UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2014, ഡിസംബർ 12, വെള്ളിയാഴ്‌ച

ഗണേഷ് അയച്ചത് എന്റെ കത്തിനുള്ള മറുപടി

ഗണേഷ് അയച്ചത് എന്റെ കത്തിനുള്ള മറുപടി

തിരുവനന്തപുരം: കെ.ബി.ഗണേഷ്‌കുമാര്‍ നല്‍കിയത് താന്‍ അയച്ച കത്തിനുള്ള മറുപടിയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച് എല്ലാ എം.എല്‍.എമാര്‍ക്കും കത്തയച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഗണേഷ് നല്‍കിയത്. എന്തായാലും കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും.

പ്രത്യേകമായി തനിക്ക് അയച്ച കത്ത് അല്ലാത്തതുകൊണ്ടാണ് ആരോപണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയതെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് എം.എല്‍.എ. മാര്‍ക്ക് താന്‍ കത്തയച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ എം.എല്‍.എമാരും അതിന് മറുപടി നല്‍കി.

അന്ന് താനും അതിന് മറുപടി നല്‍കിയിരുന്നുവെന്ന് ഗണേഷ് പറയുന്നു. അത് വിശ്വസിക്കുകയാണ്. എന്തായാലും ആ കത്തിനെപ്പറ്റി ഓര്‍മയില്ല-അദ്ദേഹം പറഞ്ഞു.

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ

സീറ്റ് വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐ- മുഖ്യമന്ത്രി


തിരുവനന്തപുരം: പാര്‍ലമെന്റ് സീറ്റ് വിലയ്ക്കു വിറ്റുവെന്ന ആരോപണം നേരിടുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെ ആദ്യ സംഭവമാണിത്. ഇത് എവിടെയെങ്കിലും കേട്ടുകേള്‍വിയുണ്ടോ. നാണക്കേടില്ലേ നിങ്ങള്‍ക്കു സീറ്റു വില്‍ക്കാന്‍ - അദ്ദേഹം നിയമസഭയില്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ആരോപണത്തെ തുടര്‍ന്ന് സി.പി.ഐ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുമരാമത്തു മന്ത്രിയുടെ ഓഫീസിനെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള വി.എസ്. സുനില്‍കുമാറിന്റെ അടിയന്തര പ്രമേയ അവതരണാനുമതി തേടിയുള്ള പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ആദ്യമൊക്കെ ഇത്തരം ആരോപണം ഉന്നയിക്കേണ്ടെന്നു തീരുമാനിച്ചതാണ്. നിങ്ങള്‍ തെറ്റുചെയ്തതുകൊണ്ട് ഞങ്ങള്‍ക്കും തെറ്റുചെയ്യാമെന്ന് വരാതിരിക്കാനാണ് ഇതുവരെ പറയാതിരുന്നത്. ഒരു വിരല്‍ ഞങ്ങള്‍ക്കെതിരേ നീട്ടുമ്പോള്‍ നാലു വിരലും നിങ്ങള്‍ക്കെതിരാണെന്നു മനസിലാക്കണം. ഇതിന്റെ പേരില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന പാര്‍ട്ടിയും സി.പി.ഐയാണെന്ന് ഭരണ പക്ഷാംഗങ്ങളുടെ കൈയടിക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 11, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം

ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസം: മുഖ്യമന്ത്രി




തിരുവനന്തപുരം: ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വിശ്വാസം നഷ്ടമാകുമ്പോഴാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നത്. എല്ലാവര്‍ക്കും തുല്യനീതിയും പരിഗണനയും ലഭിക്കണം. അഴിമതി രഹിതമായ ഭരണസംവിധാനത്തിന് മാത്രമേ തുല്യനീതി നല്‍കാന്‍ കഴിയുകയുള്ളൂ.
അഴിമതി തടയാന്‍ നിയമം മാത്രം പോരാ. അഴിമതി രഹിതമായ സംവിധാനത്തിന് സമൂഹത്തിന്റെ പിന്തുണ വേണം. ചില വിഭാഗങ്ങള്‍ക്ക് തങ്ങളെ അവഗണിക്കുന്നുവെന്ന ചിന്താഗതിയുണ്ട്. ഇത് മുളയിലേ നുള്ളണം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണിത് - മുഖ്യമന്ത്രി പറഞ്ഞു. 
മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായി.  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. 

2014, നവംബർ 30, ഞായറാഴ്‌ച

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ

 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രശംസ. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളും ബാങ്ക് അക്കൌണ്ട് നേടിയതാണ് പ്രശംസയ്ക്ക് കാരണം. സംസ്ഥാനം മികച്ച വളര്‍ച്ചയാണ് പദ്ധതിയുടെ കീഴില്‍ നേടിയതെന്ന് മുഖ്യമന്ത്രിയ്ക്ക് മോഡി അയച്ച കത്തില്‍ പറയുന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും. ഈ പദ്ധതിയ്ക്ക് പ്രത്യേക പരിഗണന നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നന്ദി. നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ മികച്ച വളര്‍ച്ചയും പ്രകടനവുമാണ് ഞാന്‍ ഈ കത്തെഴുതാന്‍ കാരണം. സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി ജന്‍ ധന്‍ യോചന പദ്ധതി കൊണ്ട് സാധിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.

കേരളം പദ്ധതി നൂറ് ശതമാനം നടപ്പാക്കിയ സംസ്ഥാനമായതില്‍ സന്തോഷമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നേടിയത്. നിങ്ങളെയും നിങ്ങളുടെ സംഘത്തെയും അഭിനന്ദിക്കാനുള്ള അവസരമാണിത്. കേവലം സാമ്പത്തിക രംഗം എന്നതിലുപരി വളര്‍ച്ചയെ ബലപ്പെടുത്തുന്നതാണ് പദ്ധതിയെന്നും മോഡി കത്തില്‍ പറയുന്നു.

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ

മത്സ്യസമൃദ്ധി രണ്ടാംഘട്ടത്തിന് 110 കോടി രൂപ 


തൊടുപുഴ: മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 110 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പാരിഷ് ഹാളില്‍ സംസ്ഥാന മത്സ്യകര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ കിസാന്‍ വികാസ് യോജന, സംസ്ഥാനവിഹിതം, കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം എന്നിവ കൂട്ടിച്ചേര്‍ത്താണ് പദ്ധതി നടത്തുന്നത്. അലങ്കാരമത്സ്യകൃഷി, സ്വയംതൊഴില്‍ പദ്ധതികളുടെ വിപുലീകരണം, മത്സ്യവിപണന കേന്ദ്രങ്ങളുടെ സ്ഥാപനം, പഞ്ചായത്തുതല കുളങ്ങളുടെ നിര്‍മ്മാണം, ഉള്‍നാടന്‍ മത്സ്യകൃഷിയുടെ പ്രോത്സാഹനം തുടങ്ങി നിരവധി പദ്ധതികളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്്് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് മത്സ്യകര്‍ഷക സംഗമം ഉദ്ഘടനം ചെയ്തു. എല്ലാ ജില്ലകളിലും മത്സ്യകൃഷി വ്യാപിപ്പിക്കുതിനും ആധുനിക മത്സ്യഫാമുകള്‍ തുടങ്ങുന്നതിനുമായി 506 കോടി രൂപയുടെ ബൃഹദ് പദ്ധതിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന്്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. മത്സ്യസങ്കേതങ്ങള്‍ തുടങ്ങുന്നതിന് 115 ലക്ഷം രൂപയും മത്സ്യമാളുകള്‍ ആരംഭിക്കുന്നതിന് 60 ലക്ഷം രൂപയുടെ പദ്ധതികളും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ മികച്ച മത്സ്യകര്‍ഷകര്‍ക്കും പഞ്ചായത്തുകള്‍ക്കും ഉള്ള ആറു അവാര്‍ഡുകള്‍ക്കുപുറമെ ജില്ലാതലത്തില്‍ വിവിധ വിഭാഗങ്ങളിലായി 44 അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. .

മികച്ച മത്സ്യകര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്തു.

പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': മുഖ്യമന്ത്രി പുനര്‍നാമകരണം ചെയ്തു

പ്രസ് അക്കാദമി ഇനി 'മീഡിയ അക്കാദമി': മുഖ്യമന്ത്രി പുനര്‍നാമകരണം ചെയ്തു


കാക്കനാട്: കേരള പ്രസ് അക്കാദമിയെ കേരള മീഡിയ അക്കാദമിയായി പുനര്‍നാമകരണം ചെയ്തതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, ബെന്നി ബഹനാന്‍ എംഎല്‍എ, പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, ഡോ. എം. ലീലാവതി, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, കേരള കൗമുദി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. രവി, പി. രാജന്‍, കെ.എം.ഐ. മേത്തര്‍, ജസ്റ്റിസ് എം. സുകുമാരന്‍, കെ.യു.ഡബ്ല്യു.ജെ. വൈസ് പ്രസിഡന്റ് ജി.വിജയകുമാര്‍,  എന്നിവര്‍ സംസാരിച്ചു.

അക്കാദമി പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കൃഷ്ണപിള്ളയുടെ പോരാട്ടം മറന്നത് സിപിഎം തകര്‍ച്ചയുടെ തെളിവ്

കൃഷ്ണപിള്ളയുടെ പോരാട്ടം മറന്നത് സിപിഎം തകര്‍ച്ചയുടെ തെളിവ്: ഉമ്മന്‍ ചാണ്ടി


കോട്ടയം: സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ക്കുള്ളില്‍പ്പെട്ട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തകരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കൃഷ്ണപിള്ളയുടെ പോരാട്ടം മറക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിരിക്കുന്നു. സ്മാരകം തകര്‍ത്ത പ്രതികളെക്കുറിച്ച് വി.എസ്. അച്യുതാനന്ദനു മാത്രം സംശയം മാറിയിട്ടില്ല. എന്നാല്‍ പിണറായി വിജയന് ഒട്ടുംസംശയമില്ല. സിഎംപിയുടെ ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒഴുക്കിനെതിരെ നീന്തി  കടുത്ത പ്രതിസന്ധികളെ അതിജീവിച്ച എം.വി. രാഘവന്റെ ധീരമായ ഓര്‍മകള്‍മാത്രം മതി സിഎംപിക്ക് കേരള രാഷ്ട്രീയത്തില്‍ മുന്നേറാനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൂത്തുപറമ്പ് സംഭവത്തെക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന സിഎംപി ആക്ടിങ് ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു. എം.വിആറിനെ വധിക്കാന്‍ പിണറായി വിജയന്‍ നടത്തിയ ഗൂഢാലോചനയാണ് കൂത്തുപറമ്പില്‍ അരങ്ങേറിയതെന്നും അദ്ദേഹം ആരോപിച്ചു.

2014, നവംബർ 29, ശനിയാഴ്‌ച

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടി

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ നിരാശയോ ഖേദമോ ഇല്ല.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്ന് ഗവര്‍ണര്‍ ആയിരിക്കെ ബോധ്യപ്പെട്ടുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ യുവാക്കള്‍ നയിക്കണമെന്നും ഷീലാ ദീക്ഷിത് കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമത്തോട് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ആര് പാര്‍ട്ടിയെ നയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാര്‍ട്ടിക്ക് ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം നല്‍കുമെന്നും അവര്‍ പറഞ്ഞു.നരേന്ദ്രമോദിയെ പ്രശംസിച്ചതിനെയും ഷീലാ ദീക്ഷിത് ന്യായികരിച്ചു. നരേന്ദ്രമോദി ആത്മവിശ്വാസമുളള നേതാവാണെന്നും എന്നാല്‍ ആത്മവിശ്വാസം വാക്കുകളില്‍ മാത്രമാണെന്നും പ്രവൃത്തിയില്‍ കണ്ടില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

ഉമ്മന്‍ചാണ്ടി ജനപിന്തുണയുളള നേതാവാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന കാര്യം പ്രചാരണ ഘട്ടത്തില്‍ തീരുമാനിക്കും. മത്സരരംഗത്ത് ഉണ്ടാകില്ലെന്നും യുവാക്കള്‍ പാര്‍ട്ടിയെ നയിക്കണമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധ്യതയില്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി 

2014, നവംബർ 26, ബുധനാഴ്‌ച

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃക

യുവാക്കളില്‍ രാജ്യ സ്നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണ്

യുവാക്കളില്‍ രാജ്യസ്‌നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാങ്ങോട്‌ കരിയപ്പ ഓഡിറ്റോറിയത്തില്‍ 66-ാം എന്‍.സി.സി.ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 
ഒരു രാജ്യത്തെ ചെറുപ്പക്കാര്‍ അച്ചടക്കമുള്ളവരും രാജ്യത്തോട്‌ കൂറുള്ളവരുമാകണം. രാജ്യത്തിന്റെ ഭാവിക്ക്‌ പ്രധാനം ഇതാണ്‌. സ്വാതന്ത്ര്യം കിട്ടിയശേഷം വലിയ പ്രാധാന്യം നല്‍കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപംകൊടുത്ത എന്‍.സി.സി. പ്രസ്ഥാനം രാജ്യത്തെ ചെറുപ്പക്കാര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്ന ആശാകേന്ദ്രമായി മാറിയിട്ടുണ്ട്‌. സംസ്ഥാന സര്‍ക്കാര്‍ എന്‍.സി.സിക്ക്‌ എല്ലാ പിന്തുണയും നല്‍കും. 

കട്ടപ്പനയില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പുതിയ ബറ്റാലിയന്‍ അനുവദിച്ചിരുന്നു. കേരളത്തില്‍ എന്‍.സി.സി.ക്കായി സ്ഥലം കണ്ടെത്തി നല്‍കുകയും 32 കോടി രൂപയുടെ നിര്‍മ്മാണാനുമതി ഇതിനോടകം കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത്‌ എന്‍.സി.സി. അര്‍ഹിക്കുന്ന പരിഗണന തന്നെയാണ്‌ -മുഖ്യമന്ത്രി പറഞ്ഞു. 

ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ്‌ ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ച അനസിന്റെ വീട്‌ 28-ാം തീയതി സന്ദര്‍ശിച്ച്‌ മാതാപിതാക്കളുമായി സംസാരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്‌ എന്തുചെയ്യാനാകുമെന്ന കാര്യം അനസിന്റെ മാതാപിതാക്കളുമായി ആലോചിച്ച്‌ തീരുമാനിക്കും. സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എന്‍.സി.സി. നിലവില്‍ വരുന്നതിന്‌ മുന്‍പ്‌ ബ്രിട്ടീഷ്‌ ഭരണകാലഘട്ടത്തിന്‌ ശേഷം 1949-ല്‍ ഒന്നാം ട്രാവന്‍കൂര്‍ കൊച്ചിന്‍ ബറ്റാലിയന്‍ എന്‍.സി.സി.എന്നാണ്‌ എന്‍.സി.സിയെ അറിയപ്പെട്ടിരുന്നത്‌. ആ കാലഘട്ടത്തിലെ കേഡറ്റും ഇന്ത്യന്‍ ആര്‍മിയില്‍ എമര്‍ജന്‍സി കമ്മീഷനിലൂടെ പ്രവേശനം ലഭിച്ച 87 വയസ്സുള്ള ക്യാപ്‌റ്റന്‍ തോമസ്‌ മിരാന്തയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച്‌ ആദരിച്ചു. 2014-ല്‍ മികച്ച പ്രകടനം കാഴ്‌ചവച്ച കേഡറ്റുകള്‍ക്ക്‌ മുഖ്യമന്ത്രി സമ്മാനദാനവും നടത്തി.

നേവല്‍ കേഡറ്റുകള്‍ നിര്‍മ്മിച്ച ഷിപ്പ്‌ മോഡലുകളും, എയര്‍ വിംഗ്‌ കേഡറ്റുകള്‍ നിര്‍മ്മിച്ച മൈക്രോ ലൈറ്റിന്റെ മോഡലുകളും, ആര്‍മി വിംഗിന്റെ മോഡലുകളും, സ്റ്റാളുകളും, ഫ്‌ളാഗ്‌ ഏരിയായും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 2015 ജനുവരി 26-ന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള കേഡുറ്റുകളുടെ കലാ സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു. അശ്വാരൂഡസേനയുടെ അകമ്പടിയോടെ കേഡറ്റുകള്‍ മുഖ്യമന്ത്രിക്ക്‌ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നല്‍കി.



മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല

മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയിട്ടില്ല


തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊന്നൊടുക്കുന്ന രണ്ടുമാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

രണ്ടുമാസം വരെ പ്രായമുള്ള താറാവുകള്‍ക്ക് 75 രൂപയും മറ്റുള്ളവയ്ക്ക് 150 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരിലേക്ക് പകരുന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് എവിടെയും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികഗള്‍ നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്ത് ആവശ്യമുള്ള മരുന്നുകള്‍ ഇല്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഒന്‍പത് ദിവസത്തേക്കുള്ള കരുതല്‍ മരുന്ന് ശേഖരമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വസ്ത്രങ്ങളുടെ ശേഖരവുമുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് രോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.