UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2012, ജനുവരി 2, തിങ്കളാഴ്‌ച

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും -മുഖ്യമന്ത്രി

കൊടകര: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരിങ്ങാലക്കുട രൂപതയുടെ കീഴില്‍ കൊടകര പുലിപ്പാറക്കുന്നില്‍ ആരംഭിക്കുന്ന സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്‍െറ ഉദ്ഘാടനം കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
2003ല്‍ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടായി. എന്നാല്‍ സ്വാശ്രയ മേഖലയിലെ തര്‍ക്കങ്ങളും സമരങ്ങളും വിവാദങ്ങളും മൂലം ഈ രംഗത്ത് ഏറെ മുന്നോട്ടുപോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തും. അഡ്മിഷന്‍ സമയം വരെ കാത്തുനില്‍ക്കാതെ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടത്തി സമവായമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഫീസ് ഘടന, പ്രവേശം എന്നിവ സംബന്ധിച്ച് സമവായമുണ്ടാക്കി ശാന്തമായ അന്തരീക്ഷം ഉന്നതവിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വരുത്തുന്ന ഏതുമാറ്റവും സമവായത്തിലൂടെയാകണം. അല്ളെങ്കില്‍ അത് തര്‍ക്കത്തിനിടയാക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

വ്യക്തിശുചിത്വത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളി സാമൂഹികശുചിത്വത്തില്‍ ഏറെ പിന്നിലാണ്. പട്ടണങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും മാലിന്യപ്രശ്നം രൂക്ഷമാണ്. തന്‍െറ വീട്ടിലെ മാലിന്യങ്ങള്‍ അയല്‍വാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുന്ന രീതിയാണ് ഇന്നുള്ളത്. മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ ടെക്നോളജി ഉപയോഗിക്കണം.വീടുകളിലും വിദ്യാലയങ്ങളിലും ഓഫിസുകളിലുമെല്ലാം മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതയൂനിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്-മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളുടെ മദ്യശാല നിയന്ത്രണാധികാരം: ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യശാലകള്‍ സംബന്ധിച്ച പഞ്ചായത്തീരാജ് നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകളുടെ നിര്‍വഹണാധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാന്‍ ഓര്‍ഡിനന്‍സിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി മദ്യനിരോധന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഈ വാഗ്ദാനം നല്‍കിയത്.

അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അതിന് ആവശ്യമായ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയുടെ ദോഷഫലങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന മൂന്ന് പുസ്തകം മദ്യനിരോധന സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നല്‍കിയിരുന്നു.

മദ്യനിരോധന സമിതിയുടെ നിവേദനത്തിലെ ആവശ്യ പ്രകാരം അഞ്ച് അംഗീകൃത തൊഴിലാളികളും ചെത്താന്‍ 50 തെങ്ങുകളും ഉണ്ടെങ്കിലേ കള്ള്ഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാവൂ എന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി എക്സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യശാലകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കുന്ന കാര്യം പരിഗണിക്കും. മദ്യശാലകളുടെ എണ്ണം ക്രമാനുഗതമായി കുറക്കാനുള്ള നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിവേദക സംഘത്തെ അറിയിച്ചു.

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല

മുല്ലപ്പെരിയാര്‍: ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ല


തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്‍െറ ആത്മസംയമനം കഴിവുകേടായി കാണേണ്ടതില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്‍േറത് ഉദാസീന നിലപാടല്ല. ഈ നിലപാട് ദൗര്‍ബല്യമല്ല,ശക്തിയാണ്. ന്യായം മാത്രം പറയുന്നതാണ് നമ്മുടെ ശക്തി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ കാര്‍ഷിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തമിഴ്നാട് മുമ്പ് സമ്മതിച്ച ഡാമിന്‍െറ ബലക്ഷയം മുന്‍നിര്‍ത്തിയുള്ള ആവശ്യമാണ് ‘കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജല’മെന്ന നമ്മുടെ മുദ്രാവാക്യം.യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വിശ്വാസം പുലര്‍ത്തുകയാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും.ഇതേ നിലപാട് തന്നെയാണ് ഡി.എം.കെ പ്രസിഡന്‍റ് കരുണാനിധിക്കും. തമിഴ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ ധാരണകളാണ് അവര്‍ക്ക്.കരുണാനിധിയും ഇതാണ് വിശ്വാസത്തിലെടുത്തിരിക്കുന്നതെന്നാണ് തന്‍െറ കത്തിന് അദ്ദേഹം നല്‍കിയ മറുപടി വ്യക്തമാക്കുന്നത്.

ഇന്ന് കൊടുക്കുന്നത് പോലെ ജലം തമിഴ്നാടിന് തുടര്‍ന്നും കൊടുക്കുമെന്ന വാഗ്ദാനം കേരളത്തിലെ ഏതെങ്കിലും സംഘടനയോ ഒരു വ്യക്തി പോലുമോ എതിര്‍ത്തിട്ടില്ളെന്ന് തമിഴ്നാട് കണക്കിലെടുക്കേണ്ടതാണ്.കേരളത്തിന്‍െറ ആത്മാര്‍ഥത കാണാതെ പോകുന്നതില്‍ പ്രയാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

പ്രവാസി മലയാളികളുടെ ആഗോള സംഗമം തുടങ്ങി

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികളെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുമായി നോര്‍ക്ക സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആഗോള പ്രവാസി മലയാളി സംഗമത്തിന് തുടക്കമായി. സര്‍ക്കാരിലെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പ്രവാസികളെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'മുമ്പ് വിദേശ മലയാളികളുടെ നിക്ഷേപം ബാങ്കുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വികസന പ്രവര്‍ത്തനങ്ങളിലെ മൂലധന നിക്ഷേപമായിട്ടുണ്ട്. അതില്‍ എന്തെങ്കിലും കോട്ടമുണ്ടെങ്കില്‍ ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുത്തില്ല എന്ന പേരില്‍ ഉത്തരവാദിത്വം സംസ്ഥാനത്തിനും സര്‍ക്കാരിനുമാണ്. കേരളത്തില്‍ വികസനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. ലോകത്തെ മാറ്റങ്ങള്‍ അടുത്തു കാണുന്ന പ്രവാസികള്‍ ആ മാറ്റങ്ങളില്‍ പങ്കാളികളുമാണ്. അതുപോലൊരു സാഹചര്യം നാട്ടില്‍ സൃഷ്ടിക്കാനും പ്രയോജനം ലഭ്യമാക്കാനും അനുഭവസ്ഥര്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കു കഴിയും' - ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പലവിധ കാരണങ്ങളാല്‍ വിദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ പ്രവാസികള്‍ വഴിയൊരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 'നടപടിക്രമങ്ങളിലെ വീഴ്ചയോ ചട്ടലംഘനമോ നിമിത്തം വിദേശങ്ങളില്‍ നിയമത്തിന്റെ പിടിയില്‍ കഴിയുന്നവരുണ്ട്. നാട്ടില്‍ വെച്ചു വാഗ്ദാനം ചെയ്യപ്പെട്ട സേവനവ്യവസ്ഥകള്‍ വിദേശത്തു ലഭിക്കാതെ വഞ്ചിതരായി കഴിയുന്ന സ്ത്രീകളടക്കമുള്ളവരുണ്ട്. അതുപോലെ തന്നെ രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ ദുരിതമനുഭവിക്കുന്നവരും നാട്ടിലെത്താനാവാതെ വലയുന്നുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിനു സഹായം ലഭ്യമാക്കാനും ശ്രമിക്കാം. എന്നാല്‍, കേരളത്തില്‍ അറിയുന്ന കാര്യങ്ങളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാനാവൂ. അങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മറ്റു നടപടികളില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രവാസികള്‍ തയ്യാറാവണം' - അദ്ദേഹം പറഞ്ഞു.

നേരത്തേ സംഘടിപ്പിച്ച ജിമ്മില്‍ നിന്നു വ്യത്യസ്തമായിരിക്കും അടുത്ത സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരളയെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഗാ മേള എന്നതില്‍ നിന്നു മാറി വ്യക്തമായ പദ്ധതികള്‍ നിശ്ചയിക്കുകയും അതു നടപ്പാക്കാന്‍ തയ്യാറാവുന്നവരുമായി നേരിട്ടു ചര്‍ച്ച ചെയ്യുകയുമാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പരിമിതികളുള്ള സാഹചര്യത്തില്‍ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയോ മറ്റിടങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ച് പ്രാവര്‍ത്തികമാക്കുകയോ ചെയ്യാനാണ് തീരുമാനം. കൂടുതലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളായതിനാല്‍ സാധാരണക്കാര്‍ക്കും ഇതില്‍ പങ്കാളിത്ത സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുമായി സഹകരിച്ച് ചെറുകിട സംരംഭങ്ങളും നിക്ഷേപങ്ങളും പ്രാവര്‍ത്തികമാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശത്ത് തൊഴില്‍ നേടാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞ് അതു പകരുന്ന അക്കാദമികള്‍ പ്രവാസികള്‍ തന്നെ സ്ഥാപിച്ചാല്‍ ഇവിടെയുള്ളവര്‍ക്ക് വലിയ സഹായമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ക്ക -ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരുന്നു. ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍, എകൈ്‌സസ് മന്ത്രി കെ.ബാബു, മുന്‍ മന്ത്രി എം.എം.ഹസ്സന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍. എ., നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. മനോജ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡയറക്ടര്‍ സി.കെ.മേനോന്‍, സി. ഇ.ഒ. നോയല്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Global NRK Meet-Thiruvananthapuram

2011, ഡിസംബർ 29, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി


ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി
                
    

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണെന്നും ഈ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതു സ്വാഭാവികമാണ്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവ മാറ്റിവച്ചു യോജിക്കാന്‍ കഴിയണം. നിയമസഭ കൈവരിച്ച നേട്ടങ്ങള്‍ ഇന്നു സഭയില്‍ ഉള്ളവരുടെ മാത്രമല്ല, കാലാകാലങ്ങളായി സഭയില്‍ പ്രവര്‍ത്തിച്ചവരുടേതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയ്ക്കു മറ്റുള്ള സഭകള്‍ക്കു മാതൃകയാകാന്‍ കഴിഞ്ഞതു നിയമസഭാ സെക്രട്ടേറിയറ്റിന്റെ കൂടി മികവു കൊണ്ടാണെന്ന്  അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.


2011, ഡിസംബർ 28, ബുധനാഴ്‌ച

കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


               
പുനലൂര്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കു കാല്‍കൊണ്ടു പരാതി എഴുതി നല്‍കിയ കുന്നിക്കോട് ബോബി ഹൗസില്‍ റഷീദാ ബീഗത്തിന്റെ മകന്‍ എ.ആര്‍. ഷിജു (32) ജോലിയില്‍ പ്രവേശിച്ചു. ഇനി സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പുനലൂരിലുള്ള ഡിപ്പോയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണു ഷിജു. മുഖ്യമന്ത്രിക്കു പരാതി എഴുതി നല്‍കിയ അതേ കാലുകള്‍ കംപ്യൂട്ടര്‍ കീ ബോര്‍ഡില്‍ അനായാസം ചലിപ്പിച്ചാണു ഷിജു ജോലി ചെയ്യുന്നത്.

ജന്‍മനാ ഇരു കൈകളുമില്ലാതിരുന്ന ഷിജുവിനു കാലുകള്‍ കൈകള്‍ക്കു സമമാണ്. സിപിഎം പത്തനാപുരം മുന്‍ ഏരിയ സെക്രട്ടറി പരേതനായ എ. ഹനീഫാകുഞ്ഞിന്റെ മകനായ ഷിജു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പ്രീ ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഷിജു ഒരു ജോലി തേടി മുട്ടാത്ത വാതിലുകളില്ല. 32-ാം വയസില്‍ ഏറെ പ്രതീക്ഷയോടെയാണു കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നത്.

അതിവേഗം ബഹുദൂരം ഓടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു ഷിജു കാല്‍കൊണ്ടെഴുതി നല്‍കിയ പരാതി. ഉടന്‍തന്നെ സപ്ലൈകോയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി നല്‍കാന്‍ ഉത്തരവായി. കുന്നിക്കോട് ഔട്ട്‌ലറ്റില്‍ ജോലി നല്‍കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് പുനലൂര്‍ ഡിപ്പോയിലേക്കു മാറ്റി നല്‍കുകയായിരുന്നു. ഏറെ നാളുകളായി കൊതിച്ചിരുന്ന സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ സ്വന്തമായതിന്റെ ആഹ്ലാദത്തിലാണു ഷിജുവും സുഹൃത്തുക്കളും.


വൃക്ക മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കും - മുഖ്യമന്ത്രി

കൊച്ചി: വൃക്ക മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൃക്കമാറ്റിവെയ്ക്കല്‍ നടപടിക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുടുങ്ങി നീണ്ടുപോകുന്നതിനാലാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വൃക്ക - നേത്ര ചികിത്സയ്ക്കുള്ള പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് മൂലം രോഗികള്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമ നടപടികളില്‍ കഴിയാവുന്നത്ര അയവ് വരുത്താന്‍ ശ്രമിക്കും. രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിനൂതന ചികിത്സാ സൗകര്യങ്ങള്‍ വരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ഓപ്പറേഷന്റെയും തുടര്‍ന്നുള്ള മരുന്നിന്റെയും ചെലവ് താങ്ങാന്‍ പാവപ്പെട്ട രോഗികള്‍ക്ക് കഴിയുന്നില്ല. ഇതിനെല്ലാം പരിഹാരവും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു, പി.രാജീവ് എം.പി., എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആസ്​പത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ഇക്ബാല്‍ പുതിയ സൗകര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ പി.വി.ആന്റണി സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പി.വി.ലൂയിസ് നന്ദിയും പറഞ്ഞു.

വൃക്ക-നേത്രരോഗങ്ങളുടെ ചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ആസ്​പത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 24 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ ഇവിടെ കഴിയും. ആധുനിക ക്ലിനിക്കല്‍ ചെക്കപ്പ് മേഖല, അതിനൂതന സൗകര്യങ്ങളോടു കൂടിയ നേത്ര ചികിത്സാ വിഭാഗം എന്നിവയും പുതിയ സമുച്ചയത്തിന്റെ ഭാഗമാണ്.

പ്രൊഫ.എം.കെ.സാനുവിന് ആദരവുമായ് ആന്റണിയും രവിയും ഉമ്മന്‍ചാണ്ടിയും

കൊച്ചി: ഗുരുനാഥന് സ്‌നേഹാദരങ്ങളുമായ് കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണിയും വയലാര്‍ രവിയും. സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനങ്ങളുമായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി... സാനുമാഷിന്റെ ഹൃദയം നിറഞ്ഞു. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.എം.കെ.സാനുവിന് അനുമോദനങ്ങളുമായ് എത്തിയതായിരുന്നു നേതാക്കള്‍.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വയലാര്‍ രവിയാണ് ആദ്യമെത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയും രാത്രി എട്ടേമുക്കാലിന് ആന്റണിയുമെത്തി.

മഹാരാജാസില്‍ ആന്റണിയുടേയും രവിയുടേയും അധ്യാപകനായിരുന്നു സാനുമാഷ്. 'എന്റെ ഗുരുനാഥനാണ് മാഷ്. ഒരു ശിഷ്യനായാണ് ഞാനിവിടെ എത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ ശേഷം ആദ്യമായാണ് എറണാകുളത്ത് വരുന്നത്. അവാര്‍ഡിന്റെ ചൂടാറും മുമ്പേ അഭിനന്ദിക്കാമെന്ന് കരുതി. പിന്നെ, ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴക്കാരാണ്'- ആന്റണി പറഞ്ഞു. ആന്റണി ഒരു മാതൃകാ വിദ്യാര്‍ഥിയായിരുന്നുവെന്ന് സാനുമാഷ് ഓര്‍മിച്ചു. ഒരിക്കലും ക്ലാസ് കട്ട് ചെയ്യാറില്ലായിരുന്നു. മാഷിന്റെ ക്ലാസ് കട്ട് ചെയ്യാന്‍ തോന്നാറില്ലായിരുന്നുവെന്ന് ആന്റണിയുടെ മറുപടി. മഹാരാജാസില്‍ നിന്ന് പോന്ന ശേഷം സാനുമാഷുമായ് നിരന്തരം ബന്ധം പുതുക്കിയിരുന്നുവെന്ന് ആന്റണി പറഞ്ഞു. അര നൂറ്റാണ്ട് നീണ്ട ഹൃദയബന്ധമാണത്. കട്ടന്‍ചായയും കുടിച്ചാണ് ആന്റണി മടങ്ങിയത്.

ഭരണത്തിന്റെ ഭാരം എങ്ങനെയുണ്ട്? ദശരഥന്‍ പണ്ട് രാമനോട് ചോദിച്ച അതേ ചോദ്യമാണ് സാനുമാഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു. മൗനത്തിന് വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്ന് സാനുമാഷ്.



സുഖമില്ലാതെ കിടക്കുന്ന സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ച കാര്യം സാനുമാഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. പണ്ടത്തെ അഗാധ സൗഹൃദവും പിന്നീട് തെറ്റിപ്പിരിഞ്ഞതും സാനുമാഷ് ഓര്‍മിച്ചു. അഴീക്കോട് തന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. തന്റെ അമ്മയും ഭാര്യയും അദ്ദേഹത്തിന്റെ തുണി അലക്കിക്കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അവസാനിപ്പിച്ച സൗഹൃദം പിന്നീട് പുതുക്കിയെടുക്കുക ബുദ്ധിമുട്ടാണെന്ന് ടി.എസ്.എലിയറ്റിന്റെ വാക്കുകളെടുത്ത് സാനുമാഷ് പറഞ്ഞു. പക്ഷെ, ഇന്ന് അഴീക്കോടിനോട് സ്‌നേഹം മാത്രമേയുള്ളൂ.

സാനുമാഷ് കേരളത്തിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങള്‍ വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, പൊതുരംഗങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അര്‍ഹിച്ച അംഗീകാരമാണ് സാനുമാഷിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന നിയമസഭയുടെ ജൂബിലി ആഘോഷത്തിന് എത്തുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് സാനുമാഷ് മറുപടി നല്‍കി.

മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ, കൗണ്‍സിലര്‍ ലിനോ ജേക്കബ് തുടങ്ങിയവര്‍ മുഖ്യന്ത്രിക്കൊപ്പമുണ്ടായിരുന്നു.


2011, ഡിസംബർ 23, വെള്ളിയാഴ്‌ച

സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായ്

ആലപ്പുഴ: പ്രതീക്ഷയുടെ പച്ചത്തുരുത്ത് തേടി, ആശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമേല്‍ക്കാന്‍ ജില്ലയിലെ എല്ലാ ഊടുവഴികളും ഇന്നലെ തിക്കിത്തിരിക്കിയെത്തിയത് ജനനായകന്റെ മുന്നിലേയ്ക്കായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്രമമറിയാതെയുളള മറ്റൊരു ജനസമ്പര്‍ക്ക പരിപാടിയാണ് രാപ്പകലുകളെ മറികടന്ന് കിഴക്കിന്റെ വെനീസിലും നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയ്ക്ക് അണിമുറിയാതെ ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് പരിസരമാകെ നിറഞ്ഞു.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായ പശ്ചാത്തലമുളള ആലപ്പുഴയില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നുളളവരാണ് പരാതിക്കാരായി എത്തിയവരിലേറേയും. കുട്ടനാട്ടിലെ കര്‍ഷകര്‍, തീരദേശ-കായല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമെത്തിയ പതിനായിരങ്ങള്‍ക്ക് ജനകീയ മുഖ്യമന്ത്രിയുടെ മുന്നില്‍ നിരത്താനുളളത് കണ്ണീര്‍ക്കഥകള്‍ മാത്രമായിരുന്നു. ഒരു പരാതിക്കാരനേയും വെറും കയ്യോടെ മടക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയമായിരുന്നു ആവലാതിക്കാരുടെ മനംനിറച്ചത്.

എല്ലാവര്‍ക്കും എല്ലാറ്റിനും പരിഹാരമേകി തളരാത്ത മനസോടെ ഊര്‍ജ്ജസ്വലനായി മണിക്കൂറുകളെ നിമിഷങ്ങള്‍പോലെ തളളി നീക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലയുടെ ചാര്‍ജ്ജുളള മന്ത്രി കെ ബി ഗണേഷ്‌കുമാറും കൊടിക്കുന്നില്‍ സുരേഷ് എം പിയും പി സി വിഷ്ണുനാഥും മുഖ്യമന്ത്രിയെ സഹായിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു. വികലാംഗര്‍ക്ക്, സ്ത്രീകള്‍ക്ക്, വൃദ്ധര്‍ക്ക് എന്നുവേണ്ട അവശതയനുഭവിക്കുന്നവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നത്. ഇന്നലെ രാവിലെ 9.30 ന് പരിപാടിയ്ക്ക് തുടക്കമായി. ആദ്യം ആംബുലന്‍സുകളില്‍ കൊണ്ടുവന്ന രോഗികളുടേയും വികലാംഗരുടേയും പരാതികളാണ് പരിഹരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി കൊല്ലപ്പെട്ട കായംകുളം ഓലകെട്ടിയമ്പലം കൊയ്പ്പിളളിക്കാരാഴ്മ സ്മിതയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയില്‍ ആദ്യസഹായം നല്‍കിയത്. മകള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 5,00,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിനും കുടുംബത്തിന് വീടു വയ്ക്കുന്നതിനായി 5,00,000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത്.

സ്മിതയുടെ പിതാവ് കെ ആര്‍ നിവാസില്‍ രാമകൃഷ് ണനും അമ്മ രമണിയും മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റു വാങ്ങി. ഇതോടൊപ്പം വിവിധ തരത്തില്‍ അപകടത്തില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായവും മുഖ്യമന്ത്രി നല്‍കി. 31,000ത്തിലേറേ അപേക്ഷകളാണ് ഇവിടെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് ലഭിച്ചത്. പാതിരാത്രി കഴിഞ്ഞിട്ടും അപേക്ഷകരെയും പരാതിക്കാരേയും മുഖ്യമന്ത്രി കണ്ടു തീര്‍ന്നിട്ടില്ല.

ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ആലപ്പുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പുതിയ വിദഗ്ധ സമിതിയെ രൂപീകരിച്ച നടപടിയെ എതിര്‍ത്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലാപട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുരക്ഷിതത്വത്തിന്റെ പേരില്‍ കൂടുംകുളം ആണവപദ്ധതിയെ എതിര്‍ക്കുന്ന ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ 12നാണ് വിദഗ്ധസമിതിയെ നിയമിച്ച് ഉത്തരവിറക്കിയത്. സമിതിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയലളിത ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.