UDF

2013, ജൂൺ 3, തിങ്കളാഴ്‌ച

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍-

 



 വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സീപ്ലെയിന്‍ എന്ന സ്വപ്നപദ്ധതി അതിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഷ്ടമുടിക്കായലില്‍ കേരളത്തിലെ ആദ്യത്തെ ജലവിമാന സര്‍വീസ് ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനത്തിനുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ജലവിമാനത്തിന്റെ കന്നിപ്പറക്കല്‍ ആലപ്പുഴ പുന്നമടക്കായലിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം ഉപേക്ഷിച്ചു. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാനംമൂലം ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്തെങ്കിലും പ്രയാസങ്ങളുണ്ടോയെന്ന് മൂന്ന് മാസം നിരീക്ഷിക്കും. പരാതികളുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ ഏഴ് ശതമാനവും വര്‍ധനയുണ്ടായി. കേന്ദ്രസഹായം 26 കോടിയില്‍നിന്ന് 87 കോടിയായി വര്‍ധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.