കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് എല്ലാവിധ വിജയാശംസകളും നേരുന്നു.
കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍ അദ്ദേഹം സ്വീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകും.
പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. സുധാകരന്റെ നേതൃത്വത്തില്‍ അതു സാധ്യമാകുമെന്നു വിശ്വസിക്കുന്നു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെയും ഹാർദവമായി അഭിനന്ദിക്കുന്നു. ഇവർക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.
#OcSpeaks