കോൺഗ്രസിൽ ദേശീയതലത്തിൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പിനു സമയമായി എന്നാൽ, ഇക്കാര്യം ഹൈക്കമാൻഡാണു തീരുമാനിക്കേണ്ടത്. കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു. ഹൈക്കമാൻഡുമായി പ്രശ്നങ്ങളൊന്നുമില്ല. വിളിച്ചാൽ ചർച്ചയ്ക്കു തയാറാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചു ചില നിർദേശങ്ങളുണ്ട്. അവ ഹൈക്കമാൻഡിനെ അറിയിക്കും.
രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചയ്ക്കു ശേഷം തീരുമാനിക്കും. എഐസിസി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക് ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഘടനാ പ്രശ്നങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുകുള്‍ വാസ്നിക്കിനോട് വ്യക്തമാക്കിയിട്ടുണ്ട്.