UDF

2021, മാർച്ച് 4, വ്യാഴാഴ്‌ച

തലപ്പത്ത് പാര്‍ട്ടിക്കാര്‍; വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 3148.18 കോടി രൂപ!

 


വ്യവസായ വകുപ്പിനു കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ നഷ്ടം എത്രയാണെന്ന് അറിയാമോ?  3148.18 കോടി രൂപ! 

വിറ്റുവരവ് വെറും 165.65 കോടി രൂപ. (സാമ്പത്തിക അവലോകനം  2020 പേജ് 180)

ശരിയായ കണക്കെന്നു പറഞ്ഞ് നല്കിയ പരസ്യത്തില്‍ നഷ്ടമില്ല പകരം 102 കോടി രൂപ ലാഭം! 

സംസ്ഥാനത്തെ എല്ലാ മന്ത്രിസഭകളുടെയും കാലത്ത് വരുത്തിയ നഷ്ടം കൂട്ടിയാലും  ഈ സര്‍ക്കാര്‍ 2019-2020 ല്‍ മാത്രം വരുത്തിയ 3148 കോടിയുടെ അത്രയും നഷ്ടം വരില്ല. 

എങ്ങനെ വരാതിരിക്കും? ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് പാര്‍ട്ടിക്കാരെയും അവരുടെ ബന്ധുമിത്രാദികളെയുമാണ് കുടിയിരുത്തിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ പോകുന്ന പോക്കില്‍ അവരില്‍ ചിലരുടെ ശമ്പളം നേരെ ഇരട്ടിയാക്കുകയും ചെയ്തു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദിന്റെ മകന്‍ ജീവ ആനന്ദ് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടറാണ്.  26600- 35050 ആയിരുന്ന ശമ്പള സ്‌കെയില്‍ കഴിഞ്ഞ ഫെബ്രു പത്തിന്  46640- 59840 ആക്കി കൂട്ടിക്കൊടുത്തു.  

സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി ഉണ്ണികൃഷ്ണന്‍, കിന്‍ഫ്രയുടെ ജനറല്‍ മാനേജര്‍. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ എസ്ആര്‍ വിനയകുമാര്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍. 

മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ കൊച്ചുമകന്‍ സൂരജ് രവീന്ദ്രന്‍, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍. 

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ ബന്ധു എംഡി ജോസ് മോന്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ജനറല്‍ മാനേജര്‍. 

സിപിഎം സംസ്ഥാന സമിതിയംഗം കെ. വരദരാജന്റെ മകന്‍ ശരത് വി രാജ്, കേരള ഇന്‍സ്റ്റിറ്റിയൂ'് ഫോര്‍ എന്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് സിഇഒ.

സിപിഎം ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ നേതാവ് ജയകുമാരന്‍പിള്ളയെ വിരമിച്ച ഉടനേ നിയമിച്ചത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി. 

വൈദ്യുതി ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാവ് പ്രസാദ് മാത്യു,  ട്രാക്കോ കേബിള്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. 

കൊച്ചി ഇന്‍ഫ്ര എക്‌സ്‌പോര്‍ട് പ്രമോഷന്‍ പാര്‍ക്കില്‍ യു. നിഖാന്ത് എന്ന പിണറായിക്കാരന് നിയമനം. 

തൊഴില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായരുടെ ബന്ധു സുകേശ് ആര്‍ പിള്ളയെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ ലെയ്‌സ ഓഫീസ് ക്ലസ്റ്റര്‍ ഹെഡ്  തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജന്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍.