UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

sports എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
sports എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും

തിരുവല്ലയിലെ ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം തുറന്നു

തിരുവല്ല: ''കൊച്ചിയില്‍ ക്രിക്കറ്റ് അസോസിയേഷന്‍ പണിയാന്‍ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും''-മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവല്ലയില്‍ കെ.സി.എയുടെ ആധുനിക ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''കേരളം ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണ്. സഞ്ജുവിനെപ്പോലുളള ഇന്ത്യന്‍താരങ്ങള്‍ അതിന് ഉദാഹരണമാണ്''- മുഖ്യമന്ത്രി പറഞ്ഞു.

തിരുവല്ല നഗരസഭ പാട്ടത്തിനുനല്‍കിയ 50 സെന്റ് വളപ്പില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടമാണ് പരിശീലനകേന്ദ്രം. 2.5 കോടി രൂപയാണ് നിര്‍മ്മാണചെലവ്. ഇന്‍ഡോറില്‍ മൂന്ന് പിച്ചുകള്‍. രണ്ടെണ്ണം സ്​പിന്നും ഒന്ന് പേസും. ആസ്‌ട്രോ ടര്‍ഫ് വിക്കറ്റ് സാങ്കേതികവിദ്യയില്‍ പണിതതാണ് പിച്ച്. പ്രകാശംപൊഴിക്കാന്‍ 400 വാട്ടിന്റെ 35 മെറ്റല്‍ ഹാലൈഡ് ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുറത്ത് ഗ്രാസ് ടര്‍ഫ് വിക്കറ്റുമുണ്ട്.

ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കളിക്കാര്‍, സ്‌കൂളുകളിലെ ക്രിക്കറ്റ് അക്കാദമി വിദ്യാര്‍ഥികള്‍, കോച്ചിങ്‌ സെന്ററുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനംനല്‍കും.

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

ഗെയിംസില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി



 ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കും. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ദേശീയ ഗെയിംസിന്റെ വിജയം കായിക മന്ത്രി മുതല്‍ വോളന്റിയര്‍മാര്‍ക്കുവരെ അവകാശപ്പെട്ടതാണ്. ഇവരെ സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നു. റണ്‍ കരള റണ്‍ ദേശീയ ഗെയിംസിന് നല്‍കിയത് വന്‍ ആവേശമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഒളിംപിക് യോഗ്യത നേടിയ നാലു താരങ്ങള്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. സജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണ് ജോലി ലഭിക്കുക. ഒളിംപിക്‌സ് മെഡല്‍ നേടുന്നവര്‍ക്ക് ഒരുകോടി രൂപ സമ്മാനമായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയവര്‍ക്ക് 5, 3, 2 ലക്ഷം രൂപ വീതം നല്‍കും. കോട്ടയം ചിങ്ങവനത്ത് സ്‌പോര്‍ട്‌സ് കോളജും കോഴിക്കോട് സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ പരിപാലനച്ചുമതല വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഗെയിംസ് വില്ലേജില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015, ജനുവരി 21, ബുധനാഴ്‌ച

ഓട്ടം വന്‍ വിജയമാക്കിയവര്‍ക്കു നന്ദി



 ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി രേഖപ്പെടുത്തി. 27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്നതിന്റെ വിളംബരമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജനബാഹുല്യംകൊണ്ടു റണ്‍ കേരള റണ്‍  റെക്കോര്‍ഡിട്ടു. കായിക കേരളത്തിനു പുതിയ ഉണര്‍വ് പകര്‍ന്നു. ഈ ഐക്യവും ഒത്തൊരുമയും ദേശീയ ഗെയിംസിന്റെ കുതിപ്പിനു വഴിയൊരുക്കും. 

ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായത്. അദ്ദേഹം ഈ പരിപാടിക്കായി പല ദിവസങ്ങളും മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടു മാത്രമാണു സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരെയും റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു.

സച്ചിന് പ്രത്യേക നന്ദി



ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്‌. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ്‌ സച്ചിന്‍ ഇതിനു സമ്മതിച്ചത്‌. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചു അതിന്‌ അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ട്. 

Thank you Sachin. You played a major role in making the National Games popular. Sachin Tendulkar became the goodwill ambassador of the games, taking into account the importance of National Games. 

2015, ജനുവരി 19, തിങ്കളാഴ്‌ച

കൂട്ടയോട്ടം: ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനവരി 20ന് സംസ്ഥാനത്ത് നടക്കുന്ന കൂട്ടയോട്ട സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് മുതലായ അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2015, ജനുവരി 6, ചൊവ്വാഴ്ച

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 

ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കും. എന്നാല്‍, ആരെങ്കിലും ആരോപണം ഉന്നയിച്ചുവെന്ന് കരുതി പരിപാടികള്‍ നടത്താതിരിക്കാന്‍ കഴിയില്ല. ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തവരാണ് പിറ്റേദിവസം ആരോപണങ്ങളുമായി രംഗത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗെയിംസ് നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം എല്‍ എമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

2015, ജനുവരി 4, ഞായറാഴ്‌ച

ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കും


ദേശീയ ഗെയിംസ്: ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വരാപ്പുഴ: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആരോപണങ്ങള്‍ എഴുതി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം ദേശീയ ഗെയിംസിന്റെ കൗണ്ട് ഡൗണ്‍ ആരംഭിക്കുന്ന യോഗത്തില്‍ പ്രതിപക്ഷവും പങ്കെടുത്തതാണ്. അപ്പോഴൊന്നും ഇത്തരത്തിലുള്ള ഒരു ആരോപണവും ഉണ്ടായിട്ടില്ല. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ദേശീയ ഗെയിംസിന്റെ മുഖ്യ ചുമതലക്കാരനായ ജേക്കബ് പുന്നൂസ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ലെന്നും മറ്റ് പരിപാടികള്‍ ഉള്ളതിനാല്‍ പങ്കെടുക്കാനാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.