UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ജനുവരി 26, തിങ്കളാഴ്‌ച

മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കാന്‍ കഴിയണം




കോട്ടയം: മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കാന്‍ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഞായറാഴ്ച, കോട്ടയം മാമ്മന്‍മാപ്പിള മുനിസിപ്പല്‍ ഹാളില്‍ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം-കൊച്ചി ഭദ്രാസന രജതജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോരുത്തരും ശ്രമിച്ചാല്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. നിര്‍ഭാഗ്യവശാല്‍, അവനവനെക്കുറിച്ചുമാത്രമാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 24, ശനിയാഴ്‌ച

സൌദി രാജാവ് കേരളത്തിന്റെ സുഹൃത്ത്‌





 സൌദി ഭരണാധികാരി അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയോട്, വിശേഷിച്ച് മലയാളികളോട്, പ്രത്യേക താത്പര്യം കാട്ടിയ ഭരണാധികാരി ആയിരുന്നു അദ്ദേഹം. നിതാഖാത്ത് സമയത്ത് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ട കാര്യങ്ങള്‍ സൌദി സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയതിനു പിന്നില്‍ സൌദി രാജാവിന്റെ സവിശേഷ താത്പര്യം ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ലക്ഷക്കണക്കിനു മലയാളികള്‍ ദശാബ്ദങ്ങളായി സൌദിയില്‍ ജീവനോപാധി തേടുന്നുണ്ട്. സുരക്ഷിതത്വത്തോടും സംതൃപ്തിയോടും കൂടിയാണ് അവര്‍ അവിടെ ജോലി ചെയ്യുന്നത്. സൌദി രാജാവിന്റെ വിശാലമായ കാഴ്ചപ്പാടുകളാണ് ഇത്തരം ജീവിതസാഹചര്യം സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Expressing deep grief in the passing away of the King of Saudi Arabia, Abdullah Bin Abdul Aziz. The departed king was very close to India and had a special affection towards Keralites. His timely intervention allowing the demands of the Government of India and Kerala had helped us during the period of Nitaqat.

There are lakhs of Keralites working for their livelihood in Saudi Arabia for decades. They are doing so in a secure and satisfying manner. Such an atmosphere has become possible because of the King's broadminded approach.

അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം


ആറുമാസം മുമ്പ് അച്ഛനും അമ്മയും ജീവനൊടുക്കിയതുമൂലം അനാഥരായി മാറിയ വൈശാഖിനും പവിത്രയ്ക്കും മുഖ്യമന്ത്രിയുടെ കാരുണ്യഹസ്തം. സ്വന്തമായി ഒരു റേഷന്‍കാര്‍ഡിനായി അലഞ്ഞ കുട്ടികള്‍ക്കു മുന്നില്‍ സിവില്‍ സപ്ലൈസ് അധികാരികള്‍ കൈമലര്‍ത്തിയപ്പോള്‍ രക്ഷകനായി അവതരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുട്ടികളുടെപഠനച്ചെലവും കാര്യങ്ങളും ഇനി സര്‍ക്കാര്‍ നോക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 

 റേഷന്‍ കാര്‍ഡിനു പുറമേ, പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള സൗജന്യ വിദ്യാഭ്യാസ വാഗ്ദാനവും അമ്പതിനായിരം രൂപ വീതമുള്ള സ്ഥിരനിക്ഷേപവുമാണ് വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡിലുള്ള അണ്ടലാടി വീട്ടില്‍ പ്രേമാനന്ദന്റേയും രജനിയുടേയും മക്കളായ എട്ടു വയസുകാരി പവിത്രയ്ക്കും 14 കാരന്‍ വൈശാഖിനും സര്‍ക്കാര്‍ വകയായി ലഭിക്കുക. അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല ഇപ്പോള്‍ രജനിയുടെ അമ്മ കമലയാണ് നോക്കുന്നത്. 
 റേഷന്‍കാര്‍ഡ് പുതുക്കാനുള്ള അവസരമെത്തിയപ്പോള്‍ കുട്ടികള്‍ക്കു കാര്‍ഡ് അനുവദിക്കില്ലെന്നു സിവില്‍ സപ്ലൈസ് അധികാരികള്‍ അറിയിച്ചതിനാല്‍ അവര്‍ സ്ഥലത്തെ പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ. ജോസഫ് മാസ്റ്ററെ സമീപിക്കുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് പിറ്റേന്നു താന്‍ തൃശൂരില്‍ വരുന്നുണെ്ടന്നും അപ്പോള്‍ അപേക്ഷയുമായി തന്നെ വന്നു കാണാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

 ഇന്നലെ ഉച്ചയോടെ ജോസഫ് മാസ്റ്റര്‍ കുട്ടികളുമൊത്തു രാമനിലയത്തില്‍ എത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചയുടന്‍ തന്നെ അദ്ദേഹം കുട്ടികള്‍ക്കു മാത്രമായി റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വൈശാഖിന്റെ പേരില്‍ കാര്‍ഡു നല്‍കുകയും നഴ്‌സിംഗ് പഠനം അടക്കമുള്ള വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി കുട്ടികളെ സാമൂഹ്യക്ഷേമവകുപ്പിന്റെ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം ഉപയോഗിക്കാനായി ഇരുവരുടേയും പേരില്‍ അമ്പതിനായിരം രൂപ വീതം സ്ഥിരനിക്ഷേപം നല്‍കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. 

 വരവൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പവിത്രയും വരവൂര്‍ ഗവണ്‍മെന്റ് ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വൈശാഖും അമ്മൂമ്മ കമലയും മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ തീരാത്തത്ര കടപ്പാടും ഉള്ളുനിറയെ സന്തോഷവുമായാണ് രാമനിലയത്തില്‍ നിന്നും തിരികെ പോന്നത്.

2015, ജനുവരി 21, ബുധനാഴ്‌ച

ഓട്ടം വന്‍ വിജയമാക്കിയവര്‍ക്കു നന്ദി



 ദേശീയ ഗെയിംസിനു മുന്നോടിയായി നടത്തിയ റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നന്ദി രേഖപ്പെടുത്തി. 27 വര്‍ഷത്തിനുശേഷം കേരളത്തിലെത്തുന്ന, രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്നതിന്റെ വിളംബരമാണു നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം ഒറ്റക്കെട്ടായാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ജനബാഹുല്യംകൊണ്ടു റണ്‍ കേരള റണ്‍  റെക്കോര്‍ഡിട്ടു. കായിക കേരളത്തിനു പുതിയ ഉണര്‍വ് പകര്‍ന്നു. ഈ ഐക്യവും ഒത്തൊരുമയും ദേശീയ ഗെയിംസിന്റെ കുതിപ്പിനു വഴിയൊരുക്കും. 

ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായത്. അദ്ദേഹം ഈ പരിപാടിക്കായി പല ദിവസങ്ങളും മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടു മാത്രമാണു സച്ചിന്‍ ഇതിനു സമ്മതിച്ചത്. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അതിന് അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

റണ്‍ കേരള റണ്‍ വന്‍ വിജയമാക്കിയ സ്‌പോര്‍ട്‌സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയ ഗെയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ജേക്കബ് പുന്നൂസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് തുടങ്ങിയവരെയും റണ്‍ കേരള റണ്ണുമായി ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി അനുമോദിച്ചു.

സച്ചിന് പ്രത്യേക നന്ദി



ദേശീയ ഗെയിംസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറായത്‌. അദ്ദേഹം പല ദിവസങ്ങളും ഈ പരിപാടിക്കുവേണ്ടി മാറ്റിവച്ചു. കേരളത്തോടും കളികളോടുമുള്ള അഭിനിവേശം കൊണ്ടുമാത്രമാണ്‌ സച്ചിന്‍ ഇതിനു സമ്മതിച്ചത്‌. ദേശീയ ഗെയിംസിനെ ജനകീയമാക്കാന്‍ സച്ചിന്‍ സുപ്രധാന പങ്കുവഹിച്ചു അതിന്‌ അദ്ദേഹത്തോടു പ്രത്യേക നന്ദിയുണ്ട്. 

Thank you Sachin. You played a major role in making the National Games popular. Sachin Tendulkar became the goodwill ambassador of the games, taking into account the importance of National Games. 

2015, ജനുവരി 20, ചൊവ്വാഴ്ച

മന്ത്രി മാണിക്കെതിരെ ബാലകൃഷ്ണപിള്ള തന്നോടൊന്നും പറഞ്ഞിട്ടില്ലെ


 തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം. മാണിക്കെതിരെ ആര്‍. ബാലകൃഷ്ണപിള്ള തന്നോടൊന്നും പറഞ്ഞിട്ടില്ലെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദമുണ്ടായശേഷം പിള്ളയെ നേരില്‍ കണ്ടിട്ടില്ല. ആകെ കണ്ടത് പെരുന്നയിലെ എന്‍.എസ്.എസ് സമ്മേളനത്തിന്റെ സ്റ്റേജിലാണ്. അന്ന് ഒന്നും സംസാരിച്ചിട്ടില്ല.

സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ആരു ശ്രമിച്ചാലും നടക്കില്ല. ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട് സര്‍ക്കാറിന്. അതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം. എന്തൊക്കെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടായാലും ജനപിന്തുണ മാത്രം മതി സര്‍ക്കാറിന് മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കടങ്ങള്‍ എഴുതിത്തള്ളുന്നത് ഗുണം ചെയ്യില്ല; വേണ്ടത് ചെറുകിട വായ്പാപദ്ധതി


 തിരുവനന്തപുരം: പ്രത്യേക പ്രോത്സാഹന പദ്ധതിയോടു കൂടിയ ചെറുകിട വായ്പകളാണ് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ബാങ്കിങ്, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തതാ പ്രശ്‌നം മാര്‍ച്ച് 31 ന് മുമ്പ് പരിഹരിക്കും. ബാങ്കിന്റെ നിഷ്‌ക്രിയാസ്തി സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാഭ്യാസമേഖലയുടെ നേട്ടം ഐ.ടി.രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല




തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ നേട്ടം ഫലപ്രദമായി ഐ.ടി. രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് കേരളയുടെ (ഐ.സി.ടി.) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടെക്‌നിക്കല്‍ ആന്‍ഡ് മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ പേരായ്മകളെ കുറിച്ചുള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കഴിവും, അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനും കഴിയുന്ന യുവതലമുറയുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ പരാജയപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് പരിഹരിക്കുന്നതിനാണ് നൈപുണ്യവികസനത്തിന് രാജ്യം പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജനുവരി 19, തിങ്കളാഴ്‌ച

കൂട്ടയോട്ടം: ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനവരി 20ന് സംസ്ഥാനത്ത് നടക്കുന്ന കൂട്ടയോട്ട സമയത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് മുതലായ അടിയന്തരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

2015, ജനുവരി 13, ചൊവ്വാഴ്ച

കേരളത്തിന്റെ ആവശ്യങ്ങളുമായി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്ക്



 കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ നേടിയെടുക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒരുമിച്ച് ഇന്നു ഡല്‍ഹിക്ക്. ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  നേരില്‍ക്കണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കും. അഖില കക്ഷി സംഘത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്ര സര്‍ക്കാരുകളെ കാണുന്നതു മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കുറി ഈ രണ്ടു നേതാക്കള്‍ മാത്രമാണ് എന്നതു പ്രത്യേകതയാണ്. 

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ രാഷ്ട്രീയ സാഹചര്യമാണ് ഈ യോജിപ്പിനു വഴിവച്ചിരിക്കുന്നതും. രാവിലെ ആറിനുള്ള വിമാനത്തില്‍ ഇരു നേതാക്കളും ഒരുമിച്ചാണു യാത്ര തിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്കു മൂന്നേകാലിനാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു കേന്ദ്ര ഇടപെടലാണു കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. റബര്‍ വിലയിടിവു തടയാന്‍ അടിയന്തര നടപടികളുണ്ടാകണം എന്നതാണു മറ്റൊരു മുഖ്യ ആവശ്യം. 

തലസ്ഥാനത്തു സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കാണാന്‍ ധാരണയായിരുന്നു. വെട്ടിക്കുറച്ച മണ്ണെണ്ണ ക്വോട്ട പുനഃസ്ഥാപിക്കുക, ഹബ്ബുകള്‍ തുറക്കുന്നതോടെ കേരളത്തില്‍ നിന്നു രാജ്യാന്തര വിമാനങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയ്ക്കു  പരിഹാരം, പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ലിന് അന്തിമാനുമതി തുടങ്ങിയ ആവശ്യങ്ങളും ഇരുനേതാക്കളും ഉന്നയിക്കും. കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെറ്റ്‌ലിയെയും സുരേഷ് പ്രഭുവിനെയും കൂടി കാണുന്ന മുഖ്യമന്ത്രി കേന്ദ്ര ബജറ്റ്, റയില്‍വേ ബജറ്റ് എന്നിവയില്‍ സംസ്ഥാനം ഉറ്റുനോക്കുന്ന കാര്യങ്ങളും ഉന്നയിക്കും. ഇരുനേതാക്കളും രാത്രി തന്നെ മടങ്ങും.