UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

yathra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
yathra എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, ഫെബ്രുവരി 24, ബുധനാഴ്‌ച

കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

 


പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യ കേരള  യാത്ര ശംഖുമുഖത്ത് സമാപിച്ചപ്പോൾ കേരളത്തിലെ ജനമനസ്സുകൾ യുഡിഎഫിന് പിന്നിൽ അണി ചേർന്നിരിക്കുന്നു.

ഐശ്വര്യത്തോടുകൂടിയുള്ള കേരളത്തെ  രാജ്യത്തിന് സംഭാവന ചെയ്യാൻ ഐക്യജനാധിപത്യമുന്നണി ഭരണത്തിൽ വരണം.

പത്ത് വോട്ടിനുവേണ്ടി വർഗീയത പരത്താൻ ശ്രമിക്കുന്ന ബിജെപിക്കും സിപിഎമ്മിനും നൽകുന്ന ശക്തമായ താക്കീതാണ് ഈ ജനസാഗരം. നമ്മൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. വിജയം നമുക്കുള്ളതാണ്.

 ഐശ്വര്യ കേരള യാത്രക്ക് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.



2021, ഫെബ്രുവരി 13, ശനിയാഴ്‌ച

ഐശ്വര്യ കേരളയാത്രയ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും സ്നേഹവും അറിയിക്കുന്നു.

 

ഐശ്വര്യകേരളയാത്രയുടെ എറണാകുളം ജില്ലയിലെ ആദ്യ ദിവസത്തെ സമാപനസമ്മേളനം മറൈൻഡ്രൈവിൽ ഉദ്ഘാടനം നിർവഹിച്ചു

 ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള വികാരം ജാഥയിൽ പ്രതിഫലിക്കുന്നു. ജനങ്ങളെ മറന്നുള്ള ഭരണമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. പ്രത്യേകിച്ച്, തൊഴിൽരഹിതരായ ചെറുപ്പക്കാർ സർക്കാർ ക്രൂരതയിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ പ്രയാസങ്ങൾ മനസ്സിലാക്കാതെ ബന്ധുക്കളെയും പാർട്ടിക്കാരെയും  പിൻവാതിലിലൂടെ ജോലിയിൽ പ്രവേശിപ്പിക്കുന്നു. കഷ്ടപ്പെട്ട് പഠിച്ച്  ജയിച്ച് റാങ്ക് ലിസ്റ്റിൽ വന്നവരോട് നീതി പുലർത്താൻ ഇടത് സർക്കാരിന് സാധിച്ചിട്ടില്ല. അർഹതയുള്ളവരുടെ അവസരം നഷ്ടപ്പെടുത്തി പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. ഈ ക്രൂരതയ്ക്ക് കേരളത്തിലെ ജനങ്ങൾ മാപ്പ് നൽകില്ല.

അർഹതപ്പെട്ടവരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇടതുസർക്കാർ ക്യാൻസൽ ചെയ്തു.

അതിനെതിരെ ചെറുപ്പക്കാരൻ ഉയർത്തുന്ന പ്രതിഷേധം നാടിന്റെ വികാരമാണ്. പിൻവാതിൽ നിയമനത്തിന് വേണ്ടിയുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പാവപ്പെട്ട ചെറുപ്പക്കാരുടെ വിഷമം മനസ്സിലാക്കാതെ ക്രൂരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

കൊറോണ മൂലം ഉണ്ടായ പ്രതിസന്ധിയിൽ ജനങ്ങൾ നട്ടംതിരിയുമ്പോഴാണ്  കേന്ദ്രസർക്കാർ പെട്രോളിന് വില വർദ്ധിപ്പിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞ സമയത്താണ് ഇന്ധന വില വർധിപ്പിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധിച്ചപ്പോൾ അധിക നികുതി ഒഴിവാക്കി 617 കോടി രൂപയാണ് വേണ്ടെന്നുവച്ചത്. ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് ജനങ്ങളുടെ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ നികുതി പിൻവലിക്കണം.  

 യുഡിഎഫ് ആവിഷ്കരിച്ച എല്ലാ ജനക്ഷേമകരമായ പദ്ധതികളും ഇടതുസർക്കാർ തകിടംമറിച്ചു. യുഡിഎഫ് സർക്കാരുകളുടെ കാലത്താണ് എറണാകുളം ജില്ലയ്ക്ക് വികസന നേട്ടങ്ങൾ ഉണ്ടായത്. ഒരു വികസന പ്രവർത്തനവും ചെയ്യാൻ ഇടതു സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ എന്നെ അവർ കളിയാക്കി, പാവപ്പെട്ടവർക്ക് വേണ്ടി വില്ലേജ് ഓഫീസർ ആകാൻ ഞാൻ തയ്യാറാണ്.

ജനസമ്പർക്ക പരിപാടിയിലൂടെ ആളുകൾക്ക് ലഭിച്ച പ്രയോജനങ്ങൾ മനസ്സിലാക്കാതെ കുറ്റപ്പെടുത്തരുതെന്ന്  അഭ്യർത്ഥിക്കുന്നു.



2019, മാർച്ച് 6, ബുധനാഴ്‌ച

കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല.


ബാലാകോട്ട് അക്രണത്തെ കുറിച്ച് പ്രതിപക്ഷം സൈന്യത്തോട് തെളിവു ചോദിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ അക്ഷേപം അടിസ്ഥനരഹിതമാണ്.

രാജ്യസുരക്ഷയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ബാലാകോട്ട് സൈനിക ആക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ തിട്ടപ്പെടുത്തിയിട്ടില്ല എന്ന് മൂന്ന് സൈനിക മേധാവികളും പരസ്യമായി പറഞ്ഞത്. എന്നാല്‍ മുന്നൂറിലധികം ഭികരര്‍ കൊല്ലപ്പെട്ടെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാധ്യമങ്ങള്‍ക്ക് അനൗദ്യേഗികമായി ലഭിച്ച വാര്‍ത്തയായിരുന്നുവെന്നത് വ്യക്തമാണ്. ആരും അതിനെ ചോദ്യം ചെയ്തില്ല. എന്നാല്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനൗദ്യോഗിക അവകാശവാദങ്ങള്‍ ശരിവയ്ക്കുന്നില്ല. അതേസമയം, വ്യോമസേന അക്രമണത്തിന്റെ ലക്ഷ്യം ആള്‍നാശം ആയിരുന്നിലെന്ന് കേന്ദ്രന്ത്രി എസ്.എസ് അലുവാലിയയും വ്യക്തമാക്കിയിട്ടുണ്ട്.കൊല്ലപ്പെട്ട ഭീകരരുടെ കണക്കെടുക്കുന്നത് സര്‍ക്കാരാണെന്നാണ് വ്യോമസേനാ മേധാവി അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി വിശ്വസനീയമായ കണക്കുകളും വസ്തുതകളും പുറത്തുവിടണം.

പാക്കിസ്ഥാനെതിരായ സൈനിക നടപടി കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്ന് പറഞ്ഞത് ബിജെപിയുടെ നേതാവാണ്. ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അത് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തിനു മേല്‍ പ്രധാനമന്ത്രി കുതിര കയറുകയാണ്. കോണ്‍ഗ്രസും സൈന്യത്തോടൊപ്പം ആത്മാർഥമായി നില്‍ക്കുകയാണ്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ധീരസാഹസികതയെ രാജ്യവും കോണ്‍ഗ്രസും അഭിമാനത്തോടെ കാണുന്നു.

ബംഗ്ലാദേശ് യുദ്ധത്തിനുശേഷം അടല്‍ബിഹാരി വാജ്‌പേയിയെ ദുർഗ്ഗാദേവി എന്ന് അഭിസംബോധന ചെയ്ത ഇന്ദിര ഗാന്ധിയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല.