെറ്റിലൂടെ ദൃശ്യം കണ്ട് വിളിച്ചപ്പോഴാണ് ഓഫീസിലുള്ളവര്‍ സംഗതി അറിയുന്നതെന്നും അത്രത്തോളം സുതാര്യമാണ് തന്‍െറ ഓഫീസെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

രക്തം മാറ്റിവെച്ചതിലൂടെ എയ്ഡ്സ് പകര്‍ന്ന മാനന്തവാടിയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് സെന്‍റ് സ്ഥലവും വീടും നല്‍കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.